മുകേഷേട്ടന്റെ സഹോദരിമാർ എന്നോട് ചെയ്തത്, മുകേഷേ‌ട്ടനായിരുന്നില്ല പ്രശ്നം; ഭയങ്കര വിഷമമുണ്ട്:മേതിൽ ദേവിക

ന‌ടൻ മുകേഷിന്റെയും നടി മേതിൽ ദേവികയു‌ടെയും വിവാഹമോചനം വലിയ വാർത്തയായതാണ്. മുൻഭാര്യ നടി സരിതയെ പോലെ മുകേഷിനെതിരെ പരസ്യ ആരോപണങ്ങൾ ഉയരുമെന്ന് മാധ്യമങ്ങൾ കരുതി. എന്നാൽ അതുണ്ടായില്ല. അതേസമയം മുകേഷിന്റെ സഹോദരിമാർക്കെതിരെ മേതിൽ ദേവിക ആരോപണം ഉന്നയിച്ചു. ഈ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്.

ചില സമയത്ത് എന്നെ അലോസരപ്പെടുത്തിയ ചില കാര്യങ്ങളുണ്ട്. ബന്ധം അബദ്ധമായി തോന്നിയി‌ട്ടില്ല. മുകേഷേ‌ട്ടന്റെ വീട്ടിൽ, അമ്മയോ കുഞ്ഞമ്മയോ ഒന്നും അല്ല. അവരൊക്കെ നല്ല ആൾക്കാരായിരുന്നു. പക്ഷെ ഒരു സ്ത്രീയെന്ന നിലയിൽ ആ കുടുംബത്തിലെ മറ്റ് സ്ത്രീകളായ മുകേഷേട്ടന്റെ സഹോദരിമാരിൽ നിന്നും എനിക്കൊരു സപ്പോർട്ടും കിട്ടിയില്ല. അതെനിക്ക് ഭയങ്കര വിഷമമാണ്. ഡിഫെൻഡ് ചെയ്യുമ്പോഴും ചില കാര്യങ്ങൾ എവിടെയോ വിഷമമായിരിക്കും. എനിക്കവരോട് ദേഷ്യം ഒന്നുമില്ല.

രണ്ടര മാസം ​ഗർഭിണി, റസൂൽ പൂക്കുട്ടിയുമായുള്ള വിവാഹം കഴിഞ്ഞോ?, മൂന്നാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിൽ സജ്ന!
രണ്ടര മാസം ​ഗർഭിണി, റസൂൽ പൂക്കുട്ടിയുമായുള്ള വിവാഹം കഴിഞ്ഞോ?, മൂന്നാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിൽ സജ്ന!

ഭയങ്കര സങ്കടം ആണ്. അവിടെ നിന്ന് എനിക്ക് സപ്പോർട്ടും കിട്ടിയിട്ടില്ല. പറയുമ്പോൾ അവർ വലിയ ഫെമിനിസം സംസാരിക്കുന്നവരാണ്. അദ്ദേഹത്തിന്റെ സഹോ​ദരങ്ങളുടെ പെൺമക്കളും ഫെമിനിസം സംസാരിക്കുന്നവരാണ്. പൂർണമായും എന്നെ അവ​ഗണിച്ചു. മാറ്റി നിർത്തി. ചില സമയത്ത് ഒരു സഹോദരി എന്നെ പരിഹസിക്കുകയും ചെയ്തു. എന്റെ ജീവിതത്തിൽ ഇനി വേറൊരാൾ കാരണം ഞാൻ സങ്കടപ്പെടരുതെന്ന് ഞാൻ തീരുമാനമെടുത്തു. എന്റെ വൾനറബിലിറ്റി കാണുമ്പോൾ ചിരി തോന്നുന്നെങ്കിൽ അത് അവരുടെ പ്രശ്നം. എനിക്ക് മുകേഷേട്ടൻ അല്ല പ്രശ്നം. ആ സ്ത്രീകളാണ്.

Mukesh  Methil Devika

മുകേഷേട്ടൻ എന്നല്ല പൊതുവെ പുരുഷൻമാരെക്കുറിച്ച് ഭാര്യമാർ എന്തെങ്കിലും പറയുമ്പോൾ ഇൻ ലോസ് ഒരു തരത്തിലും ആ സ്ത്രീയെ സപ്പോർട്ട് ചെയ്യില്ലെന്നും മേതിൽ ദേവിക പറഞ്ഞു. ജനം ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം. രണ്ട് വിവാഹ ബന്ധങ്ങളാണ് മുകേഷിന്റെ ജീവിതത്തിലുണ്ടായത്. 1988 ലാണ് മുകേഷും നടി സരിതയും വിവാഹിതരായത്. രണ്ട് മക്കളും ഇവർക്ക് ജനിച്ചു. 2011 ൽ മുകേഷും സരിതയും വേർപിരിഞ്ഞു. വലിയ ആരോപണങ്ങൾ മുകേഷിന് നേരെ വന്നു. 2013 ൽ നർത്തകി മേതിൽ ദേവികയെ വിവാഹം ചെയ്തു. 2021 ഓടെ ഈ ബന്ധം അവസാനിച്ചു.

രണ്ട് വിവാഹമോചനങ്ങളെക്കുറിച്ചും ഒരിക്കൽ മേതിൽ ദേവിക സംസാരിച്ചി‌ട്ടുണ്ട്. ഇതുവരെ രണ്ട് പേരെക്കുറിച്ചും താൻ മോശമായി സംസാരിച്ചിട്ടില്ല. സാധാരണ കുടുംബ കോടതിക്ക് മുമ്പിൽ ചെന്നാൽ നൂറ് ശതമാനം ഭർത്താവ് ഭാര്യയെയും ഭാര്യ ഭർത്താവിനെയും ചീത്ത വിളിക്കും. അത് നാച്വറലാണ്. എന്നാൽ ഒരിക്കൽ പോലും രണ്ട് പേരെക്കുറിച്ചും ഏതെങ്കിലും തരത്തിൽ മോശമായി സംസാരിച്ചിട്ടില്ലെന്ന് മുകേഷ് പറയുന്നു.

എത്രയോ പത്രങ്ങൾ പ്രഷർ ചെയ്തിട്ടും ഒരു വാക്ക് പറഞ്ഞില്ല. രണ്ട് പേരെയും അഭിനന്ദിക്കുന്നു. കാരണം, അങ്ങനെയൊരു തീരുമാനം എടുത്താൽ സന്തോഷമുണ്ടെങ്കിൽ അതുമായി മുന്നോട്ട് പോകണം. അല്ലാതെ കടിച്ച് തൂങ്ങി നിൽക്കേണ്ട. എത്ര അടുത്ത സുഹൃത്താണെങ്കിലും ഭാര്യയാണെങ്കിലും മക്കളാണെങ്കിലും ആ തീരുമാനം എ‌‌ടുക്കാനുള്ള സ്വാതന്ത്ര്യം കൊടുത്തില്ലെങ്കിൽ അവരുടെ ജീവിതം എന്താകും? എന്റെ ജീവിതം എന്താകും?. അവരോട് ദേഷ്യവുമില്ല. അഭിമുഖങ്ങളിൽ അവരെ പ്രശംസിച്ചേ പറഞ്ഞിട്ടുള്ളൂ. ഒരു കാരണവശാലും അമ്മയെ വേദനിപ്പിക്കരുത് എന്നേ മക്കളോട് പറഞ്ഞി‌ട്ടുള്ളൂ. മേതിൽ ദേവികയുടെ കാര്യത്തിൽ തനിക്ക് ഒരു പരിഭവവും ഇല്ലെന്നും ഇപ്പോഴും സന്തോഷത്തിലാണെന്നും മുകേഷ് വ്യക്തമാക്കി.

Read more about: mukesh methil devika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X