അനിയത്തി ഒളിച്ചോടിയതിന് അവർ പരിഹസിച്ചത് എന്നെ, സംസാരിക്കാറില്ലായിരുന്നു, അവൾ തിരിച്ച് വന്നപ്പോൾ...; മൃദുല

സീരിയൽ രം​ഗത്തേക്ക് ചുവടുവെച്ച് മാസങ്ങൾക്കുള്ളിൽ തന്നെ ക്യാമറാമാനായ അരുണുമായി പ്രണയത്തിലായി പാർവതി വിജയ് ഒളിച്ചോടി വിവാഹിതയായി. ആറ് വർഷം മുമ്പ് വലിയ രീതിയിൽ ഇവരുടെ വിവാഹം ചർച്ചയായിരുന്നു. പാർവതി അന്ന് കുടുംബവിളക്കിലായിരുന്നു അഭിനയിച്ചുകൊണ്ടിരുന്നത്. അരുൺ അതേ സീരിയലിൽ ക്യാമറമാനും. ബിബിഎ ബിരുദധാരിയായ പാർവതി രഹസ്യമായാണ് വിവാഹം നടത്തിയത്.

'ബ്രെസ്റ്റ് കാൻസർ സെക്കന്റ് സ്റ്റേജ്, ദുബായിൽ വെച്ചുള്ള ചെക്കപ്പിൽ കണ്ടെത്തി, ഇനിയെങ്കിലും പേക്കൂത്ത് നിർത്തൂ'
'ബ്രെസ്റ്റ് കാൻസർ സെക്കന്റ് സ്റ്റേജ്, ദുബായിൽ വെച്ചുള്ള ചെക്കപ്പിൽ കണ്ടെത്തി, ഇനിയെങ്കിലും പേക്കൂത്ത് നിർത്തൂ'

വിവാഹത്തിന് ശേഷമാണ് വീട്ടുകാരും വിവരം അറിഞ്ഞത്. അനിയത്തി ഒളിച്ചോടി വിവാഹം കഴിച്ചതിന്റെ പേരിൽ ഏറ്റവും കൂടുതൽ പരിഹാസവും വിമർശനവും ചീത്ത വിളികളും കേൾക്കേണ്ടി വന്നത് പാർവതിയുടെ ചേച്ചിയും നടിയുമായ മൃദുല വിജയിക്കായിരുന്നു. ഒറിജിനൽസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം മൃദുല വെളിപ്പെടുത്തിയത്.

Mridhula Vijai

അനിയത്തിയുടെ വിവാ​ഹത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ ചീത്ത വിളികൾ കേ‍ട്ടത് ഞാനാണ്. അന്ന് വന്ന കമന്റുകൾ എന്നെ ഒരുപാട് വിഷമിപ്പിച്ചിരുന്നു. എന്റെ കല്യാണത്തിന് മുമ്പായിരുന്നു അവളുടെ വിവാഹം. സീരിയൽ രം​ഗത്ത് വന്ന് മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് അവളുടെ വിവാഹം നടന്നത്. അവൾക്ക് അധികം ഇത്തരം കമന്റുകളൊന്നും ഫെയ്സ് ചെയ്യേണ്ടി വന്നിട്ടില്ല.

അവൾ പോയ അന്ന് മുതൽ ഞാൻ ജോലി ചെയ്യുന്നുണ്ട്. ചില സംവിധായകരും ആർട്ടിസ്റ്റുകളും ക്യാമറമാൻന്മാരും എല്ലാം ഞാൻ എന്തോ തെറ്റ് ചെയ്തതുപോലെയാണ് എന്നോട് പെരുമാറിയത്. ആ സമയത്ത് ഞാൻ ഒരുപാട് വിഷമിച്ച് കരഞ്ഞു. ഞാൻ അല്ലല്ലോ ഒന്നും ചെയ്തത് ഇവർ എന്തിനെ എന്നെ കളിയാക്കി സംസാരിക്കുന്നതെന്ന് ഞാൻ എന്നോട് തന്നെ പലവട്ടം ചോദിച്ചിട്ടുണ്ട് മൃദുല പറ‍ഞ്ഞു.

അന്ധവിശ്വാസങ്ങൾക്കു പിന്നാലെ പോകുമ്പോഴുള്ള പൊല്ലാപ്പുകൾ! 'സുധിപുരാണം' ഒടിടി ട്രെൻഡിംഗിൽ
അന്ധവിശ്വാസങ്ങൾക്കു പിന്നാലെ പോകുമ്പോഴുള്ള പൊല്ലാപ്പുകൾ! 'സുധിപുരാണം' ഒടിടി ട്രെൻഡിംഗിൽ

എന്നാൽ അരുണും പാർവതിയും ഇപ്പോൾ വേർപിരിഞ്ഞു. അരുൺ മറ്റൊരു സീരിയൽ താരവുമായി പ്രണയത്തിലാണ്. പാർവതിയുടെ സംരക്ഷണയിലാണ് ഏക മകൾ. രണ്ട് വർഷം മുമ്പാണ് ഇരുവരും വേർപിരി‍ഞ്ഞത്. പാർവതിക്ക് വേണ്ടിയാണ് ക്ലോത്തിങ് ബിസിനസ് ആരംഭിച്ചതെന്നും മൃദുല പറയുന്നു. അനിയത്തി ബന്ധം അവസാനിപ്പിച്ച് തിരിച്ച് ഞങ്ങളുടെ വീട്ടിലേക്ക് വന്ന സമയത്ത് അവൾക്ക് പിന്തുണ നൽകേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്. അവൾക്കൊപ്പം ഞങ്ങൾ നിന്നു.

സീരിയലിലേക്ക് വന്നുവെങ്കിലും അവൾ അധികം ഓഫറുകൾ കിട്ടിയിരുന്നില്ല. അങ്ങനെ വന്നപ്പോൾ എന്തെങ്കിലും തുടങ്ങണമെന്ന് തോന്നി. ബിസിനസ് എന്ന ആ​ഗ്രഹം എന്റെ മനസിലുള്ളതുമാണ്. അവൾക്ക് അത്യാവശ്യമായിരുന്നു. ഇങ്ങനൊരു സംരംഭം തുടങ്ങുക എന്നത്. ഒരു കുഞ്ഞുണ്ട്. ഒരുപാട് കാര്യങ്ങൾ ഓടിക്കണം.

Mridhula Vijai

അതുകൊണ്ട് അവൾക്കൊപ്പം ഞാൻ നിന്നു. ഞങ്ങൾ രണ്ടുപേരും നന്നായി പരിശ്രമിച്ചു. ഞങ്ങളെ ഒരുമിച്ച് കണ്ടാൽ ക്ലോത്തിങ് ബ്രാന്റിനെ കുറിച്ചാണ് ആളുകൾ കൂടുതലായും ചോദിക്കാറുള്ളത്. അതുപോലെ അനിയത്തിയുടെ ആ സംഭവം കഴിഞ്ഞശേഷം കളിയാക്കലുകൾ നടക്കുന്ന സമയത്ത് ഒരാൾ എന്നോട് വന്ന് പറഞ്ഞു. കല്യാണമൊക്കെ കഴിഞ്ഞല്ലോ എപ്പോഴാണ് ചിലവ് ചെയ്യുന്നതെന്ന്. ആരുടെ കല്യാണമാണ് കഴിഞ്ഞതെന്ന് ഞാൻ ചോ​ദിച്ചു.

നിങ്ങളുടെ കുടുംബത്തിലെ കല്യാണമല്ലേ നടന്നതെന്ന് അയാൾ പറഞ്ഞു. ആ സമയത്ത് ഞാൻ അനിയത്തിയുമായി സംസാരിക്കാറുപോലുമില്ലായിരുന്നു. എല്ലാവർക്കും നടന്ന സംഭവവും പ്രശ്നങ്ങളു അറിയാം. എന്നിട്ടാണ് എന്നോട് അങ്ങനൊരു ചോദ്യം ചോദിച്ചത്. പലരും ആളുകൾ കൂടി നിൽക്കുമ്പോഴാണ് ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നതെന്നും മൃദുല പറഞ്ഞു.

ജേസണ്‍ സഞ്ജയിനൊപ്പം തൃഷ! ഒരൊറ്റ ഫോട്ടോ! ആയിരം ചോദ്യങ്ങളും! വൈറല്‍ ചിത്രത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം?
ജേസണ്‍ സഞ്ജയിനൊപ്പം തൃഷ! ഒരൊറ്റ ഫോട്ടോ! ആയിരം ചോദ്യങ്ങളും! വൈറല്‍ ചിത്രത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം?

പാർവതി വീണ്ടും വിവാഹിതയാകാൻ പോവുകയാണ്. ഇക്കഴിഞ്ഞ വാലന്റൈൻസ് ദിനത്തിലാണ് പാർവതി വിജയ് മകൾക്കൊപ്പം മറ്റൊരു ജീവിതത്തിലേക്ക് കടക്കുകയാണെന്ന് അറിയിച്ചത്. വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് താരം അറിയിച്ചുവെങ്കിലും വരന്റെ പേരോ ഫോട്ടോയോ ഒന്നും പുറത്ത് വിട്ടിട്ടില്ല. ഞങ്ങളെ നന്നായി നോക്കുന്ന ഒരു മനസിനെ ഞങ്ങൾ കണ്ടെത്തിയിരിക്കുന്നു. ഈശ്വരനും എന്റെ കുടുംബത്തിനും ഒപ്പം നിന്ന ഞങ്ങളുടെ സുഹൃത്തുക്കൾക്കും നന്ദി എന്നാണ് പാർവതി കുറിച്ചത്.

Read more about: mridhula vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X