'വഴങ്ങി കൊടുക്കാത്ത ഒറ്റ നടിപോലും മലയാള സിനിമയിലില്ല, മേനോനാണെന്ന് പറയാൻ അയാൾക്ക് നാണമില്ലേ?'
നടൻ ജയസൂര്യ, ബാലചന്ദ്രമേനോൻ, മുകേഷ് തുടങ്ങിയവർക്ക് എതിരെ ഗുരുതര ആരോപണങ്ങൾ നടത്തി ഒരു സമയത്ത് വിവാദത്തിൽ കുടുങ്ങിയ നടിയാണ് മിനു മുനീർ. അവസരം കിട്ടാത്തതിന്റെ വാശിക്ക് പറഞ്ഞതല്ലെന്നും തനിക്കുണ്ടായ അനുഭവങ്ങളാണെന്നും സിനിമാ കമ്പനിക്ക് നൽകിയ പുതിയ അഭിമുഖത്തിൽ മിനു മുനീർ പറഞ്ഞു. അമ്മയിൽ മെമ്പർഷിപ്പ് ഉണ്ടായിരുന്നുവെങ്കിലും തനിക്കുണ്ടായ ദുരനുഭവങ്ങൾ പറയുമായിരുന്നു എന്ന് മിനു മുനീർ പറയുന്നു.
മിനു മുനീറിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... അമ്മയിൽ മെമ്പർഷിപ്പ് ഉണ്ടായിരുന്നുവെങ്കിലും എനിക്കുണ്ടായ ദുരനുഭവങ്ങൾ ഞാൻ പറയുമായിരുന്നു. എന്റെ നെഞ്ചിൽ ഏറെ കാലമായി ഇരുന്ന് വിങ്ങുന്ന ഒന്നാണ്. ആരോടും ഷെയർ ചെയ്യാൻ കഴിയാതെ വിഷമിച്ചിരിക്കുകയായിരുന്നു.

അപ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വരുന്നത്. അതിനാലാണ് ഞാൻ എനിക്കുണ്ടായ അനുഭവങ്ങൾ വെളിപ്പെടുത്തിയത്. വൈരാഗ്യമൊന്നുമല്ല. കേരളത്തിൽ ഇതൊക്കെ നടക്കുന്നുണ്ടെന്ന് എല്ലാവരോടും പറയണമെന്ന് തോന്നി. ഓഡീഷന് പോയാലും പിള്ളേർ പേടിച്ചോടുകയാണ്. എല്ലാവർക്കും അറിയാം. പക്ഷെ മിണ്ടുന്നില്ലെന്ന് മാത്രം.
മോശം അനുഭവമുണ്ടായിട്ടില്ലെന്ന് നടിമാർ പറയുന്നുണ്ടെങ്കിൽ അത് പിടിച്ച് നിൽക്കാൻ വേണ്ടി മാത്രം പറയുന്നതാണ്. അവർക്ക് ഇനിയും സിനിമകൾ കിട്ടണമല്ല. മലയാള സിനിമ ഫീൽഡിലെ ഒറ്റ നടി പോലും വഴങ്ങികൊടുക്കാത്തവരില്ല. അത് ഞാൻ കയ്യിലടിച്ച് പറയുന്നു. അങ്ങനെ ചെയ്യാതെ ആരും ആർക്കും ഒരു ചാൻസും കൊടുക്കില്ല. ഞാൻ തുറന്ന് പറച്ചിൽ നടത്തിയശേഷം ഒത്തിരി മാറ്റം വന്നിട്ടുണ്ടെന്ന് ഞാൻ അറിഞ്ഞു.
ഇപ്പോൾ ആളുകൾക്ക് ചോദിക്കാനൊക്കെ പേടിയാണ്. അങ്ങനൊരു സംഭവം ഇല്ലെന്നാണ് കേൾവി. മുമ്പൊക്കെ ഇതില്ലാതെ ചാൻസ് കിട്ടില്ലായിരുന്നു. വൈരാഗ്യം വെച്ച് പറയാനാണെങ്കിൽ അന്നേ ഞാൻ തുറന്ന് പറച്ചിൽ നടത്തുമായിരുന്നു. മുഖ്യമന്ത്രി ചോദിച്ചതുകൊണ്ടാണ് പറഞ്ഞത്. 2015 തൊട്ട് ഞാൻ സിനിമയിൽ അഭിനയിക്കുന്നില്ല. പിന്നെ എങ്ങനെ അഭിനയിക്കാൻ അവസരം കിട്ടാത്തതിന്റെ വാശി തീർക്കുന്നതാണെന്ന് പറയാൻ പറ്റും?. തമിഴ് സിനിമയിലേക്ക് അവസരം വരുന്നുണ്ട്.
താൽപര്യമില്ലാത്തതുകൊണ്ട് പോകുന്നില്ല. സിദ്ദീഖിന് എതിരെ പരാതി കൊടുത്ത പെൺകുട്ടിക്ക് നേരെ സൈബർ ആക്രമണം നടന്നത് ഞാൻ കണ്ടിരുന്നു. അതാണ് എന്നെ പ്രകോപിപ്പിച്ചത്. സംഗതി സത്യമാണല്ലോ. പിന്നെ എന്തിന് എല്ലാവരും ചേർന്ന് കല്ലെറിയുന്നുവെന്ന് തോന്നി.

അതുകൊണ്ടാണ് എന്റെ അനുഭവം തുറന്ന് പറഞ്ഞു. ആ കുട്ടിക്ക് കൈ കൊടുത്തു. അതിന് മുമ്പ് പരാതി കൊടുക്കാൻ ഒരു ആഗ്രഹവും ഇല്ലായിരുന്നു എന്നും മിനു മുനീർ പറഞ്ഞു. അതുപോലെ എംഎൽഎയായിരുന്ന അദ്ദേഹത്തോട് എനിക്ക് വൈരാഗ്യമായിരുന്നുവെങ്കിൽ അദ്ദേഹം ആ പദവിയിൽ ഇരുന്ന സമയത്ത് എനിക്ക് വൈരാഗ്യം തീർക്കാമായിരുന്നില്ലേ?. അദ്ദേഹം കല്യാണം കഴിച്ചപ്പോൾ പറയാമായിരുന്നു. അന്നും പറഞ്ഞില്ലല്ലോ.
പക്ഷെ ഇവരെല്ലാം എന്നെ ഉപദ്രവിച്ചതിന്റെ വിഷമം എന്റെ ഉള്ളിന്റെ ഉള്ളിൽ കിടപ്പുണ്ടായിരുന്നു. ആ വിഷമം തുറന്ന് പറഞ്ഞതോടെ തീർന്നു എന്നും മിനു കൂട്ടിച്ചേർത്തു. മിനുവിനോട് മോശമായി പെരുമാറിയത് അന്ന് ഞാൻ അറിഞ്ഞിരുന്നുവെങ്കിൽ അവന്റെ മുഖത്ത് അടിക്കുമായിരുന്നു. എല്ലാവരും അറിഞ്ഞതുപോലെ മിനുവിന്റെ ദുരനുഭവം ഞാനും വാർത്തയിലൂടെയാണ് അറിഞ്ഞത്.
ഇവളെ അറിയുകയില്ലെന്നാണല്ലോ ആ നടൻ പറഞ്ഞത്. ഞാനും മോളും കൂടി അയാളുടെ മുറിയിൽ പോയി അയാളെ പരിചയപ്പെട്ടതാണ്. ആരുടേയോ ബെർത്ത് ഡെ സെലിബ്രേഷൻ നടക്കുകയായിരുന്നു. കേക്കും തന്നു. അയാൾ വന്ന് പേര് ചോദിച്ച് പരിചയപ്പെട്ടു. എന്നിട്ടാണ് അയാൾ മിനുവിനെ അറിയില്ലെന്ന് പറഞ്ഞത്. മേനോനാണെന്ന് പറയാൻ അയാൾക്ക് നാണമില്ലേ? എന്ന് മിനുവിന്റെ അമ്മയും വിഷമം പങ്കിട്ട് പറഞ്ഞു.


Click it and Unblock the Notifications


