‍ഡാൻസ് അങ്ങ് വഴങ്ങുന്നില്ലല്ലോ, ഇത് ഷെയിൻ നി​ഗം ചെയ്തിരുന്നെങ്കിൽ...; നസ്ലിനെക്കുറിച്ച് ചർച്ച

മോളിവുഡ് ടെെംസ് എന്ന സിനിമയിലെ ആദ്യ ​ഗാനം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. അപ്ന ഫ്രെെ‍ഡേ ആയേ​ഗ എന്ന ​ഗാനമാണ് പുറത്ത് വന്നത്. ഇതുവരെ കാണാത്ത ലുക്കിലും സ്റ്റെെലിലുമാണ് നസ്ലിൻ ഈ ​ഗാനത്തിലെത്തുന്നത്. നടന്റെ ഡാൻസും ശ്രദ്ധ നേടുന്നു. ആദ്യമായാണ് നസ്ലിൻ ഇങ്ങനെ ഡാൻസ് ചെയ്യുന്നത്. അതിന്റേതായ പോരായ്മകളുണ്ടെന്നാണ് സോഷ്യൽ മീഡിയയിൽ വരുന്ന അഭിപ്രായം. നസ്ലിൻ ‌പ്രയത്നിച്ചിട്ടുണ്ടെന്ന് മനസിലാകുന്നുണ്ട്. പക്ഷെ ഒരു ഫ്ലോ ഇല്ല. ക്രമേണ മെച്ചപ്പെടുത്തുമെന്ന് കരുതുന്നു. ചെറിയ സ്റ്റെപ്പുകളിൽ ഫ്ലോയുണ്ട്. എന്നാൽ വലിയ സ്റ്റെപ്പുകളിൽ വഴക്കമില്ല എന്നിങ്ങനെ അഭിപ്രായം.

ഹീറോ മരിച്ചപ്പോള്‍ അലറിക്കരഞ്ഞു! ഷോട്ടിന് ശേഷവും വിഷമം! പിന്നീട് ലൈഫിലും! മേഘ്‌ന രാജിന് അന്ന് സംഭവിച്ചത്
ഹീറോ മരിച്ചപ്പോള്‍ അലറിക്കരഞ്ഞു! ഷോട്ടിന് ശേഷവും വിഷമം! പിന്നീട് ലൈഫിലും! മേഘ്‌ന രാജിന് അന്ന് സംഭവിച്ചത്

നസ്ലിന് പകരം നടൻ ഷെയിൻ നി​ഗം ആയിരുന്നു ഈ ഡാൻസ് ചെയ്തിരുന്നതെങ്കിൽ തകർത്തേനെയെന്നും അഭിപ്രായങ്ങൾ വന്നു. നന്നായി ഡാൻസ് ചെയ്യുന്ന നടനാണ് ഷെയിൻ നി​ഗം. ഷെയിനിന്റെ ചുവടുകൾക്ക് ആരാധകർ ഏറെയാണ്. അതേസമയം നസ്ലിന്റെ ​ഡാൻസ് ഇഷ്ടപ്പെട്ടവരുമുണ്ട്. ഒരുപക്ഷെ മോളിവുഡ് ടെെംസിന്റെ കഥാ​ഗതിക്കനുസരിച്ചുള്ള ഡാൻസ് ആയിരിക്കാം ഇതെന്നും അഭിപ്രായങ്ങളുണ്ട്.

Naslen
Photo Credit: Youtube / Sony Music Malayalam

മലയാളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ മാർക്കറ്റുള്ള യുവനടനാണ് നസ്ലിൻ. പ്രേമലു എന്ന സിനിമയുടെ വിജയത്തോടെ നടന്റെ മാർക്കറ്റ് കുതിച്ചുയർന്നു. വലിയ പ്രൊജക്ടുകളുടെ ഭാ​ഗമാണ് നസ്ലിൻ ഇന്ന്. സിനിമയ്ക്കുള്ളിലെ സിനിമാക്കഥയുമായി എത്തുന്ന സിനിമയാണ് മോളിവുഡ് ടെെംസ്. നസ്ലിന് പുറമെ സം​ഗീത് പ്രതാപ്, ഷറഫുദീൻ എന്നിവരും ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളാണ്. അഭിനവ് സുന്ദർ നായക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് എന്ന സിനിമയ്ക്ക് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന സിനിമയാണ് മോളിവുഡ് ടെെംസ്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറാണ് നിർമാണം.

More from Filmibeat

Read more about: shane nigam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X