'ഗർഭസ്ഥ ശിശുവായിരുന്നപ്പോൾ ഉപദ്രവം, അസുഖം ബാധിച്ചപ്പോൾ അവ​ഗണിച്ചു, ഇന്ന് അതേ മകന്റെ ക്ര‍െഡിറ്റ് എടുക്കുന്നു'

കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ വൈറലായ ഒന്നായിരുന്നു നടിയും മുകേഷിന്റെ മുൻ ഭാര്യയുമായ സരിത പങ്കുവെച്ച കുറിപ്പ്. മദേഴ്സ് ഡെയിലാണ് ഹൃദയസ്പർശിയായ കുറിപ്പ് നടി പങ്കുവെച്ചത്. ലോകത്തിലെ എല്ലാ അമ്മമാർക്കും ഹൃദയം നിറഞ്ഞ മാതൃദിനാശംസകൾ. ശരിക്കും മുപ്പത് വർഷങ്ങൾ തികയുകയാണ്.... ഒരു സിംഗിൾ മദർ എന്ന നിലയിൽ ഏറ്റവും കരുത്തയായ ഒരു അമ്മയായി ഞാൻ എന്നെത്തന്നെ ആഘോഷിക്കാൻ തുടങ്ങിയിട്ട്.

എന്റെ രണ്ട് മക്കൾക്കൊപ്പം ഈ ജീവിതം അനുഭവിച്ചറിയാൻ അവസരം നൽകിയ അവരുടെ അച്ഛനോട് ഞാൻ നന്ദി പറയുന്നു. അവർക്കൊപ്പം വളരുമ്പോൾ ഒട്ടനവധി കാര്യങ്ങളാണ് ഞാൻ പഠിച്ചത്. ഇപ്പോഴും ഓരോ ദിവസവും പഠിച്ചുകൊണ്ടിരിക്കുന്നു. ഞാനൊരു സിംഗിൾ മദർ ആയിരുന്നില്ലെങ്കിൽ ഒരുപക്ഷെ പഴയ ആ പാവം പെൺകുട്ടിയായി തന്നെ തുടർന്നേനെ.

Mukesh Saritha

ജീവിതത്തിലെ ഒട്ടനവധി പ്രതിസന്ധികളെ മറികടക്കാൻ ദൈവം എനിക്ക് കരുത്ത് നൽകി. ഓരോ ദിവസവും എന്റെ മക്കളുടെ മുഖം കാണുന്നതാണ് എനിക്ക് ജീവിക്കാനുള്ള പ്രചോദനം. ഞാൻ അനുഗ്രഹിക്കപ്പെട്ടവളാണ്. ഇന്ന് എനിക്ക് മനോഹരമായ സന്ദേശങ്ങൾ അയച്ച എല്ലാ സുഹൃത്തുക്കൾക്കും നന്ദി. എല്ലാവരെയും സ്നേഹിക്കുന്നു എന്നായിരുന്നു സരിതയുടെ വാക്കുകൾ.

സരിതയ്ക്കും മുകേഷിനും രണ്ട് ആൺമക്കളാണ്. മൂത്തമകൻ നടനും ഡോക്ടറുമായ ശ്രവൺ മുകേഷാണ്. രണ്ടാമത്തെ തേജസ് മുകേഷാണ്. നടനുമായുള്ള ബന്ധം വേർപ്പെടുത്തിയശേഷം മറ്റ് വിവാഹത്തിന് മുതിരാതെ മക്കൾക്ക് വേണ്ടിയാണ് സരിത ജീവിച്ചത്. അവർ ഇന്ന് നേടിയിരിക്കുന്ന സമൂഹത്തിലെ ഉന്നതമായ ജീവിതത്തിന് പിന്നിലും സരിതയുടെ കഠിനാധ്വാനമാണ്.

സരിതയുടെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ മുകേഷ് പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ഡോക്ടറായ ശ്രവൺ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മെഡിക്കൽ മേഖലയിലേക്ക് മടങ്ങി വരികയാണ്. റാസൽഖൈമയിലെ ഷിഫ അൽ ജസീറ മെഡിക്കൽ സെന്ററിൽ ‍ഡോക്ടറായി ‌സേവനം അനുഷ്ഠിച്ച് തുടങ്ങിയെന്ന് അറിയിച്ച് ശ്രവൺ ഒരു പോസ്റ്റർ പങ്കുവെച്ചിരുന്നു. എന്റെ ഹൃദയം യഥാർത്ഥത്തിൽ ചേർന്നിരിക്കുന്ന ഇടത്തിലേക്ക് വീണ്ടും ചികിത്സിക്കാനും സഹായിക്കാനും ജീവൻ സ്പർശിക്കാനും തിരികെ.

ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മെഡിക്കൽ മേഖലയിലേക്ക് മടങ്ങിവരാനും എന്റെ ജീവിതത്തിന് അർത്ഥം നൽകുന്ന ഉത്തരവാദിത്വത്തിലേക്ക് വീണ്ടും കടക്കാനുമാകുന്നത് വലിയ അനുഗ്രഹമായി ഞാൻ കാണുന്നു. ഓരോ രോഗിയും ഓരോ പുഞ്ചിരിയും ഓരോ ജീവിതസ്പർശവും ഞാൻ എന്തുകൊണ്ടാണ് ഈ വഴി തെരഞ്ഞെടുത്തതെന്ന് വീണ്ടും ഓർമ്മിപ്പിക്കുന്നു.

Mukesh Saritha

സത്യമായി പറഞ്ഞാൽ വീണ്ടും ആ വെള്ളക്കോട്ട് ധരിച്ച് കൂടുതൽ ജീവിതങ്ങളിൽ മാറ്റം സൃഷ്ടിക്കാൻ കഴിയുന്നതിലും മികച്ച ജന്മദിന സമ്മാനം എനിക്കെന്ത് വേണം?. പുതിയ തുടക്കങ്ങൾക്കും നന്ദിക്കും വളർച്ചയ്ക്കും ഇനി മുന്നോട്ടുള്ള കൂടുതൽ ജീവൻ രക്ഷിക്കുന്ന യാത്രകൾക്കും വേണ്ടി എന്ന കുറിപ്പോടെയായിരുന്നു ശ്രവണിന്റെ പോസ്റ്റ്. ഇതിന് എന്റെ മകൻ എന്ന് ക്യാപ്ഷൻ നൽകി മുകേഷ് റീ ഷെയർ ചെയ്തു.

എന്നാൽ പോസ്റ്റ് വൈറലായതോടെ നടനെ വിമർശിച്ച് ഫേസ്ബുക്ക് യൂസേഴ്സിൽ ചിലരെത്തി. ഇതേ മകനെ ​​ഗർഭം ധരിച്ചിരിക്കുമ്പോഴല്ലേ നിങ്ങൾ സരിതയെ ഉപദ്രവിച്ചത്?. ഇപ്പോൾ അതേ മകന്റെ പേരിൽ അഭിമാനം കൊള്ളാനും ക്രെഡിറ്റ് എടുക്കാനും എങ്ങനെ തോന്നുന്നുവെന്നാണ് വിമർശിച്ച് ചിലർ കുറിച്ചത്. എന്നാൽ പിന്നീട് ആ കമന്റുകൾ നീക്കം ചെയ്യപ്പെട്ടു.

എല്‍കെജി മുതല്‍ എംബിബിഎസ് വരെയുള്ള എന്റെ മോന്റെ വിദ്യാഭ്യാസത്തില്‍ അച്ഛന്‍ എന്ന നിലയില്‍ ഒരു പങ്കാളിത്തവും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. മകന് മഞ്ഞപ്പിത്തം വന്നപ്പോള്‍ അദ്ദേഹത്തെ ഫോണ്‍ വിളിച്ചിരുന്നു. അപ്പോള്‍ പറഞ്ഞത് നീ ഞാന്‍ എവിടെയാണെന്ന് ട്രാക്ക് ചെയ്യാന്‍ വിളിക്കുകയാണല്ലേ എന്നായിരുന്നു.

ഗര്‍ഭിണിയായിരിക്കെ എന്റെ വയറ്റില്‍ ചവിട്ടിയിട്ടുണ്ട്. അമ്മാ എന്ന് വിളിച്ച് കരഞ്ഞുകൊണ്ട് ഞാന്‍ വീണു. നീ മികച്ച നടിയല്ലേ കരഞ്ഞോ കരഞ്ഞോ എന്നായിരുന്നു അന്ന് അയാളുടെ മറുപടി എന്നായിരുന്നു മുകേഷിൽ നിന്ന് നേരിട്ട പീഡനങ്ങൾ വെളിപ്പെടുത്തി ഒരിക്കൽ സരിത പറഞ്ഞത്.

Read more about: mukesh saritha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X