നഷ്ടപ്പെട്ടതെല്ലാം ഇരട്ടിയായി തിരിച്ച് തന്നു, ഇനിയവൾ കുടുംബമായി ജീവിക്കുന്നത് കാണണം: മേഘ്നയുടെ അമ്മ
തന്റെ വിവാഹമോചനത്തെക്കുറിച്ച് നടി മേഘ്ന വിൻസെന്റ് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. വിവാഹമോചനത്തിന് കാരണം അമ്മയല്ലെന്നാണ് മേഘ്ന പറയുന്നത്. മകൾ രണ്ടാമതൊരു വിവാഹം ചെയ്ത് കുടുംബമായി ജീവിക്കുന്നത് കാണണമെന്ന് മേഘ്നയുടെ അമ്മയും അന്ന് പറഞ്ഞു. അവൾ വിവാഹം ചെയ്ത് കുടുംബമായി ജീവിക്കുന്നത് കാണണം. അവൾക്കതിന് സമയം കൊടുക്കണം. ഇപ്പോൾ ബിസിനസ് നല്ല നിലയിലായി, വീടായി. എല്ലാമായി. എന്തൊക്കെ നഷ്ടപ്പെട്ടോ അതിന്റെ ഇരട്ടി ദെെവം തന്നു. ഇനി ഈയൊരു കാര്യം കൂടിയുണ്ട്. അതും ബെസ്റ്റ് ആയി കൊടുക്കണമെന്നാണ് ദെെവത്തോടുള്ള പ്രാർത്ഥനയെന്നും അമ്മ അന്ന് പറഞ്ഞു.
മകളുടെ വിവാഹ ബന്ധം തകരാൻ കാരണം താൻ ആണെന്ന ആരോപണത്തിനും മേഘ്നയുടെ അമ്മ അന്ന് മറുപടി നൽകി. ഞാൻ അങ്ങനെയല്ലെന്ന് എനിക്കറിയാവുന്നിടത്തോളം എനിക്കതിനോട് പ്രതികരിക്കാൻ തോന്നിയില്ല. എനിക്ക് ബോധിപ്പിക്കാനുള്ളത് ഒന്ന് ദെെവത്തോടും എന്റെ മനസാക്ഷിയോടും മകളോടുമാണെന്നും മേഘ്ന വിൻസെന്റിന്റെ അമ്മ അന്ന് പറഞ്ഞു.
ചന്ദനമഴ എന്ന പരമ്പരയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു മേഘ്നയുടെ വിവാഹം. ഡോൺ ടോമി എന്നാണ് മുൻഭർത്താവിന്റെ പേര്. നടി ഡിപിൾ റോസിന്റെ സഹോദരനാണ് ഡോൺ ടോമി. വിവാഹം കഴിഞ്ഞ് കുറച്ച് കാലത്തിനുള്ളിൽ മേഘ്നയും ഡോണും വേർപിരിഞ്ഞു. കാരണം എന്താണെന്ന് വ്യക്തമായിട്ട് അറിയേണ്ടവർക്ക് അറിയാമെന്നാണ് മേഘ്ന പറയുന്നത്. പിന്നെ നമുക്ക് കോടതിയുടേതായ കുറേ നിയമങ്ങളുണ്ട്.

അതിനാൽ തുറന്ന് പറയാൻ പറ്റില്ല. പക്ഷെ തുറന്ന് പറയുന്നവരുമുണ്ട്. അത് ഓരോരുത്തരുടെ ഓപ്ഷനാണ്. എന്റെ ഓപ്ഷൻ പറയേണ്ട എന്നാണ്. നാളത്തേത് എനിക്കറിയില്ല. പറഞ്ഞിട്ട് എന്താണ് നടക്കാൻ പോകുന്നത്. എന്നായാലും എന്തായിരിക്കും കാരണമെന്ന് ആളുകൾക്ക് കൗതുകമുണ്ടാകും. അവർക്കറിയാൻ പറ്റും. പിന്നെ അവർക്കതൊരു കഥയാകും. അത് കൊണ്ടാണ് താൻ തുറന്ന് പറയാൻ ആഗ്രഹിക്കുന്നില്ലെന്നും മേഘ്ന വിൻസെന്റ്.


Click it and Unblock the Notifications















