മകന് ചിരുവിന്റെ അതേ മനസ്, കൂട്ടുകാരെക്കുറിച്ച് പറഞ്ഞത്; ഇത്രയും അനുകമ്പ എനിക്കില്ല: മേഘ്ന രാജ്
മകൻ റയാനെക്കുറിച്ച് സംസാരിച്ച് നടി മേഘ്ന രാജ്. വളരെ അനുകമ്പയുള്ള കുട്ടിയാണ് മകനെന്ന് മേഘ്ന പറയുന്നു. ആളുകളോട് വളരെ അനുകമ്പയുള്ള കുട്ടിയാണ് അവൻ. കുട്ടികളിൽ അപൂർവമായി കാണുന്ന ഗുണമാണത്. സ്കൂളിൽ സുഹൃത്തുക്കളോടൊപ്പം കളിക്കുകയായിരുന്നു അവൻ. ഓടുന്നതിനിടെ സുഹൃത്തുക്കൾ ഫുഡ് പാത്തിൽ വീണു. അത് അവനെ വല്ലാതെ അസ്വത്ഥതപ്പെടുത്തി. കുടുംബത്തിലെ എല്ലാവരെയും വിളിച്ചു. ആ റോഡ് ശരിയല്ല. അത് ശരിയാക്കണം. അടുത്ത തവണ അവൾക്ക് വേദനിക്കാൻ പാടില്ലെന്ന് പറഞ്ഞു. ആളുകൾ വേദനിക്കുന്നത് അവനിഷ്ടമല്ല. അവന് വളരെ അടുപ്പമുള്ള ഒരു സുഹൃത്തുണ്ട്.
അഥർവ എന്നാണ് പേര്. ഈ വർഷം നീ അഥർവയോട് സംസാരിക്കരുത്. പഠനത്തിൽ ശ്രദ്ധ കൊടുക്കണമെന്ന് പറഞ്ഞു. ഞാൻ സംസാരിച്ചില്ലെങ്കിൽ അവന് വിഷമമാകില്ലേ. എങ്ങനെ ഇത് പറയുന്നു, എനിക്കിത് ചെയ്യാൻ പറ്റില്ല അമ്മ എന്ന് പറഞ്ഞു. ഞാനവന്റെ അമ്മയോട് സംസാരിക്കാമെന്ന് പറഞ്ഞപ്പോൾ നിങ്ങൾ അവന്റെ അമ്മയോട് അങ്ങനെയൊന്നും സംസാരിക്കാൻ പാടില്ല. അമ്മയ്ക്ക് വിഷമമാകും, എന്തിന് നിങ്ങളിങ്ങനെ ഒച്ച വെക്കുന്നെന്ന് അവൻ. നിനക്കെന്താണിത്ര അനുകമ്പ, ഞാനിങ്ങനെയല്ലല്ലോ എന്ന് ഞാൻ ചിന്തിച്ചു. മകന്റെ ആ ഗുണം ചിരുവിൽ നിന്നാണ് ലഭിച്ചതെന്നും മേഘ്ന രാജ് പറയുന്നു.

ചിരഞ്ജീവി സർജയുടെ മരണം നടി മേഘ്ന രാജിന് വലിയ ആഘാതമായിരുന്നു. മേഘ്ന ഗർഭിണിയായിരിക്കെയാണ് ചിരഞ്ജീവി സർജ ഹൃദയാഘാതം കാരണം മരിച്ചത്. 36ാം വയസിലായിരുന്നു മരണം. ഭർത്താവിന്റെ മരണ ശേഷം മുന്നോട്ട് ജീവിക്കാനുള്ള മനക്കരുത്ത് മേഘ്ന ആർജിച്ചു. മകൻ ഇതിൽ വലിയൊരു ഘടകമാണ്. ചിരുവിനെ വിവാഹം ചെയ്തില്ലെങ്കിൽ ഈ സംഭവിച്ചത് അനുഭവിക്കേണ്ടി വരില്ലായിരുന്നു എന്ന് പറയുന്നവരുണ്ട്. ശരിയാണ്, ആ ചിന്ത എന്നിലൂടെ പോയിരിക്കാം. എന്നാൽ പിന്നീട് ചിന്തിച്ചപ്പോൾ അങ്ങനെയല്ലെന്ന് മനസിലാക്കി. ഇങ്ങനെയാണ് സംഭവിക്കുകയെന്ന് 100 തവണ ആരെങ്കിലും പറഞ്ഞ് തന്നിരുന്നെങ്കിലും ഞാൻ ചിരുവിനെ തെരഞ്ഞെടുത്തേനെ. അതാണ് തന്നെ സംബന്ധിച്ച് പ്രണയമെന്ന് മേഘ്ന രാജ് അടുത്തിടെ പറഞ്ഞിരുന്നു.
മറ്റൊരു പ്രണയ ബന്ധത്തിലേക്ക് ഇനി കടക്കുന്നതിൽ തെറ്റില്ലെന്നും മേഘ്ന പറഞ്ഞു. . ഈ ഘട്ടത്തിൽ അങ്ങനെ ചിന്തിക്കുന്നതിൽ യാതൊരു തെറ്റുമില്ല. നമ്മളെല്ലാവരും മനുഷ്യരാണ്. സ്വതന്ത്രരായ സ്ത്രീകൾ. ഒറ്റയ്ക്ക് ഉയരാമെന്ന് നമ്മൾ കരുതും. പക്ഷെ നമുക്ക് കംപാനിയൻ വേണമെന്നും മേഘ്ന രാജ് പറഞ്ഞു. മേഘ്നയെക്കുറിച്ച് പിതാവ് സുന്ദർ രാജും ഒരു അഭിമുഖത്തിൽ സംസാരിക്കുകയുണ്ടായി. മേഘ്നയെ പോലെ ഒരു പെണ്ണിനെ ഞാൻ കണ്ടിട്ടേയില്ല. എന്റെ മകളായത് കൊണ്ട് പറയുകയല്ല. ഈ സാഹചര്യത്തിൽ പോലും അവൾ വർക്ക് ചെയ്യുന്നുണ്ട്. ഭർത്താവ് മരിച്ച ശേഷം ഒരു സ്ത്രീ ഫംങ്ഷനുകൾക്ക് വന്നാൽ ഭർത്താവ് മരിച്ചിട്ടും നാട് ചുറ്റുകയാണെന്ന് ചിലർ പറയും. അവർ ഒന്നും ചെയ്യാൻ പാടില്ലേ. അവർക്കും അവരുടേതായ ജീവിതമുണ്ട്.
മേഘ്ന വർക്ഹോളിക് ആണ്. ആരെയും ആശ്രിയിക്കാൻ അവൾ ഇഷ്ടപ്പെടുന്നില്ല. വിധവയായി, എന്നെ എല്ലാവരും നോക്കണം എന്ന് പറയില്ല. തനിയെ കാറോടിക്കും, എല്ലാ കാര്യങ്ങളും സ്വന്തം ചെയ്യും. മേഘ്നയുടെ രണ്ടാം വിവാഹമെന്ന വ്യാജ വാർത്തകളോട് ഇപ്പോൾ പ്രതികരിക്കാറില്ലെന്നും സുന്ദർ രാജ് പറഞ്ഞു.


Click it and Unblock the Notifications