അമ്മായിയമ്മ മരിച്ചത് അടുത്തിടെ, ആഢംബരത്തോടെ വിഷു ആഘോഷിക്കുന്നു; നവ്യ നായർക്കും കുടുംബത്തിനും വിമർശനം!
വിഷു കൊണ്ടാടുന്നതിന്റെ തിരക്കിലാണ് ലോകമെമ്പാടുമുള്ള മലയാളികൾ. സെലിബ്രിറ്റികൾക്കിടയിലും ആഘോഷത്തിന് കുറവില്ല. മുതിർന്ന താരങ്ങൾ മുതൽ പുതുമുഖ താരങ്ങൾ വരെ അവരവരുടെ വിഷു ആഘോഷത്തിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽമീഡിയയിൽ രാവിലെ മുതൽ പങ്കിടുന്നുണ്ട്. പ്രിയ നടൻ മോഹൻലാൽ ഇത്തവണ വിഷു ആഘോഷിച്ചത് അമേരിക്കയിലാണ്. ദിലീപ് അടക്കമുള്ള താരങ്ങളും ആരാധകർക്ക് ആശംസകൾ നേർന്ന് എത്തിയിരുന്നു.
നടി നവ്യ നായരും പതിവുപോലെ ഇത്തവണയും വിഷു ആഘോഷമാക്കി. കൊച്ചിയിൽ സ്വന്തം കുടുംബത്തിനും അടുത്ത സുഹൃത്തുക്കൾക്കും ഒപ്പമായിരുന്നു ആഘോഷം. കേരള സാരിയിൽ അതീവ സുന്ദരിയായി മകനൊപ്പം കുസൃതി കാട്ടുന്ന നവ്യയുടെ വീഡിയോകളും വൈറലാണ്. വിഷുക്കണിയും ഗംഭീരമായ സദ്യയുമെല്ലാം ഉണ്ടായിരുന്നു.

ഒന്നും ഒന്നും കുറഞ്ഞ് പോകാതിരിക്കാൻ നവ്യ ശ്രദ്ധിച്ചിരുന്നു. നടിയുടെ വിഷു സ്പെഷ്യൽ പോസ്റ്റ് വൈറലാവുക മാത്രമല്ല താരത്തിന്റെ ഫോളോവേഴ്സിന് ഇടയിൽ ചർച്ചയായി മാറുകയും ചെയ്തു. അതിന് കാരണം അമ്മായിയമ്മ മരിച്ച് ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ നവ്യ ആഘോഷത്തോടെ വിഷു കൊണ്ടാടി എന്നതായിരുന്നു. അമ്മായിയമ്മ മരിച്ചിട്ട് ഒരു മാസം ആയില്ലല്ലോ?.
ഇവർക്കൊക്കെ വിഷു അഘോഷിക്കാമല്ലേ എന്നായിരുന്നു നടിയെ വിമർശിച്ച് വന്ന കമന്റ്. പൊതുവെ മലയാളികൾ വേണ്ടപ്പെട്ടവരിൽ ആരെങ്കിലും മരണപ്പെട്ടാൽ വിഷു. ഓണം പോലുള്ളവയൊന്നും ആ വർഷം ആഘോഷിക്കാറില്ല. അതിനാലാണ് നവ്യയുടെ വിഷു ആഘോഷ പോസ്റ്റിന് താഴെ ഇത്തരത്തിൽ കമന്റുകൾ പ്രത്യക്ഷപ്പെട്ടതും.
ഇക്കഴിഞ്ഞ മാർച്ച് മുപ്പതിനാണ് നവ്യയുടെ ഭർത്താവ് സന്തോഷ് മേനോന്റെ അമ്മ ശാന്ത മേനോൻ അന്തരിച്ചത്. പലവിധ അസുഖങ്ങൾ മൂലം ചികിത്സയിലായിരുന്നു. അമ്മായിയമ്മയ്ക്കൊപ്പം ചിലവഴിക്കാൻ തിരക്കിന് ഇടയിലും നവ്യ സമയം കണ്ടെത്താറുണ്ടായിരുന്നു. മരുമകളായിട്ടല്ല മകളായിട്ടാണ് തന്നെ അമ്മ സ്നേഹിച്ചിരുന്നതെന്നും നവ്യ പറഞ്ഞിരുന്നു. അങ്ങനെ ആ വിളക്ക് അണഞ്ഞു. എന്നും ഏതിനും ധൈര്യമായിരുന്നു. മരുമകളായിട്ടല്ല മകളായി സ്നേഹിച്ചു.
എല്ലാ സങ്കടങ്ങളിലും മക്കള് വിഷമിക്കണ്ട അമ്മേടെ പ്രാർഥനയും അനുഗ്രഹവും കൂടെ ഉണ്ടാവും എന്ന് പറഞ്ഞ് കൂടെ നിർത്തി. അമ്മ ആഗ്രഹിച്ചത് പോലെ ഇതുവരെ എല്ലാം ചെയ്തു. അമ്മേടെ സ്നേഹത്തിന് മുന്നിൽ എന്റെ നഷ്ടങ്ങൾ ഞാൻ സഹിച്ചു. എന്റെ നൃത്തം ഏറെ ഇഷ്ടപെട്ട അമ്മ അവസാനമായി മാതംഗി ഫെസ്റ്റിവലിൽ വന്ന് എന്റെ കച്ചേരി മുഴുവൻ കണ്ടു.

രണ്ട് മണിക്കൂർ നൃത്തം ചെയ്തുവെന്ന് അഭിമാനത്തോടെ എല്ലാരോടും പറഞ്ഞു. മക്കളേ... ആ വിളി കാതുകളിൽ മുഴങ്ങി നിൽക്കുന്നു... മക്കടെ വിളക്ക് ഒരുകാലത്തും കെടില്ല അമ്മയാ പറയുന്നേ... നിത്യ ശാന്തി നേരുന്നു എന്നായിരുന്നു അമ്മായിയമ്മയുടെ വേർപാട് അറിയിച്ച് നവ്യ സോഷ്യൽമീഡിയയിൽ പങ്കിട്ട കുറിപ്പ്. വിമർശന കമന്റുകൾക്ക് നവ്യയുടെ ആരാധകരാണ് മറുപടി നൽകിയത്. അവർ വയസായി ആഗ്രഹങ്ങൾ എല്ലാം പൂർത്തിയാക്കി മരിച്ചതാണ്.
അതൊക്കെ ഓരോരുത്തരുടെ കാര്യങ്ങളാണ്. വ്യക്തിപരമായ കാര്യങ്ങളാണ്. മരിച്ചത് നവ്യയുടെ അമ്മായിഅമ്മ അല്ലേ പിന്നെ എന്തിനാണ് ഇത്രയേറെ അന്വേഷണവും വിമർശനവും. നാട്ടുകാർക്ക് എന്തൊക്കെയാണ് അറിയേണ്ടത് എന്നായിരുന്നു നടിയുടെ ആരാധകർ നൽകിയ മറുപടി. ഭർത്താവ് സന്തോഷ് എവിടെ എന്നുള്ള കമന്റുകളും കാണാം.
കഴിഞ്ഞ കുറച്ച് നാളുകളായി സന്തോഷിനെ നവ്യയ്ക്കൊപ്പം കാണാറില്ല. മകൻ നടിയുടെ സംരക്ഷണയിലാണ്. ദാമ്പത്യത്തിൽ വിള്ളലുകൾ സംഭവിച്ചിട്ടുണ്ടെന്ന് പറയാതെ പറയുന്ന തരത്തിൽ നവ്യ പലപ്പോഴും അഭിമുഖങ്ങളിൽ സംസാരിക്കാറുണ്ട്. എന്നാൽ സന്തോഷുമായുള്ള ദാമ്പത്യം നവ്യ വേർപ്പെടുത്തിയോ എന്നതിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. നായികയായി തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു നവ്യയുടെ വിവാഹം.


Click it and Unblock the Notifications

















