ജോര്‍ജുകുട്ടി വരാന്‍ സമയമായില്ല! ദൃശ്യം3 റിലീസിനെക്കുറിച്ച് മോഹന്‍ലാല്‍! ഇത് തിരിച്ചടിക്കും,നിരാശയോടെ ഫാന്‍സ്

സിനിമാലോകവും പ്രേക്ഷകരും അക്ഷമയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ദൃശ്യം 3. മുന്‍ഭാഗങ്ങളെ പോലെ തന്നെ മൂന്നാം ഭാഗവും ഗംഭീരമാവും എന്നാണ് ആരാധകരുടെ പ്രതീക്ഷ. സിനിമയെക്കുറിച്ചുള്ള വിശേഷങ്ങളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത്. പ്രഖ്യാപനം മുതല്‍ തന്നെ ആരാധകര്‍ ജോര്‍ജുകുട്ടിയെ ഏറ്റെടുത്തതാണ്. സിനിമയുടെ റിലീസ് ഡേറ്റ് നീട്ടിയതിന്റെ നിരാശയിലാണ് ആരാധകര്‍. ഏപ്രില്‍ രണ്ടിന് ചിത്രം എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ സിനിമ കാണാന്‍ ഇനിയും ഏറെ കാത്തിരിക്കേണ്ടി വരും. മെയ് 21നാണ് റിലീസ് എന്നുള്ള വിവരമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. മോഹന്‍ലാലും ഫേസ്ബുക്കിലൂടെയായി ഈ വിശേഷം അറിയിച്ചിട്ടുണ്ട്. ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല. അത് കാത്തിരിക്കുക മാത്രമാണ് ചെയ്യുന്നതെന്ന ക്യാപ്ഷനോടെയായിരുന്നു മോഹന്‍ലാലിന്റെ പോസ്റ്റ്.

എനിക്ക് കിട്ടിയ വലിയ ഭാഗ്യം! എന്റെ വിജയത്തിന് കാരണം! ലിസിയെക്കുറിച്ച് പ്രിയദര്‍ശന്‍ പറഞ്ഞത്?
എനിക്ക് കിട്ടിയ വലിയ ഭാഗ്യം! എന്റെ വിജയത്തിന് കാരണം! ലിസിയെക്കുറിച്ച് പ്രിയദര്‍ശന്‍ പറഞ്ഞത്?

മോഹന്‍ലാലിന് പിറന്നാള്‍ സമ്മാനമായാണോ ഈ റിലീസ് എന്നായിരുന്നു ആരാധകരുടെ ചോദ്യം. പുത്തന്‍ സിനിമ പ്രഖ്യാപനങ്ങള്‍ പിറന്നാള്‍ ദിനത്തില്‍ നടക്കാറുണ്ട്. ഇത്തവണ സിനിമാലോകവും പ്രേക്ഷകരും കാത്തിരിക്കുന്ന ചിത്രം എത്തുന്നതും ഇതേ ദിനത്തില്‍. ആശീര്‍വാദ് സിനിമാസ് ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്. ഒന്നും രണ്ടും ഭാഗങ്ങളിലെ പ്രധാന താരങ്ങളെല്ലാം മൂന്നാം ഭാഗത്തിലും അണിനിരന്നിട്ടുണ്ട്. റിലീസ് ഡേറ്റ് മാറ്റിയതില്‍ ഒരുവിഭാഗം ഫാന്‍സിന് വന്‍നിരാശയാണ്. മറ്റുള്ളവരാവട്ടെ ലാലേട്ടന്റെ ബര്‍ത്തഡേയിലുള്ള വരവ് പൊളിക്കും, ഗംഭീരമാവും, ഇതിലും മികച്ച പിറന്നാള്‍ സമ്മാനമില്ല എന്നാണ് പറയുന്നത്. വെക്കേഷന്‍ സമയം തീരാറാവുമ്പോഴുള്ള റിലീസ് ചിത്രത്തിന് തിരിച്ചടിയാവാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തിയവരുമുണ്ടായിരുന്നു.

Drishyam 3 release date change
Photo Credit: Mohanlal / Facebook

മുൻപ് പറഞ്ഞപോലെ ഏപ്രിലിൽ ഇറക്കിയിരുന്നെങ്കിൽ വെക്കേഷൻ സമയമായ കാരണം ഫാമിലികൾ തിയേറ്ററിലേക്ക് അടിച്ചു കേറുമായിരുന്നു. ഇതിപ്പോ സ്കൂൾ തുറക്കുന്ന സമയത്ത് തിയേറ്ററിലേക്ക് എങ്ങനെ ഫാമിലികൾ വരാനാണ് ? പോരാത്തതിന് മഴക്കാലവും തുടങ്ങും, അപ്പൊ എല്ലാവരും വീട്ടിൽ ചടഞ്ഞു കൂടിയിരിക്കും. എന്നിട്ട് ഒടിടി റിലീസ് ആകാൻ വേണ്ടി എല്ലാവരും കാത്തിരിക്കും. എന്തായാലും മഴയും കൊണ്ട് പനിയും പിടിച്ച് തിയേറ്ററിലേക്ക് ആരും വരാൻ പോകുന്നില്ല. ഏപ്രിൽ 3 റിലീസ് ഡേറ്റ് മാറ്റിയത് മോശം തീരുമാനം. എന്റെ ലാലേട്ടാ, പിറന്നാളിന് നിങ്ങൾക്ക് വീട്ടിലിരുന്ന് കേക്ക് മുറിച്ചാൽ മതിയായിരുന്നില്ലേ? ഇതിപ്പോ പിറന്നാളിന് പടവും റിലീസ് ചെയ്ത് വെറുതെ ഡബിൾ ബാരൽ പോലെ പൊട്ടിക്കണോ? കുഞ്ഞുനാൾ ലാലേട്ടനെ സ്നേഹിക്കുന്ന ഒരു ലാലേട്ടൻ ഫാൻബോയുടെ രോദനം എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്.

കരച്ചിലിന് പോലും അര്‍ത്ഥങ്ങള്‍! ഒരുപാട് പഠിച്ചു !അമ്മയായ ശേഷം വന്ന മാറ്റങ്ങളെക്കുറിച്ച് പേളി മാണി
കരച്ചിലിന് പോലും അര്‍ത്ഥങ്ങള്‍! ഒരുപാട് പഠിച്ചു !അമ്മയായ ശേഷം വന്ന മാറ്റങ്ങളെക്കുറിച്ച് പേളി മാണി

എപ്പോ വന്നാലും പോസിറ്റീവ് ആണേൽ നേടാൻ ഉള്ളതൊക്കെ നേടിയിട്ടേ കളം വിടൂ. അതിപ്പോ ഫസ്റ്റ് ഡേ തൊട്ട് ഫൈനൽ വരെ. അടിക്കുന്ന അടിക്ക് കനം കൂടും. ജൂണിൽ മഴ തുടങ്ങും. കളക്ഷൻ നന്നായി കുറയും റിലീസ് നേരത്തെ ആകാമായിരുന്നു. 100കോടി ഈസി ആയി തൂക്കും എന്ന് വിചാരിച്ചു. ഒന്നും പറയാൻ ഇല്ല.

എൻറെ പൊന്നു ലാലേട്ടാ. സ്വന്തം വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീകളെ ഉപദ്രവിക്കാൻ ശ്രമിച്ചവനെ തല്ലിക്കൊന്നവർക്ക് ശിക്ഷ ലഭിക്കാൻ പോലും സാധ്യതയില്ല. ഇനി അഥവാ ശിക്ഷ കിട്ടി എന്ന് തന്നെ ഇരിക്കട്ടെ. അന്നേ കുറ്റം ഏറ്റെടുത്ത് ജയിലിൽ പോയിരുന്നെങ്കിൽ ഇന്ന് സുഖമായി ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങി റിലാക്സ് ചെയ്യാമായിരുന്നു. ഇതിയിപ്പോ ഇപ്പൊ പിടിവീഴും ഇപ്പൊ പിടി വീഴുമെന്ന് പേടിച്ചു പേടിച്ച്. എന്തോന്ന് ലൈഫ് അണ്ണാ? തുടങ്ങിയ രസകരമായ കമന്റുകളും പോസ്റ്റിന് താഴെയുണ്ടായിരുന്നു.

More from Filmibeat

Read more about: mohanlal drishyam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X