ഡയാലിസിസ് ചെയ്ത് വരികയായിരുന്നു, ഇത്തവണയും അവൻ രക്ഷപ്പെട്ട് പോരുമെന്ന് വിചാരിച്ചു, നല്ലൊരു സുഹൃത്ത് പോയി!

സിനിമയിൽ വരുന്നതിന് വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ സൗഹൃദമാണ് സലിം കുമാറിന്റെയും ദിലീപിന്റെയും നാദിർഷയുടേയുമെല്ലാം. അതുകൊണ്ട് തന്നെ മുപ്പത് വർഷത്തിന് മുകളിലായി ശക്തമായ ബന്ധമായി ആ സൗഹൃദം മാറിയിരുന്നു. എന്തിനും ഏതിനും പരസ്പരം വിളിപ്പുറത്തുണ്ടാകുമായിരുന്നു ഇവരെല്ലാം. അതിനാൽ തന്നെ സലിം കുമാറിന്റെ വേർപാട് ഏറ്റവും വലിയ ശൂന്യത സൃഷ്ടിച്ചിരിക്കുന്നത് ഇവരുടെ ജീവിതത്തിൽ കൂടിയാണ്.

സൂപ്പർതാര സിനിമകളിലെ നായിക, വീരപ്പന്റെ വെളിപ്പെടുത്തൽ, ഭർത്താവിന്റെ ഗാർഹിക പീഡനം; താരറാണിയുടെ നഷ്ടങ്ങൾ!
സൂപ്പർതാര സിനിമകളിലെ നായിക, വീരപ്പന്റെ വെളിപ്പെടുത്തൽ, ഭർത്താവിന്റെ ഗാർഹിക പീഡനം; താരറാണിയുടെ നഷ്ടങ്ങൾ!

സലിം കുമാറിനെ ചിതയിലേക്ക് എടുത്തപ്പോൾ വീണ്ടും വീണ്ടും ചങ്ങാതിയുടെ മുഖത്തേക്ക് നോക്കി വിങ്ങിപ്പൊട്ടുന്ന ദിലീപിനേയും അവസാനം വരെ പിടിച്ച് നിന്നിട്ട് ചിതയൊരുങ്ങിയപ്പോൾ പൊട്ടിക്കരഞ്ഞ നാദിർഷയേയും മലയാളികൾ കഴിഞ്ഞ ​ദിവസം കണ്ടതാണ്. ഇപ്പോഴിതാ പ്രിയ സുഹൃത്തിനെ കുറിച്ച് നാദിർഷ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

Nadhirshah Salim Kumar

വിൽപവറുള്ള വ്യക്തിയായതുകൊണ്ട് ഇത്തവണയും രക്ഷപ്പെട്ട് വരുമെന്ന പ്രതീക്ഷയിലായിരുന്നുവെന്ന് നാദിർഷ പറയുന്നു. സലിം കുമാർ അസുഖ ബാ​ധിതനായിട്ട് കുറച്ച് നാളുകളായി. കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ ചെയ്തിട്ട് പതിനൊന്ന് വർഷത്തോളമായി. അതിനുശേഷം കിഡ്നിക്ക് പ്രശ്നങ്ങൾ വന്നു. ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഓരോ പ്രാവശ്യവും അവൻ രക്ഷപെട്ട് രക്ഷപെട്ട് വലിയ പ്രശ്നങ്ങളില്ലാതെ വരികയായിരുന്നു.

മെന്റലി വളരെ വിൽപവറുള്ള കക്ഷിയായിരുന്നു. എല്ലാം വളരെ കൂളായി എടുക്കുന്ന പ്രകൃതം. മറ്റുള്ളയാളുകൾ പതറി പോകുന്ന സ്ഥലത്ത് ധൈര്യമായി നിൽക്കുകയും സംസാരിക്കുകയും ചെയ്യുന്ന ആളുമായിരുന്നു. സലിം കുമാർ സംസാരിക്കുമ്പോൾ വരുന്ന വാക്കുകൾക്കുള്ള അതേ ശക്തി ഉള്ളിന്റെ ഉള്ളിലും അവനുണ്ടായിരുന്നു.

ജൂണിൽ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യാൻ പോകുന്ന ഹിറ്റ് സിനിമകളും സീരിസുകളും!
ജൂണിൽ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യാൻ പോകുന്ന ഹിറ്റ് സിനിമകളും സീരിസുകളും!

അത് തന്നെയാണ് സലിം കുമാറിനെ ഇത്രയും നാൾ പിടിച്ച് നിർത്തിയത്. ഇത്തവണയും അവൻ രക്ഷപ്പെട്ട പോരുമെന്ന് വിചാരിച്ചിരുന്നു. സിനിമയിൽ വരുന്നതിന് മുമ്പ് ഒരുപാട് കാസറ്റുകൾക്ക് വേണ്ടി ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ളവരാണ് ഞങ്ങൾ. ആ കാസറ്റുകൾ ചെയ്യാൻ വേണ്ടി പല ലോഡ്ജുകളിലും ഒരുമിച്ചിരുന്ന് സ്ക്രിപ്റ്റുകൾ എഴുതുകയും റെക്കോർഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

അത്തരം കാസറ്റുകൾ ഹിറ്റായതിന് പിന്നിലെ ഒരു ഘടകം സലിമായിരുന്നു. രാഷ്ട്രീയപരമായി ആ കാസറ്റുകളിൽ ഞങ്ങൾ ഉപയോ​ഗിച്ചിരുന്ന എല്ലാ കാര്യങ്ങളും സലീമിന്റെ കോൺട്രിബ്യൂഷനായിരുന്നു. ഞങ്ങളെക്കാൾ രാഷ്ട്രീയം അറിയാവുന്ന ആളും സലീമായിരുന്നു. അതിനുശേഷം പിന്നീട് അവൻ സിനിമയിലെത്തി. സിനിമയിൽ എത്തിയെങ്കിലും ഒരു സിനിമാ താര​ത്തിന്റെ ഭാവമോ പെരുമാറ്റമോ ആയിരുന്നില്ല അവന്.

Nadhirshah Salim Kumar

അപ്പോഴും പഴയ സലിം കുമാർ തന്നെയായിരുന്നു. മാറിയിട്ടില്ലായിരുന്നു. അതുകൊണ്ട് തന്നെ പലപ്പോഴും അവന് ഇഷ്ടത്തേക്കാൾ ഇഷ്ടക്കേട് ലഭിക്കാൻ കാരണമായി. അവന് ഇതെല്ലാം അറിയാം... വേണമെങ്കിൽ പോളിഷ്ഡായി നിൽക്കാമായിരുന്നു. ഒന്നും പറയാതെയും പ്രതികരിക്കാതെയും അവന് നിൽക്കാമായിരുന്നു. പക്ഷെ അവൻ ജെനുവിൻ വ്യക്തിയാണ്. പച്ചയായ മനുഷ്യനാണ്.

അതുകൊണ്ട് അവൻ റിയാക്ട് ചെയ്യും. അങ്ങനെ റിയാക്ട് ചെയ്തപ്പോൾ ചിലർക്ക് ഇഷ്ടപ്പെട്ടു. ചിലർക്ക് ഇഷ്ടപ്പെട്ടില്ല. അവർ റിയാക്ട് ചെയ്തു. ഞങ്ങൾക്ക് ഞങ്ങളുടെ നല്ലൊരു ഫ്രണ്ട് പോയി. എന്തും പറയാനുള്ള ഫ്രീഡമുണ്ടായിരുന്നു. ഞങ്ങളെ വിളിച്ച് ഉപദേശിക്കുകയും ചെയ്തിരുന്നു. ചീത്ത വിളിക്കാനും അവകാശമുണ്ടായിരുന്ന സുഹൃത്താണെന്നും നാദിർഷ പറഞ്ഞു.

ഇതുവരെ ബ്ലാക്ക് ആന്‍ഡ് വൈറ്റായിരുന്നു! ഇനി കളറാക്കണം! വീണ്ടും സജീവമായി ഗൗരി കൃഷ്ണന്‍
ഇതുവരെ ബ്ലാക്ക് ആന്‍ഡ് വൈറ്റായിരുന്നു! ഇനി കളറാക്കണം! വീണ്ടും സജീവമായി ഗൗരി കൃഷ്ണന്‍

ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച നടന്റെ ആരോഗ്യനില വഷളായി. തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. പിന്നീടാണ് മരണം സംഭവിച്ചത്. മൂന്നുറോളം ചിത്രങ്ങളിൽ അഭിനയിച്ചു.

അതിൽ മൂന്ന് തമിഴ് സിനിമകളും ഒരു ഒഡ‍ിയ സിനിമയും ഉൾപ്പെടുന്നു. പെരുമഴക്കാലം, അച്ഛനുറങ്ങാത്ത വീട്, ഗ്രാമഫോൺ, ആദാമിന്റെ മകൻ അബു തുടങ്ങിയ സിനിമകളിലെ പ്രകടനം സലിം കുമാറിനെ മലയാളത്തിലെ മികച്ച അഭിനേതാക്കളുടെ പട്ടികയിലെത്തിച്ചു. കംപാർട്മെന്റ്, കറുത്ത ജൂതൻ, ദൈവമെ കൈതൊഴാം കെ. കുമാറാകണം എന്നീ സിനിമകളുടെ സംവിധായകനുമാണ്.

Read more about: salim kumar nadirsha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X