ആന്റണിയുടെ തീരുമാനമായിരുന്നു അത്! എന്നും സംഭവിക്കുന്നതല്ല! പിറന്നാളിന് ദൃശ്യം 3! മോഹന്‍ലാലിന് പറയാനുള്ളത്‌

ദൃശ്യം 3 കാണാനായി അക്ഷമയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. മൂന്നാം ഭാഗത്തില്‍ എന്തൊക്കെയായിരിക്കും എന്നറിയാനാണ് എല്ലാവരും നോക്കിയിരിക്കുന്നത്. മെയ് 21നാണ് ചിത്രം റിലീസ് ചെയ്യുന്നത്. റിലീസിന് മുന്നോടിയായി പ്രമോഷനുമായി സജീവമാണ് ജീത്തു ജോസഫും ടീമും. കഴിഞ്ഞ ദിവസം നടത്തിയ പ്രസ് മീറ്റിലെ വിശേഷങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇതൊരു ഇമോഷണല്‍ ഡ്രാമയാണ്.നിലനില്‍പ്പിന് വേണ്ടി ജോര്‍ജ് കുട്ടിക്ക് കുറച്ച് കാര്യങ്ങള്‍ ചെയ്യേണ്ടി വന്നു ആദ്യ ഭാഗത്തില്‍. രണ്ടാമത്തേതായപ്പോള്‍ എല്ലാം സേഫാണെന്ന് കരുതി വെക്കുമ്പോഴും എപ്പോള്‍ വേണമെങ്കിലും എന്നിലേക്കെത്തും എന്ന ധാരണയില്‍ ഡിഫന്‍സ് ടാറ്റിക്‌സ് ക്രിയേറ്റ് ചെയ്യുകയായിരുന്നു. മൂന്നാം ഭാഗത്തില്‍ ഫോക്കസ് ചെയ്തിരിക്കുന്നത് ജോര്‍ജ് കുട്ടിയുടെ ഇമോഷനിലാണ്.

ഈ ചിത്രം നേരത്തെ റിലീസ് ചെയ്യാനൊക്കെ ശ്രമിച്ചതാണ്. പിന്നീടാണ് ഒരു മിഡില്‍ ഈസ്റ്റ് പരിപാടികളൊക്കെ വന്നത്. വ്യാഴാഴ്ച അല്ലെങ്കില്‍ വെള്ളിയാഴ്ചയാണ് പൊതുവെ റിലീസുകള്‍ വരുന്നത്. മെയ് 21 നോക്കിയപ്പോള്‍ വ്യാഴാഴ്ചയായിരുന്നു. ഇത്രയും ആളുകള്‍ കാത്തിരിക്കുന്നൊരു സിനിമ, അത് പിറന്നാളിന് കൊടുക്കുക എന്നത് ആന്റണിയുടെ അഭിപ്രായമായിരുന്നു. അത് ഒരിക്കലേ സംഭവിക്കുകയുള്ളൂ. എല്ലാ പിറന്നാളിനും സിനിമ ഇറക്കാന്‍ പറ്റില്ല. അതുമാത്രമല്ല ദിവസവും വരണം. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ക്യാരക്ടറുകളിലൊന്നാണ് ജോര്‍ജുകുട്ടി. ആ കുടുംബത്തില്‍ സംഭവിച്ചത് എന്തൊക്കെയാണെന്ന് എല്ലാവര്‍ക്കും അറിയാം. അതില്‍ നിന്നും എങ്ങനെ രക്ഷപ്പെടുന്നു എന്നുള്ളതാണ് എല്ലാവര്‍ക്കും അറിയേണ്ടത്. അന്ന് തന്നെ സിനിമ കാണണം എന്ന് എനിക്കും ആഗ്രഹമുണ്ട്. പിറന്നാളാണ്, ഇവിടെയുണ്ടെങ്കില്‍ കാണും. പിറന്നാളിന് തന്നെ ചിത്രം റിലീസ് ചെയ്യാന്‍ കഴിയുന്നതില്‍ സന്തോഷവാനാണ് താനെന്നുമായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.

Mohanlal reveals why they choose May 21 for Drishyam 3
Photo Credit: Mohanlal / Facebook

എന്നെയും ആശീര്‍വാദ് സിനിമാസിനെയും സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട ദിവസമാണ്. ലാലേട്ടനെ ഇഷ്ടപ്പെടുന്നവര്‍ക്കും പ്രധാനപ്പെട്ടതാണ് മെയ് 21. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളാണ് അതെന്നായിരുന്നു ആന്റണി പെരുമ്പാവൂര്‍ പറഞ്ഞത്. ഇപ്പോള്‍ സീക്രട്ടുകളൊന്നും ആരും സൂക്ഷിക്കേണ്ടതില്ലല്ലോ, രണ്ടാം ഭാഗത്തില്‍ എല്ലാം പറഞ്ഞതാണല്ലോ എന്നായിരുന്നു മീനയോടുള്ള ചോദ്യത്തിന് ജീത്തു ജോസഫ് മറുപടി നല്‍കിയത്. റാണി എന്ന ക്യാരക്ടര്‍ ഇത്രയും ഡെപ്ത്തുള്ളതായി മാറിയത് വലിയ അനുഗ്രഹം. ലാലേട്ടന്റെ പിറന്നാളിന് ചിത്രം റിലീസ് ചെയ്യുന്നത് ഡബിള്‍ ധമാക്ക എന്നായിരുന്നു മീന പറഞ്ഞത്.

പലപ്പോഴും പറഞ്ഞതിട്ടുള്ളത് പോലെ ജോര്‍ജുകുട്ടിയെ എനിക്കിപ്പോഴും മനസിലായിട്ടില്ല. ഇതുവരെ എനിക്ക് പിടി തരാത്ത കഥാപാത്രമാണ്. അയാള്‍ക്ക് ഭയം എന്ന് പറയുമ്പോള്‍ എനിക്ക് വിഷമം വന്നു. കാര്യം ജോര്‍ജുകുട്ടി അങ്ങനെയൊരാളല്ല. അയാള്‍ ഒരു കൊലപാതകമൊന്നും ചെയ്തതല്ല, കുടുംബത്തിന് വേണ്ടി ചെയ്തതാണ്. എത്രകാലമാണ് എല്ലാം മൂടിവെച്ച് ഭയന്ന് പോവുന്നത്. ജോര്‍ജുകുട്ടി ഒരു ഭീരുവല്ല. മരണം പോലെയാണ് ഇതും, എന്നെങ്കിലും സംഭവിക്കുമെന്ന് അറിയാം. എന്നാണെന്ന് അറിയില്ല. അങ്ങനെ സംഭവിച്ചാല്‍ കുടുംബത്തിനെ എങ്ങനെ ബാധിക്കുമെന്ന ടെന്‍ഷനുണ്ട് അയാള്‍ക്ക് എന്നും മോഹന്‍ലാല്‍ പറഞ്ഞത്.

എനിക്കിഷ്ടമുള്ളൊരു ഹീറോയെ ഈ കഥ കേള്‍ക്കുമ്പോള്‍ എനിക്ക് തോന്നിയിരുന്നു. അടിയും ഇടിയും കൊടുക്കുമ്പോള്‍ മാത്രമല്ലല്ലോ ഹീറോ. മൂന്നാം ഭാഗവും വിജയിക്കുമെന്നാണ് വിശ്വാസം. നമ്മുടെ മനസിലുള്ള കഥകളൊക്കെ പറഞ്ഞ് ഇനിയും സിനിമ ചെയ്യാന്‍ പ്രേരിപ്പിക്കും.
ആന്റണി പെരുമ്പാവൂരും സിനിമയെക്കുറിച്ച് സംസാരിച്ചിരുന്നു.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X