കണ്ണീരാെതുക്കി നവ്യ, ആ മനസിൽ നീറുന്ന മറ്റെന്തെല്ലാമോയുണ്ട്; വാക്കുകളിലെ ധ്വനി; ചർച്ച
നടി നവ്യ നായരുടെ ഭർതൃമാതാവ് ശാന്ത മേനോൻ അന്തരിച്ചു. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വെെകാരിക കുറിപ്പിലൂടെയാണ് നവ്യ ഇക്കാര്യം അറിയിച്ചത്. ചങ്ങനാശേരിയിലെ വീട്ടിൽ വെച്ച് വെെകുന്നരം മൂന്ന് മണിക്ക് സംസ്കാര ചടങ്ങുകൾ നടന്നു. വീട്ടിൽ നിന്നുള്ള നവ്യയുടെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സ്വന്തം അമ്മയെ പോലെയായിരുന്ന ശാന്ത മേനോന്റെ മരണത്തിലെ ദുഖം നവ്യയുടെ മുഖത്ത് നിന്നും വ്യക്തമാണ്. കണ്ണീരടക്കി നിൽക്കുന്ന നവ്യയുടെ മനസിൽ പുകയുന്ന മറ്റെന്തൊക്കെയോ ചിന്തകളുണ്ടെന്ന അഭിപ്രായം വരുന്നുണ്ട്.
അനുശോചനമറിയിച്ച് പങ്കുവെച്ച കുറിപ്പിൽ ഒരു കാര്യം നവ്യ സൂചിപ്പിക്കുന്നുണ്ട്. അമ്മ ആഗ്രഹിച്ചത് പോലെ ഇതുവരെ എല്ലാം ചെയ്തു . അമ്മേടെ സ്നേഹത്തിന് മുന്നിൽ എന്റെ നഷ്ടങ്ങൾ ഞാൻ സഹിച്ചു എന്നാണ് നവ്യയുടെ വാചകങ്ങളിലൊന്ന്. ഭർത്താവ് സന്തോഷ് മേനോനുമായി നവ്യ അകൽച്ചയിലാണെന്ന് ഏറെക്കാലമായി അഭ്യൂഹങ്ങളുണ്ട്. ഭർത്താവിനെ നവ്യക്കൊപ്പം കാണാറുമില്ല.

'അങ്ങനെ ആ വിളക്ക് അണഞ്ഞു.എന്നും ഏതിനും ധൈര്യമായിരുന്നു , മരുമകളായിട്ടല്ല മകളായി സ്നേഹിച്ചു , എല്ലാ സങ്കടങ്ങളിലും മക്കള് വിഷമിക്കണ്ട അമ്മേടെ പ്രാർഥനയും അനുഗ്രഹവും കൂടെ ഉണ്ടാവും എന്ന് പറഞ്ഞു കൂടെ നിർത്തി. അമ്മ ആഗ്രഹിച്ചത് പോലെ ഇതുവരെ എല്ലാം ചെയ്തു . അമ്മേടെ സ്നേഹത്തിന് മുന്നിൽ എന്റെ നഷ്ടങ്ങൾ ഞാൻ സഹിച്ചു'
'എന്റെ നൃത്തം ഏറെ ഇഷ്ടപെട്ട അമ്മ, അവസാനമായി മാതംഗി ഫെസ്റ്റിവലിൽ വന്നു എന്റെ കച്ചേരി മുഴുവൻ കണ്ടു. രണ്ട് മണിക്കൂർ നൃത്തം ചെയ്തു എന്ന് അഭിമാനത്തോടെ എല്ലാരോടും പറഞ്ഞു. "മക്കളേ.. " ആ വിളി കാതുകളിൽ മുഴങ്ങി നിൽക്കുന്നു.. "മക്കടെ വിളക്ക് ഒരുകാലത്തും കെടില്ല, അമ്മയാ പറയുന്നേ " നിത്യ ശാന്തി നേരുന്നു' എന്നാണ് നവ്യയുടെ കുറിപ്പ്.


Click it and Unblock the Notifications















