സുചിത്ര തനിക്കായി കാത്തിരിക്കുകയാണെന്ന് മനസിലാക്കി വിവാഹം, 38 വർഷമായി ഒരുമിച്ച്; ഇന്ന് വിവാഹവാർഷികം

38ാം വിവാഹ വാർഷിക ദിനം ആഘോഷിച്ച് നടൻ മോഹൻലാലും ഭാര്യ സുചിത്ര മോഹൻലാലും. വിവാഹവാർഷിക ദിനത്തിൽ മോഹൻലാൽ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധ നേടുന്നുണ്ട്. 38 വർഷങ്ങൾക്ക് ശേഷവും എങ്ങനെയോ ഇപ്പോഴും ഇതൊരു തുടക്കം പോലെ തോന്നുന്നു എന്നാണ് മോ​ഹൻലാൽ സുചിത്രയ്ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചത്. അമേരിക്കയിലാണ് നിലവിൽ ഇരുവരും. 1988 ഏപ്രിൽ 28 നാണ് ഇവരുടെ വിവാഹം നടന്നത്. മോഹൻലാലിന്റെ കടുത്ത ആരാധികയായിരുന്നു സുചിത്ര. ഈ ആരാധന വിവാഹത്തിലേക്ക് എത്തി.

ജാതകം ചേരാത്തത് കാരണം ഇരുവരുടെ വിവാഹം വേണ്ടെന്ന് വെച്ചതായിരുന്നു ആദ്യം. എന്നാൽ സുചിത്രയുടെ മനസിൽ നിന്ന് മോഹൻലാൽ പോയില്ല. വീണ്ടും സുചിത്രയുടെ വിവാഹ ആലോചന വന്നു. ആദ്യം നോക്കിയ ജാതകത്തിൽ തെറ്റ് പറ്റിയതാണെന്ന് മോ​​ഹൻലാൽ മനസിലാക്കി. രണ്ട് വർഷമായി സുചിത്ര തനിക്ക് വേണ്ടി കാത്തിരിക്കുകയാണ് എന്നറിഞ്ഞതോടെ വിവാഹത്തിന് മോഹൻലാൽ‌ തയ്യാറായി.

Mohanlal

നടനും പ്രൊഡ്യൂസറുമായ കെ ബാലാജിയുടെ മകളാണ് സുചിത്ര. വിവാഹ ജീവിതത്തെക്കുറിച്ച് മുമ്പൊരിക്കൽ മോഹൻലാൽ സംസാരിച്ചിരുന്നു. സുചിത്ര സിനിമാ കുടുംബത്തിൽ നിന്നുള്ളയാളായതിനാൽ പരസ്പരം മനസിലാക്കുന്നു. ഫിലിം പേഴ്സണാലിറ്റിയെയാണ് നീ വിവാഹം ചെയ്യുന്നത്. നിന്റെ അമ്മ എനിക്കൊപ്പം എങ്ങനെയായിരുന്നോ അത് പോലെയായിരിക്കണം എന്ന് അവളുടെ അച്ഛൻ വിവാഹത്തിന് മുമ്പ് ഉപദേശിച്ചിട്ടുണ്ടാകാം. കാരണം സുചി അവളുടെ അമ്മയെ പോലെയാണെന്നും മോഹൻലാൽ പറഞ്ഞു.

ഒരിക്കൽ നടി സുഹാസിനി മോഹൻലാലിനെക്കുറിച്ച് സംസാരിക്കുകയുണ്ടായി. സിനിമാ രംഗത്തുള്ള സംസാരം മോഹൻലാലാണ് ഏറ്റവും നല്ല ഭർത്താവ് എന്നാണ്. എങ്ങനെ ഭാര്യയെ പരിഗണിക്കണം എന്ന് അദ്ദേഹത്തിനറിയാം. സുചി എന്നോട് നേരിട്ട് സംസാരിച്ചിട്ടില്ല. പക്ഷെ സുചിയുടെ സുഹൃത്തുക്കളിലൂടെ തനിക്കറിയാമെന്ന് അന്ന് സുഹാസിനി പറഞ്ഞു. താരപത്നിയാണെങ്കിലും ലെെം ലെെറ്റിനോട് വലിയ താൽപര്യമില്ലാത്തയാളാണ് സുചിത്ര. വല്ലപ്പോഴുമേ സുചിത്രയെ മോഹൻലാലിനൊപ്പം പൊതുവേദികളിൽ കാണാറുള്ളൂ.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X