ഞങ്ങളുടേത് ലവ് മാര്യേജ്! ആളെ നിങ്ങള്‍ അറിയും! ബാലതാരവുമായുള്ള പ്രണയ വിവാഹത്തെക്കുറിച്ച് അശ്വതി
മോസ് ആന്‍ഡ് ക്യാറ്റ് ഇറങ്ങിയിട്ട് 17 വര്‍ഷമായി. ചിത്രത്തിലെ നായികയായ അശ്വതി പിന്നീട് സിനിമയില്‍ നിന്നും അപ്രത്യക്ഷയാവുകയായിരുന്നു. ഞാന്‍ ഇവിടെയൊക്കെ തന്നെയുണ്ടായിരുന്നു. ജീവിതത്തില്‍ ചെയ്ഞ്ചുകളൊക്കെ വരില്ലേ, അതുമായി പോവുകയായിരുന്നു. അത്യാവശ്യം നല്ല തുടക്കമായിരുന്നു കിട്ടിയത്. സിനിമയില്‍ നിലനില്‍ക്കണമെങ്കില്‍ പാഷ്യനേറ്റായിരിക്കണം. അതുപോലെ ഹാര്‍ഡ് വര്‍ക്കും നിര്‍ബന്ധമാണ്. എനിക്ക് പാഷനായിരുന്നു അഭിനയം. ദൈവാനുഗ്രഹം പോലെ വന്ന അവസരമായിരുന്നു അത്. അതിന് ശേഷം സിനിമ കരിയറാക്കി എടുക്കാന്‍ ഞാന്‍ ശ്രമിച്ചില്ല. കോളേജില്‍ നിന്നും പോയാണ് സിനിമ ചെയ്തത്. ഡബ്ബിംഗ് സമയത്ത് പരീക്ഷയായിരുന്നു എനിക്ക്. പഠിക്കുക, നല്ലൊരു ജോലി നേടുക എന്നേയുണ്ടായിരുന്നുള്ളൂ. പോര്‍ട്രെയല്‍സ് ബൈ ഗദ്ദാഫിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു വിശേഷങ്ങള്‍ പങ്കുവെച്ചത്.
നിവേദ്യം, ഗോള്‍ അങ്ങനെ കുറച്ച് സിനിമകളിലേക്ക് എന്നെ പരിഗണിച്ചിരുന്നുവെങ്കിലും അത് നടക്കാതെ പോയി. മോസ് ആന്‍ഡ് ക്യാറ്റിനോട് എനിക്ക് നോ പറയാന്‍ പറ്റുമായിരുന്നില്ല. അതാണ് ആദ്യ സിനിമ എന്നാണ് പലരും വിചാരിക്കുന്നത്. ഗോഡ് ഫാദറില്‍ കെപിഎസി ലളിതയുടെ കൈയ്യിലെ കുട്ടി, പവിത്രത്തില്‍ വിന്ദുജ മേനോന്റെ കുട്ടിക്കാലം ചെയ്തതുമെല്ലാം അശ്വതിയാണ്. ഞങ്ങളുടെ അയല്‍വാസി സിനിമാക്കാരനായിരുന്നു. അവര്‍ ചൈല്‍ഡ് ആര്‍ടിസ്റ്റിനെ തേടുന്നുണ്ടായിരുന്നു. അങ്ങനെയാണ് അന്ന് അഭിനയിച്ച് തുടങ്ങിയത്. എന്നോടിഷ്ടം കൂടാമോ, മക്കള്‍ മാഹാത്മ്യം, ഗാന്ധാരി, കാബൂളിവാല, മാനത്തെ വെള്ളിത്തേര്, മഴയത്തും മുന്‍പെ, കര്‍മ്മ, കാണാക്കിനാവ്, പിന്നെ കുറച്ച് സീരിയലും ചെയ്തിരുന്നു അന്ന്.

വിവാഹത്തെക്കുറിച്ചും അശ്വതി സംസാരിച്ചിരുന്നു. ബാലതാരമായി അഭിനയിച്ചതാണ് വിശാല്‍. എന്നേക്കാളും പോപ്പുലറായിരുന്നു അദ്ദേഹം. പിന്‍ഗാമി, മിസ്റ്റര്‍ ആന്‍ഡ് മിസിസ്, ഫ്രണ്ട്‌സ്, വെറുതെ അല്ല ഭാര്യ, തന്മാത്ര അങ്ങനെ കുറേ സിനിമകള്‍ ചെയ്തിരുന്നു. ആളിപ്പോള്‍ ബിസിനസാണ്. ഞങ്ങളുടേത് പ്രണയവിവാഹമാണ്. ഞങ്ങളൊന്നിച്ചൊരു സിനിമ ചെയ്തിരുന്നു. അന്നാണ് ആദ്യം കാണുന്നത്. പുള്ളി നാലാം ക്ലാസിലും, ഞാന്‍ മൂന്നാം ക്ലാസിലുമായിരുന്നു. അന്ന് തുടങ്ങി. ബന്ധമാണ്. നല്ല സുഹൃത്തുക്കളായിരുന്നു. പിന്നീടത് പ്രണയമായി. മോസ് ആന്‍ഡ് ക്യാറ്റ് ചെയ്യുന്ന സമയത്ത് ഞങ്ങള്‍ പ്രണയത്തിലായിരുന്നു. 2017 ലാണ് ഞങ്ങള്‍ വിവാഹിതരായത്. എഞ്ചീനിയറാണ് അദ്ദേഹം. കണ്‍സ്ട്രക്ഷന്‍ ബിസിനസുമുണ്ട്. കംപ്ലീറ്റ്‌ലി ബിസിനസിലാണ്. ആള്‍ ഇനി സിനിമയില്‍ വരുമോ എന്ന് ചോദിച്ചാല്‍ അറിയില്ല.
പ്രണ, പാലിക രണ്ട് പെണ്‍കുട്ടികളാണ് ഞങ്ങള്‍ക്ക്. മൂത്തയാള്‍ക്ക് എട്ട് വയസായി. രണ്ടാമത്തെയാള്‍ക്ക് ഏഴും. ഇനി സിനിമയില്‍ അഭിനയിക്കുമോ എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. കാര്യങ്ങളെല്ലാം സംഭവിക്കുന്നതാണ്. ഒഴുക്കനുസരിച്ച് പോവുകയാണ് ഞാന്‍. തമിഴ് നന്നായി അറിയാമായിരുന്നു. അങ്ങനെയാണ് അവതാരകയായി മാറിയത്. തിരൈ തെന്‍ട്രല്‍ എനിക്കിപ്പോഴും പ്രധാനപ്പെട്ടതാണ്. അവര്‍ നല്ല സപ്പോര്‍ട്ടീവായിരുന്നു. മികച്ച അവതാരകയ്ക്കുള്ള സംസ്ഥാന അവാര്‍ഡും അന്ന് എനിക്ക് കിട്ടിയിരുന്നു. അയ്യായ്യിരം എപ്പിസോഡ് പോയിരുന്നു അത്. കുട്ടിക്കാലത്ത് തന്നെ സംഗീതം പഠിച്ചിരുന്നു. ത്യാഗരാജ ഉത്സവത്തില്‍ മൂന്ന് വര്‍ഷം കച്ചേരി ചെയ്തിരുന്നു. അച്ഛന്‍ അന്ന് അവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെ ലഭിച്ച അവസരമായിരുന്നു അതെന്നും അശ്വതി പറയുന്നു.


Click it and Unblock the Notifications











