ജേഷ്ഠനും ഭാര്യയും അനിയനെ അത്രയേറെ വെറുത്തിരുന്നോ?; മഞ്ഞ് ഉരുകി; 40 വർഷങ്ങൾക്കുശേഷം കുടുംബ വീട്ടിൽ എംജി!

സം​ഗീതമുള്ള കാലത്തോളം മലയാളികൾ എംജി ശ്രീകുമാറിനേയും എംജി രാധാകൃഷ്ണനേയും ആഘോഷിക്കും. മലയാള സിനിമയ്ക്ക് ഇരുവരും ചേർന്ന് മനോഹരമായ നിരവധി ​ഗാനങ്ങളാണ് സമ്മാനിച്ചിട്ടുള്ളത്. സഹോദരനായ എംജി രാധാകൃഷ്ണന് പിന്നാലെയായാണ് എംജി ശ്രീകുമാറും ചലച്ചിത്ര പിന്നണി മേഖലയിലേക്ക് എത്തിയത്. വളരെ പെ‌ട്ടന്ന് തന്നെ തന്റേതായൊരു ഇടം പിന്നണി ​ഗാനരം​ഗത്ത് കണ്ടെത്താൻ എംജി ശ്രീകുമാറിന് കഴിഞ്ഞു. ഇന്ന് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാര്‍.

ആരുടെയും ആദ്യ ഭർത്താവുമല്ല ആരുടെയും ആദ്യ കുട്ടിയുടെ അച്ഛനുമല്ല, അന്ന് മോനെയും വേറൊരാളുടെ കുട്ടിയേയും നോക്കി!
ആരുടെയും ആദ്യ ഭർത്താവുമല്ല ആരുടെയും ആദ്യ കുട്ടിയുടെ അച്ഛനുമല്ല, അന്ന് മോനെയും വേറൊരാളുടെ കുട്ടിയേയും നോക്കി!

ആലാപനവും സംഗീത സംവിധാനവുമൊക്കെയായി സജീവമാണ് അദ്ദേഹം. സോഷ്യൽമീഡിയയിൽ സജീവമായ എംജിയും ഭാര്യ ലേഖയും പങ്കുവെച്ച പുതിയ പോസ്റ്റാണിപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. നാൽപ്പത് വർഷങ്ങൾക്കുശേഷം കുടുംബവീടായ മേടയിൽ എംജി എത്തിയിരിക്കുന്നു.

MG Sreekumar

ഒപ്പം പ്രിയതമ ലേഖയുമുണ്ട്. എംജി രാധാകൃഷ്ണനുമായി പിണക്കത്തിലായിരുന്നതിനാൽ കുടുംബവീട്ടിൽ നിന്നും അകന്നായിരുന്നു ​​ഗായകൻ കഴിഞ്ഞിരുന്നത്. ലേഖയെ വിവാഹം ചെയ്യാൻ എംജി തീരുമാനിച്ചപ്പോഴും വീട്ടിൽ നിന്നായിരുന്നു ഏറ്റവും കൂടുതൽ എതിർപ്പ് വന്നത്. വലിയ ആഢംബരമില്ലാതെ ലേഖയേയും കൂട്ടി മുംകാംബികയിൽ പോയി വിവാഹം കഴിക്കുകയായിരുന്നു എംജി. അമ്മയോട് മാത്രം ഒന്ന് സൂചിപ്പിച്ചിരുന്നു.

14 വര്‍ഷം ലിവിംഗ് ടുഗദറായി ജീവിച്ചപ്പോള്‍ കേരളത്തില്‍ നില്‍ക്കക്കള്ളിയില്ലാതായി. അങ്ങനെ സ്ഥലം വിട്ടതാണ്. കല്യാണം കഴിക്കാന്‍ മൂകാംബികയിലേക്ക്. അന്ന് മൂകാംബികയിലേക്ക് പോയ ദിവസം ഇപ്പോഴും ഓര്‍മ്മയുണ്ട്. കാലത്ത് ഏഴ് മണിക്ക് അമ്മയെ വിളിച്ചിട്ട് പറഞ്ഞു. അമ്മേ ഇന്നെന്റെ കല്യാണമാണ് എന്ന്.

മുഖത്ത് ചൊറിച്ചിലും പൊള്ളലും, അയാൾക്ക് പറ്റിയ അബദ്ധം, മദ്യപാന ശീലമില്ല; കരൾ രോ​ഗമാണോ?; മറുപടിയുമായി ആദിത്യൻ!
മുഖത്ത് ചൊറിച്ചിലും പൊള്ളലും, അയാൾക്ക് പറ്റിയ അബദ്ധം, മദ്യപാന ശീലമില്ല; കരൾ രോ​ഗമാണോ?; മറുപടിയുമായി ആദിത്യൻ!

അത് കേട്ട് അമ്മയൊന്ന് ഞെട്ടി. ഒരു നിമിഷം നിശ്ശബ്ദയായി. പിന്നെ ചോദിച്ചു ആരാണ് മോനെ പെണ്ണ്. ഞാന്‍ പറഞ്ഞു അമ്മയ്ക്ക് അറിയാം... നമ്മുടെ വീട്ടില്‍ വരുന്ന ലേഖയാണ് എന്ന്. അപ്പോള്‍ അമ്മ പറഞ്ഞത് ഇങ്ങനെയാണ്. നന്നായി വാടാ മക്കളെ എന്നാണ് വിവാഹം നടന്ന കഥ പങ്കിട്ട് ഒരിക്കൽ എംജി ശ്രീകുമാർ പറഞ്ഞത്. ചേട്ടനുമായുള്ള അകൽച്ചയെ കുറിച്ച് ഒരിക്കൽ എംജി ശ്രീകുമാർ മനസ് തുറന്നിരുന്നു.

എല്ലാ ദിവസവും ഒരു പ്രാവശ്യമെങ്കിലും ചേട്ടനെ കുറിച്ച് ആലോചിക്കും. കാരണം ഞങ്ങളുടെ ശരീരഘടന ഒന്നാണ്. എന്റെ കൈ കാണുമ്പോൾ ചേട്ടന്റെ കൈ ഓർമ വരും. ഞാൻ ചേട്ടന്റെ അടുത്ത സുഹൃത്താണ്. ഇപ്പോഴും ചേട്ടന്റെ മോൻ രാജേഷ് എന്നെ വിളിക്കാറുണ്ട്. മറ്റ് കുടുംബക്കാരെ കുറിച്ച് ഞാൻ പറയുന്നില്ല. അവസാന കാലത്ത് ഞാനാണെന്ന് കരുതി മോനെ ചേട്ടൻ ശ്രീക്കുട്ടാ എന്നാണ് വിളിച്ചിരുന്നത്.

MG Sreekumar

എന്ത് മാത്രം ബോണ്ടിങ് ഞങ്ങൾ തമ്മിലുണ്ടെന്ന് അതിൽ നിന്ന് തന്നെ മനസിലാക്കാമല്ലോ. പുറത്ത് ആളുകൾ ഓരോന്ന് പറഞ്ഞ് പരത്തുന്നതിന് എന്ത് ചെയ്യാൻ കഴിയും. ചേട്ടൻ മരിക്കുന്നതിന് ഒ​രാഴ്ച മുമ്പാണ് ഞാൻ അമേരിക്കയിൽ പ്രോ​ഗ്രാമിന് പോയത്. ഒരു പ്രോ​ഗ്രാം കഴിഞ്ഞ് തിരിച്ച് വന്നപ്പോഴാണ് ചേട്ടന്റെ മരണ വിവരം അറി‍ഞ്ഞത്. പക്ഷെ എനിക്ക് നാട്ടിലേക്ക് എത്തിപെടാൻ കഴിഞ്ഞില്ല.

അതിനുള്ളിൽ സംസ്കാരം കഴിഞ്ഞു. ആര് എന്ത് പറഞ്ഞാലും ചേട്ടൻ എന്നും എന്റെ ചേട്ടൻ തന്നെയാണ്. ഞങ്ങൾ തമ്മിലുള്ള ബന്ധം ഒരുപക്ഷെ അ​ദ്ദേഹത്തിന്റെ ഭാര്യയ്ക്ക് പോലും അറിയില്ലായിരിക്കും എന്നാണ് എംജി ശ്രീകുമാർ പറഞ്ഞത്. എംജി രാധാകൃഷ്ണനും ഭാര്യയും എംജി ശ്രീകുമാറിനെ കുടുംബവീട്ടിലേക്ക് പ്രവേശിപ്പിക്കുന്നതിനെ എതിർത്തിരുന്നുവെന്നും ഒരു കാലത്ത് പ്രചരിച്ചിരുന്നു.

മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന 'പേട്രിയറ്റ്' ഒടിടിയിലേക്ക്; ജൂൺ 5-ന് സീ5-ൽ റിലീസ്, അറിയേണ്ടതെല്ലാം
മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന 'പേട്രിയറ്റ്' ഒടിടിയിലേക്ക്; ജൂൺ 5-ന് സീ5-ൽ റിലീസ്, അറിയേണ്ടതെല്ലാം

ചേട്ടന്റെ സംസ്കാര ചടങ്ങിന് എത്താതിരുന്നതിന്റെ പേരിലും എംജി വിമർശനം ഏറ്റുവാങ്ങിയിരുന്നു. കുടുംബ വീട്ടിൽ തിരിച്ചെത്തിയെന്ന് അറിയിച്ചുള്ള എംജിയുടേയും ലേഖയുടേയും പോസ്റ്റിന് സന്തോഷം പ്രകടിപ്പിച്ച് നിരവധി പേർ എത്തി. മഞ്ഞ് ഉരുകി തുടങ്ങിയെന്ന് അറിഞ്ഞതിൽ സന്തോഷം. നല്ല തീരുമാനം. സ്വന്തം കുടുംബം കഴിഞ്ഞേ ഉള്ളു എന്തും. നല്ലത് മാത്രം വരട്ടെ, ഇനി അങ്ങോട്ട് എല്ലാവർക്കും ഒന്നിച്ച് സന്തോഷത്തോടെ പോകാൻ കഴിയട്ടെ, പിണക്കങ്ങൾ എന്നും നഷ്ടം തന്നെയാണ് എന്നിങ്ങനെയാണ് ലഭിച്ച കമന്റുകൾ.

Read more about: mg sreekumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X