കുട്ടിക്ക് അങ്ങനെയൊരു തെറ്റിദ്ധാരണ വന്നു, മുൻഭർത്താവ് എന്ത‌ടിസ്ഥാനത്തിലാണ് എന്നെ അങ്ങനെ കണ്ടത്? മീര വാസുദേവൻ

നടി മീര വാസുദേവന്റെ വിവാഹമോചന വാർത്ത ഏറെ ചർച്ചയായതാണ്. സിനിമാട്ടോ​ഗ്രാഫർ വിപിൻ പുതിയങ്കമായിരുന്നു മീര വാസുദേവിന്റെ ഭർത്താവ്. നടിയുടെ മൂന്നാം വിവാഹമായിരുന്നു ഇത്. മുൻ വിവാഹ ബന്ധത്തിൽ ഒരു മകനും മീരയ്ക്കുണ്ട്. ബന്ധം പിരിഞ്ഞ ശേഷം കരിയറിലേക്ക് ശ്രദ്ധ നൽകുകയാണ് മീര വാസുദേവൻ. ഇപ്പോഴിതാ ഡിവോഴ്സിനെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് നടി. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് മീര മനസ് തുറന്നത്.

ആസ്വദിച്ച് കണ്ടശേഷം ഏതോ ഒരുത്തൻ ലീക്ക് ആക്കിയതാണ്, അതൊരു ലൈവ് വീഡിയോയായിരുന്നു, ഇനിയും ഇടും; രേണു
ആസ്വദിച്ച് കണ്ടശേഷം ഏതോ ഒരുത്തൻ ലീക്ക് ആക്കിയതാണ്, അതൊരു ലൈവ് വീഡിയോയായിരുന്നു, ഇനിയും ഇടും; രേണു

പെട്ടെന്ന് സ്നേഹത്തിൽ വീഴുന്ന ആളല്ല ഞാൻ. എന്നാൽ ഈ വ്യക്തി എന്റെ മകനെ സന്തോഷിപ്പിച്ചു. എന്റെ മകനെ അയാൾ ബഹുമാനിക്കുന്നതായി എനിക്ക് തോന്നി. താൻ പരി​ഗണിക്കപ്പെടുന്നതായി എന്റെ മകന് തോന്നി. ഒരു നല്ല ഫാദർ ഫി​ഗറായിരിക്കുമെന്ന് അവന് തോന്നി. പക്ഷെ ‍മകൻ കുട്ടിയാണ്. കുട്ടിക്ക് അങ്ങനെയൊരു തെറ്റിദ്ധാരണ വന്ന് പോയി. അതിന്റെ കൂടെ ഞാനും കാര്യം മനസിലാക്കാതെ ഞാനും അതിലേക്ക് ഇറങ്ങി. ഈ ബന്ധം എനിക്ക് അനുയോജ്യമല്ലെന്ന ധാരണ എനിക്ക് ആദ്യം മുതലേ ഉണ്ടായിരുന്നു. ഞങ്ങളുടെ മൂല്യബോധങ്ങൾ ചേരുന്നില്ലായിരുന്നു.

meera vasudevan ex husband

ചില സമയത്ത് നമ്മൾ ഒരുപാട് കംഫർട്ട് കൊടുത്ത് കഴിഞ്ഞാൽ കാര്യങ്ങൾ മാറും. എന്റെ മകന് ഞാൻ ആ കംഫർട്ട് കൊടുക്കാൻ കാരണം അവൻ എന്റെ മകനായത് കൊണ്ടാണ്. പക്ഷെ എന്ത് അടിസ്ഥാനത്തിലാണ് ആ പങ്കാളി ഞാനയാളെ അമ്മയെ പോലെ സ്പൂൺഫീഡ് ചെയ്യുമെന്ന് കരുതുന്നത്. ഞാനെന്നെ സാമ്പ്രദായിക സങ്കൽപ്പങ്ങളിൽ അല്ല കാണുന്നത്. വലിയ ചിന്താ​ഗതിയിൽ, സന്തോഷത്തോടെ ജീവിക്കുന്നയാളായാണ്. എന്നെ അങ്ങനെ കാണാതെ ഡിസ്പോസിബിൾ ആയി പരി​ഗണിക്കുമ്പോൾ എന്റെ കുടുംബത്തിനും മകനും ഭീഷണിയായി അവർ മാറിയേക്കും. അവരെ എനിക്കാവശ്യമില്ല.

സ്വര്‍ണവും കാറും ചോദിച്ചു! അതോടെ ബ്രേക്കപ്പ്! അമ്മയെ ഹാപ്പിയാക്കി! ലൈഫിലെ ഏറ്റവും വലിയ നേട്ടം: ഗംഗ പറയുന്നു
സ്വര്‍ണവും കാറും ചോദിച്ചു! അതോടെ ബ്രേക്കപ്പ്! അമ്മയെ ഹാപ്പിയാക്കി! ലൈഫിലെ ഏറ്റവും വലിയ നേട്ടം: ഗംഗ പറയുന്നു

ആദ്യ വിവാഹ ബന്ധത്തിൽ ഡിവോഴ്സ് നേടാൻ പ്രധാന കാരണം ​ഗാർഹിക പീഡനമാണ്. എനിക്ക് ട്രസ്റ്റ് ഇഷ്യൂ ഉണ്ടായി. കുറേക്കാലം എനിക്ക് എന്റെ മുഖം തന്നെ കണ്ണാടിയിൽ കാണാൻ പറ്റാത്ത സാഹചര്യമായിരുന്നു. ഒരു ബന്ധത്തിലേക്ക് പോകുമ്പോൽ നമ്മളാദ്യം ബൗണ്ടറികൾ കളയും. എന്നാൽ അങ്ങനെയല്ല ചെയ്യേണ്ടത്. ആദ്യം നമ്മുടെ ബൗണ്ടറികൾ വെക്കുക. ആ വ്യക്തി അത് ബഹുമാനിക്കുന്നുണ്ടോ എന്ന് നോക്കുക. ‌ആ വ്യക്തി നിങ്ങളുടെ വിശ്വാസം നേടണം. അല്ലാതെ ആദ്യമേ പേഴ്സണൽ സ്പേസിലേക്ക് ആക്സസ് കൊടുത്താൽ പിന്നെ ബൗണ്ടറി വെക്കാൻ പറ്റില്ലെന്നും മീര വാസുദേവൻ പറയുന്നു.

പങ്കാളിയാകുന്ന പുരുഷൻ നിങ്ങളെ അയാളുടെ അമ്മയെ പോലെ അശ്രയിക്കുകയാണെങ്കിൽ അത് വലിയൊരു പ്രശ്നമാണ്. പങ്കാളി തുല്യനായിരിക്കണം. ഇപ്പോൾ എനിക്ക് ഒരാളോട് ആകർഷ‍ണം തോന്നണമെങ്കിൽ എനിക്ക് അയാളോട് ആരാധന തോന്നണം. എന്നേക്കാൾ കൂടുതൽ സ്കിൽഡും അച്ചടക്കവും മൂല്യങ്ങളുമുള്ളയാളായിരിക്കണം. മൂന്നാമത്തെ വിവാ​ഹം ആലോചിക്കാതെയെ‌ടുത്ത തീരുമാനം ആയിരുന്നില്ല.

എന്റെ കു‌ടുംബത്തിന്റെ സന്തോഷത്തിന് വേണ്ടിയാണ് ഞാൻ വിവാഹത്തിന് തയ്യാറായത്. ആ വ്യക്തിയുമായി ഇമോഷണലി അത്ര അറ്റാച്ച്ഡ് ആയിരുന്നില്ലെന്നും മീര വാസുദേവ് പറയുന്നു. വിശാൽ അ​ഗർവാൾ എന്നാണ് മീര വാസുദേവിന്റെ ആദ്യ ഭർത്താവിന്റെ പേര്. നടൻ ജോൺ കൊക്കനെയായിരുന്നു രണ്ടാമത് വിവാഹം ചെയ്തത്. 2024 ലായിരുന്നു മൂന്നാം വിവാഹം. 2025 ൽ ഈ ബന്ധവും അവസാനിച്ചു.

Read more about: meera vasudevan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X