അമ്മ ഹാപ്പിയായിട്ടാണ് പോയത്! ലാലിന് ഇനി ഫ്രീയായി ജീവിക്കാം! മധു സാറിന്റെ വാക്കുകളെക്കുറിച്ച് മോഹന്‍ലാല്‍

മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനമായ മെയ് 21ന് ദൃശ്യം റിലീസാവുകയാണ്. ആന്റണി പെരുമ്പാവൂരാണ് ബര്‍ത്ത് ഡേയില്‍ ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കാമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. റിലീസിന് മുന്നോടിയായി ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് സജീവമാണ് മോഹന്‍ലാല്‍. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അമ്മയെക്കുറിച്ചായിരുന്നു അദ്ദേഹം വാചാലനായത്. ഈ ചിത്രം കാണാന്‍ അമ്മ ഇല്ലാത്തതില്‍ വിഷമമുണ്ട്.

അമ്മയെ ഓര്‍ക്കാന്‍ ഈ സിനിമ വേണ്ടല്ലോ. നമ്മളെല്ലാ ദിവസവും അമ്മയെ ഓര്‍ക്കാറുണ്ട്. ഞാന്‍ രണ്ട് രീതിയിലാണ്, ഓര്‍ക്കാതിരിക്കാനും ശ്രമിക്കാറുണ്ട്. അതാണ് ഏറ്റവും നല്ലത്. ഞാന്‍ പല സ്ഥലങ്ങളിലും പറഞ്ഞ കാര്യമാണ്. ഞാനൊരു സിനിമ കണ്ടോണ്ടിരിക്കുമ്പോള്‍ ആ ഫ്രെയിമില്‍ ഞാന്‍ മാത്രമേ ജീവിച്ചിരിക്കുന്നത്. ബാക്കിയാരുമില്ല. നമ്മള്‍ ഇഷ്ടപ്പെടുന്നവരാരും നമ്മളെ വിട്ടുപോയിട്ടില്ല എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. വിട്ടുപോയെന്ന് ആലോചിക്കുമ്പോഴേ കുഴപ്പമുള്ളൂ. അച്ഛന്‍ മരിച്ചു, അമ്മ മരിച്ചു, ബ്രദര്‍ മരിച്ചു. ഞാന്‍ മാത്രമേയുള്ളൂ ഫാമിലിയില്‍. അത് ഞാന്‍ വെറുതെ പറഞ്ഞതല്ല. നിങ്ങളായാലും മരിക്കും. അതുകൊണ്ട് സിനിമയുമായി കണക്റ്റ് ചെയ്യാന്‍ പറ്റില്ല.

Mohanlal emotional talk
Photo Credit: Mohanlal / Facebook

അമ്മയ്ക്ക് എല്ലാ സിനിമകളും ഇഷ്ടമായിരുന്നു. കാര്യങ്ങളൊക്കെ അറിയാമായിരുന്നു. തിരുവനന്തപുരത്ത് പോവുമ്പോള്‍ ഞാന്‍ എന്റെ വീട്ടില്‍ പോവാറില്ല. കാര്യം അമ്മയില്ലാത്തൊരു വീട്ടിലേക്ക് പോവാന്‍ എനിക്കിഷ്ടമല്ല. ഇപ്പോള്‍ ഞാന്‍ പോവും. അച്ഛനും അമ്മയും എന്റെ ബ്രദറുമൊക്കെ അവിടെയുള്ളത് കൊണ്ട്. അവിടെ പോവുക എന്നത് ഒരു റെസ്‌പെക്ട്ഫുള്‍ കാര്യമാണ്. അത് കഴിഞ്ഞാല്‍ എന്ത് എന്ന് ഞാന്‍ ഓര്‍ക്കാറില്ല. ഓര്‍ക്കാതിരിക്കാന്‍ ശ്രമിക്കും. അതോര്‍ത്ത് കഴിഞ്ഞാല്‍ പിന്നെ നമ്മള്‍ അതിലേക്ക് പോവും. 12 വര്‍ഷമായി അമ്മ സുഖമില്ലാതെ കിടക്കുകയായിരുന്നു. വീല്‍ ചെയറിലൊക്കെ സഞ്ചരിക്കും. പാട്ടുകള്‍ പാടും. എല്ലാ ദിവസവും അമ്മയെക്കുറിച്ച് എനിക്ക് ആധിയായിരുന്നു.

രാത്രിയൊരു ഫോണ്‍ വന്നാല്‍ ടെന്‍ഷനാണ്. എന്ത് സംഭവിക്കുന്നു എന്ന് എല്ലായ്‌പ്പോഴും നോക്കും. എന്ത് വേണമെങ്കിലും സംഭവിക്കാം. പെട്ടെന്ന് ആശുപത്രിയിലൊക്കെ അഡ്മിറ്റാവുമായിരുന്നു. സ്‌നേഹം കൊണ്ടുള്ളൊരു ഭയമായിരുന്നു അത്. ഇപ്പോള്‍ ഞാന്‍ മധുസാറിനെ കാണാന്‍ പോയപ്പോള്‍ ലാല്‍ സന്തോഷത്തോടെ ഇരിക്കൂ. അമ്മ ഹാപ്പിയായിട്ടാണ് പോയിട്ടുള്ളത്. ഇനി ലാലിന് വളരെ ഫ്രീയായിട്ട് ജീവിക്കാം. അതൊരു വലിയ ഫിലോസഫിയാണ് പറഞ്ഞത്. വര്‍ക്കില്‍ ശ്രദ്ധിച്ച് മുന്നോട്ട് പോവാം. മറ്റേത് നമുക്കെപ്പോഴും പേടിയാണ്. വീട്ടില്‍ നിന്ന് ഫോണ്‍ എന്ന് പറയുമ്പോള്‍ ടെന്‍ഷനാണ്. നോക്കാന്‍ പറ്റുന്ന പോലെയൊക്കെ അമ്മയെ നോക്കാന്‍ കഴിഞ്ഞു.

അമ്മ നമ്മളെ വിട്ടുപോയത്് വളരെ സന്തോഷത്തോടെയാണ് ഞാന്‍ സ്വീകരിക്കുന്നത്. അങ്ങനെയും ഒരു കാഴ്ചപ്പാടില്‍ നമുക്ക് കാണാം. മധു സാര്‍ പറഞ്ഞത് വളരെ വലിയൊരു ഫിലോസഫിയാണ്. ഏറ്റവും സന്തോഷമായിട്ടിരിക്കൂ ലാല്‍ എന്ന് പറഞ്ഞതിന് കാര്യമുണ്ട്. ആരേയും ബുദ്ധിമുട്ടിക്കരുത് എന്ന നിര്‍ബന്ധമുണ്ടായിരുന്നു അമ്മയ്ക്ക്. എത്ര വേദനയുണ്ടെങ്കിലും പറയില്ല. പാട്ടൊക്കെ പാടി നമ്മളെ സന്തോഷിപ്പിക്കും. അമ്മയില്ലാത്തൊരു പിറന്നാള്‍ എന്ന് പറയുമ്പോള്‍ സങ്കടമാണ്. അതുപോലെ അമ്മയുടെ പിറന്നാളും ഞാന്‍ മിസ് ചെയ്യും. അതേക്കുറിച്ച് ഞാന്‍ അധികം ആലോചിക്കില്ലെന്നുള്ളതാണ് സത്യം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X