ആഗ്രഹിച്ചതുപോലെ എല്ലാം സംഭവിച്ചു, ഞങ്ങൾക്കിടയിലേക്ക് ഒരു കുഞ്ഞ് വരുന്നു, ദൈവത്തോട് പിണക്കത്തിലായിരുന്നു!
സോഷ്യൽമീഡിയ ഉപയോഗിക്കുന്നവർ പരിചിതരാണ് ഉപ്പും മുളകും ലൈറ്റ് ഫാമിലി. കുടുംബത്തിലെ രണ്ടാമത്തെ മകൾ നന്ദന അനിൽകുമാർ ഇപ്പോഴിതാ ഒരു സന്തോഷ വാർത്ത പങ്കിട്ട് എത്തിയിരിക്കുന്നു. നന്ദനയ്ക്കും ഭർത്താവിനും ആദ്യത്തെ കുഞ്ഞ് പിറക്കാൻ പോകുന്നു. താൻ ഗർഭിണിയാണെന്ന വിവരം യുട്യൂബ് ചാനലിൽ പങ്കിട്ട പുതിയ വീഡിയോയിലൂടെയാണ് നന്ദന അറിയിച്ചത്. പിസിഒഡി അടക്കം ഉള്ളവയുള്ളതുകൊണ്ട് കുഞ്ഞുങ്ങൾ ഉണ്ടാവില്ലേ എന്ന ടെൻഷനിലായിരുന്നുവെന്നും ഇപ്പോൾ അതെല്ലാം മാറിയെന്നും ഇരുവരും പറഞ്ഞു.
ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് ഒരു കൊല്ലവും രണ്ട് മാസവുമായി. വിവാഹം കഴിഞ്ഞ് അഞ്ച് മാസം പിന്നിട്ടപ്പോൾ മുതൽ പ്രഗ്നൻസി പ്ലാൻ ചെയ്യുന്നുണ്ടായിരുന്നു. പക്ഷെ എന്റെ പീരിഡ്സ് റെഗുലർ അല്ലാതിരുന്നതുകൊണ്ട് പിസിഒഡിക്ക് ഡോക്ടറെ കാണിക്കേണ്ടി വന്നു. ചികിത്സ തേടി. ഒരു മാസം മെഡിസിൻ കഴിച്ചു. മൈഗ്രെയ്ന്റെ പ്രശ്നങ്ങളും ഉണ്ടായിരുന്നു.

ഞങ്ങൾക്ക് എന്തുകൊണ്ടാണ് സന്തോഷവും ആകാംഷയും എല്ലാം കുറവ് എന്നത് കൂടി പറഞ്ഞത് തരാം. നൂറ് ശതമാനം സന്തോഷത്തിലേക്ക് എത്തിയിട്ടില്ല. കുറേ നാളായി പ്രെഗ്നൻസി പ്ലാൻ ചെയ്യുന്നുണ്ടെങ്കിലും നെഗറ്റീവ് റിസൽട്ടാണ് കിട്ടിയിരുന്നത്. അതുകൊണ്ട് ടെൻഷനുണ്ട്. പ്രെഗ്നൻസി കിറ്റിൽ ടെസ്റ്റ് ചെയ്തപ്പോൾ പോസിറ്റീവായി കിട്ടിയിരുന്നു ഒരിക്കൽ. പക്ഷെ രക്തം പരിശോധിച്ചപ്പോൾ റിസൽട്ട് നെഗറ്റീവായി. അങ്ങനെ കുറച്ച് അനുഭവങ്ങളുണ്ട്.
ഇത്തവണ പ്രെഗ്നൻസി കിറ്റിൽ ടെസ്റ്റ് ചെയ്തപ്പോൾ രണ്ട് വര കണ്ടു. രണ്ട് തവണ പരിശോധിച്ചപ്പോഴും പോസിറ്റീവായി കണ്ടു. ശരീരവും ചില ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്. ദൈവങ്ങളോടെല്ലാം ഞാൻ ചെറിയ പിണക്കത്തിലായിരുന്നു. പിന്നെ ഒന്നുകൂടി ഉറപ്പിക്കാൻ ബ്ലെഡ് ടെസ്റ്റ് നടത്തി. റിസൽട്ട് പോസിറ്റീവാണ്. ഞങ്ങളുടെ ഇടയിലേക്ക് ഒരാൾ കൂടി വരാൻ പോവുകയാണ്. ഭയങ്കര സന്തോഷമുള്ള സമയമാണ്.
കല്യാണം കഴിഞ്ഞ് ഒരു വർഷമായി. ഞങ്ങൾ ഒരുപാട് എഞ്ചോയ് ചെയ്തു. ഇനി അടുത്ത ഘട്ടത്തിലേക്ക് കടക്കാനുള്ള സമയമായി. ഞങ്ങൾ അതിലേക്ക് കടന്നു. ക്ഷീണവും വയ്യായ്കകളും ഇടയ്ക്കിടെയുണ്ട്. ഞങ്ങൾ രണ്ടുപേരും ഒറ്റയ്ക്കേയുള്ളു എന്നതിന്റെ ചില പ്രശ്നങ്ങളുണ്ട്. ഏട്ടന് ജോലിയും ഇപ്പോൾ കൂടുതലാണ്. ജോലികളിൽ എന്നെ സഹായിക്കുന്നത് ഏട്ടനാണ്. സ്റ്റെപ്പ് കയറാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്.
ഏട്ടൻ എന്നെ നന്നായി കെയർ ചെയ്യുന്നുണ്ട്. വളരെ അധികം സന്തോഷത്തിലാണ്. പിസിഒഡി ഉള്ളവർക്ക് കുഞ്ഞുങ്ങളുണ്ടാകാൻ ബുദ്ധിമുട്ടാണെന്ന് കേട്ടിട്ടുണ്ട്. ടെസ്റ്റ് ടെസ്റ്റ് ചെയ്ത് പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നു. അതുകൊണ്ടാണ് ഇത്തവണ ടെസ്റ്റ് ചെയ്തപ്പോൾ വീഡിയോ എടുക്കാതിരുന്നത്. എന്റെ പീരിഡ്സ് ഒരിക്കൽ പോലും കറക്ടായിരുന്നില്ല. ചില മാസങ്ങളിൽ പത്തും പതിനഞ്ചും ദിവസം വൈകിയാണ് വന്നിരുന്നത്.

രാവിലെ അഞ്ചരയ്ക്കാണ് ടെസ്റ്റ് ചെയ്തത്. ഏട്ടനില്ലാത്തപ്പോൾ ഒറ്റപ്പെടൽ ഫീൽ ചെയ്യുമായിരുന്നു. ഒരു കുഞ്ഞുണ്ടായിരുന്നുവെങ്കിൽ നന്നായിരുന്നുവെന്ന് അപ്പോഴെല്ലാം തോന്നിയിട്ടുണ്ട്. കുഞ്ഞായില്ലേയെന്ന് ആളുകൾ ചോദിക്കാനും തുടങ്ങിയിരുന്നു. അതുപോലെ നമുക്ക് ഇനി ഒരുമിച്ച് പ്രസവിക്കാമെന്ന് പൊന്നു ചേച്ചിയോട് ഞാൻ എപ്പോഴും പറയുമായിരുന്നു. പക്ഷെ ദൈവം എല്ലാം അതുപോലെ എനിക്ക് സാധിച്ച് തന്നു എന്നാണ് നന്ദന പറഞ്ഞത്.
കുട്ടികളുടെ ഇടയിൽ വളർന്നതുകൊണ്ട് കുഞ്ഞുങ്ങൾ ഒപ്പം വേണം എന്ന ചിന്തയായിരുന്നു കുഞ്ഞന്. ഭാവി സുരക്ഷിതമാക്കിയിട്ട് കുഞ്ഞ് മതി എന്ന ചിന്തയായിരുന്നു എനിക്ക്. രണ്ട്, മൂന്ന് വർഷം കഴിഞ്ഞ് മതി കുഞ്ഞെന്നാണ് ഞാൻ പറഞ്ഞിരുന്നത്. ബ്ലെഡ് കാൻസർ വന്ന് പോയതുകൊണ്ട് കുഞ്ഞുണ്ടാവില്ലേ എന്ന സംശയമൊക്കെ നന്ദനയ്ക്ക് ഉണ്ടായിരുന്നു.
ഇനിയും സമയമുണ്ടെന്ന് പറഞ്ഞ് ഞാൻ ആശ്വസിപ്പിക്കുമായിരുന്നു എന്ന് നന്ദനയുടെ ഭർത്താവ് ഗോകുല്‍ പറഞ്ഞു. തന്റെ വീട്ടിൽ സന്തോഷം വിളിച്ച് അറിയിക്കുന്ന രംഗങ്ങളും വ്ലോഗിൽ നന്ദന ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ട് ഗർഭിണികൾ ഒരു വീട്ടിൽ എന്നായിരുന്നു അമ്മയുടെ പ്രതികരണം. നന്ദനയുടെ ചേച്ചി പൊന്നു രണ്ടാമത്തെ കുഞ്ഞിനെ ഗർഭിണിയാണ്.


Click it and Unblock the Notifications