സുരേഷേട്ടനെ മാത്രമായി കിട്ടാറില്ല ഒരിക്കലും! ഡിവോഴ്‌സിന് അതുമതി! പക്ഷേ, ഞാന്‍ ഹാപ്പി! കാരണം പറഞ്ഞ് മേനക

സുരേഷേട്ടനൊപ്പം തിയേറ്ററില്‍ പോപ്‌കോണ്‍ കഴിക്കുകയാണ് തന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന് എന്ന് നേരത്തെ മേനക പറഞ്ഞിരുന്നു. ഇന്നും അത് ആഗ്രഹമായി തന്നെ അവശേഷിക്കുകയാണ്. ഇതുവരെയും സാധിച്ചിട്ടില്ല. ഷാജഹാന്‍ മുംതാസിന് വേണ്ടി താജ്മഹലൊക്കെ പണിതു, എനിക്ക് അതൊന്നും വേണ്ട. സുരേഷേട്ടന്റെ കൂടെ പോവണം. ഒറ്റയ്ക്ക് പോവണം. എനിക്ക് വേണ്ടിയൊരു പോപ്‌കോണ്‍ സുരേഷേട്ടന്‍ വാങ്ങി വരുന്നത് എല്ലാവരും കാണണം. അത് മാത്രമേയുള്ളൂ എന്റെ ആഗ്രഹം. സുരേഷേട്ടനൊപ്പം പോവുമ്പോള്‍ എപ്പോഴും ആരെങ്കിലും കൂടെ കാണും. ഞങ്ങള്‍ മാത്രമായി ഒരിടത്തും പോയിട്ടില്ല. അമ്പലത്തിലോ, സിനിമയ്‌ക്കോ, ഹോട്ടലിലോ, എവിടെയും ഞങ്ങളൊന്നിച്ച് പോയിട്ടില്ല. എപ്പോഴും സുഹൃത്തുക്കള്‍ ആരെങ്കിലുമുണ്ടാവും.

കല്യാണം കഴിഞ്ഞ സമയത്ത് ട്രിവാന്‍ഡ്രം ക്ലബില്‍ പോവാമെന്ന് പറഞ്ഞപ്പോള്‍ ക്ലബ് എന്താണെന്ന് എനിക്ക് മനസിലായില്ല. അവിടെ നല്ല പാര്‍ട്ടിയും ഡാന്‍സുമൊക്കെ കാണുമെന്നായിരുന്നു വിചാരിച്ചത്. നോക്കിയപ്പോള്‍ അവിടെയൊരു റസ്‌റ്റോറന്റില്‍ എന്നെ പിടിച്ചിരുത്തി ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് പോവുകയായിരുന്നു അദ്ദേഹം. പിന്നെ അദ്ദേഹത്തെ കണ്ടത് രണ്ട് മണിക്കൂറിന് ശേഷമാണ്. ഫ്രണ്ട്‌സിനൊപ്പം പോയതായിരുന്നു. ഞാന്‍ അവിടെയിങ്ങനെ കാഴ്ച വസ്തു പോലെ ഇരിക്കുകയായിരുന്നു. അതോടെയായിരുന്നു ഇനിയങ്ങനെ പോവണ്ടെന്ന് തീരുമാനിച്ചത്. ഡിവോഴ്‌സ് എന്ന് പറയാന്‍ ഈയൊരു കാരണം മതി. ചെറിയൊരു കുഞ്ഞുകാര്യം മതി. എന്താണ് നിങ്ങളുടെ ആഗ്രഹം എന്ന് ചോദിച്ചപ്പോള്‍ ഇങ്ങനെ എനിക്ക് വേണ്ടി വരണമെന്നാണ് ഞാന്‍ പറഞ്ഞത്.

Menaka Suresh about her love marriage
Photo Credit: Menaka Suresh / Facebook

പോപ്‌കോണ്‍ വാങ്ങിച്ച് തരുന്നത് മാത്രമല്ല എനിക്ക് വേണ്ടി അദ്ദേഹം കൊണ്ടുവരുന്നത് എല്ലാവരും കാണണം. ആ ഒരു ആഗ്രഹമായിരുന്നു എനിക്ക്. ഒരിക്കല്‍ ഇന്നാ നിന്റെ പോപ്‌കോണ്‍ എന്ന് പറഞ്ഞ് കൊണ്ടുവന്നു. ഒളിച്ച് പിടിച്ചാണ് കൊണ്ടുവന്നത്. എന്നാലും അവിടെയൊരാളുണ്ടായിരുന്നു കൂടെ. വിട്ടുവീഴ്ചയാണ് ജീവിതത്തിലെ പ്രധാന കാര്യം. എല്ലാത്തിനും ഈഗോ കാണിക്കാതിരുന്നാല്‍ മതി. സ്‌നേഹമുണ്ടെങ്കില്‍ അവിടെ വഴക്കിന് സ്‌പേസ് കാണത്തില്ല. നമ്മുടെ അടുത്ത് അച്ഛനും, അമ്മയുമൊക്കെ എന്തെങ്കിലും പറഞ്ഞാല്‍ അവരില്ലാതെയാവുമോ, അവിടെ കാണില്ലേ. ട്രൂ ലവ് ആണെങ്കില്‍ അവിടെ ഫൈറ്റില്ല. വേറൊന്നിനെക്കുറിച്ചും ചിന്തിക്കില്ല.

ജീവിതത്തില്‍ നമ്മളെന്താണ് കൊണ്ടുപോവുന്നത് ഒന്നുമില്ല, എന്തിനാണ് പിന്നെ അനാവശ്യമായി വഴക്കുണ്ടാക്കുന്നത്. എപ്പോഴും ചിരിക്കുക അത് വലിയ കാര്യമാണ് ജീവിതത്തില്‍. ജീവിതത്തില്‍ നമ്മളെന്താണ് കൊണ്ടുപോവുന്നത് ഒന്നുമില്ല, എന്തിനാണ് പിന്നെ അനാവശ്യമായി വഴക്കുണ്ടാക്കുന്നത്. എപ്പോഴും ചിരിക്കുക അത് വലിയ കാര്യമാണ് ജീവിതത്തില്‍. കീര്‍ത്തിയുടെ കൂടെ അങ്ങനെ ലൊക്കേഷനിലേക്കൊന്നും പോവാറില്ല. അവള്‍ പറയുന്ന സമയത്ത് ഞങ്ങള്‍ രണ്ടാളും ചില സെറ്റിലേക്ക് പോയിരുന്നു. വിജയുടെയും, വിശാലിന്റെയുമൊക്കെ സെറ്റിലേക്ക് പോയിരുന്നു. കാരവാനില്‍ ഇരിക്കുകയായിരുന്നു. അവള്‍ പറഞ്ഞപ്പോള്‍ പുറത്തുപോയി, അവരെയെല്ലാം പരിചയപ്പെട്ടു. അരമണിക്കൂറോളം അവിടെ നിന്ന് പിന്നെ ഞങ്ങള്‍ തിരിച്ചിങ്ങോട്ട് പോന്നു.

സിനിമയില്‍ മാത്രമല്ല എല്ലാ മേഖലകളിലും പ്രശ്‌നങ്ങളുണ്ട്. നമ്മള്‍ കുറച്ച് സൂക്ഷിക്കുക. പിന്നെ എന്തെങ്കിലും പ്രശ്‌നം വന്നാല്‍ സഹായിക്കാന്‍ ഒത്തിരി ആള്‍ക്കാരുണ്ട്. അവരോട് പറയുക എന്നതാണ് പ്രധാന കാര്യം. ഒത്തിരി ആളുകളില്ലേ സിനിമയില്‍ എല്ലാവരും കാണുന്നതല്ലേ. പറഞ്ഞാല്‍ എന്തെങ്കിലും കരുതുമോയെന്നൊന്നും ചിന്തിക്കരുത്. അങ്ങനെ നോക്കുമ്പോള്‍ സിനിമ സേഫസ്റ്റ് പ്ലേസായാണ് തോന്നുന്നതെന്നുമായിരുന്നു മേനക പറഞ്ഞത്.

Read more about: menaka suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X