ചേട്ടൻ എന്തിന് അങ്ങനെ ചെയ്തുവെന്ന് അറിയില്ല, നിസ്സഹായരാകും; സ്നേഹിച്ച് ഒതുക്കി കളയും ചില ഭർത്താക്കന്മാർ; ചർച്ച

ഇരുപത്തിയഞ്ച് വയസ് മാത്രം പ്രായമുള്ളപ്പോഴാണ് നടി നവ്യ നായർ ബിസിനസ്മാനായ സന്തോഷ് മേനോനെ വിവാഹം ചെയ്തത്. വിവാഹശേഷം അഭിനയം, നൃത്തം എന്നിവയിൽ നിന്നെല്ലാം നടി ബ്രേക്ക് എടുത്തിരുന്നു. ഒരു മകനാണ് നവ്യയ്ക്കുള്ളത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മകനൊപ്പം നവ്യ കേരളത്തിലുണ്ട്. എന്നാൽ ഭർത്താവ് സന്തോഷിനെ അടുത്തിടെയായി നവ്യയ്ക്കും മകനുമൊപ്പം കാണാറില്ല. അതിനാൽ തന്നെ ഇരുവരും വേർപിരിഞ്ഞുവെന്ന തരത്തിൽ റിപ്പോർട്ടുകളുണ്ട്. പക്ഷെ നവ്യ ഒന്നിനോടും ഇതുവരെ പ്രതികരിച്ചിട്ടില്ല.

കല്യാണം നല്ലൊരു ഇടപാടായി തോന്നിയില്ല, കംപാനിയനുണ്ട്... പുര നിറഞ്ഞ് നിൽക്കുകയല്ല, പുള്ളിയെ കൊണ്ട് ശല്യമില്ല!
കല്യാണം നല്ലൊരു ഇടപാടായി തോന്നിയില്ല, കംപാനിയനുണ്ട്... പുര നിറഞ്ഞ് നിൽക്കുകയല്ല, പുള്ളിയെ കൊണ്ട് ശല്യമില്ല!

ഇപ്പോഴിതാ വിവാഹശേഷമുള്ള ജീവിതം എങ്ങനെയായിരുന്നുവെന്ന് നവ്യ പറയുന്ന പഴയ വീഡിയോയാണ് വീണ്ടും ചർച്ചയാകുന്നത്. കല്യാണം കഴിക്കുന്ന സമയത്ത് ഞാൻ സിനിമയിൽ തിരക്കുള്ള താരമായിരുന്നു. അതുകൊണ്ട് തന്നെ ഒരു മടുപ്പ് തോന്നിയിരുന്നു. മതി എന്റെ ഫ്രണ്ട്സ് എല്ലാം കല്യാണം കഴിച്ചു.

Navya Nair

എന്നാൽ ഞാനും കല്യാണം കഴിച്ചേക്കാം. ആ ചിന്തയിൽ തന്നെയാണ് വിവാഹം കഴിച്ചത്. അച്ഛനും അമ്മയും അതിന് സമ്മതവും പറഞ്ഞു. കല്യാണം കഴിച്ചശേഷം ഞാൻ ഹാപ്പിയായിരുന്നു. ഇനിയങ്ങോട്ട് പീസ് ഫുൾ ആയിരിക്കും. രാവിലെ എഴുന്നേറ്റ് ഷൂട്ടിങ് സെറ്റിലേക്ക് പോകേണ്ടതില്ല. ഉറക്കത്തിന് പ്രശ്നം വരില്ല എന്നൊക്കെ കരുതിയാണ് ഞാൻ ഇരുന്നത്. കല്യാണത്തിന്റെ ആരവങ്ങളും ബഹളവും കഴിഞ്ഞ് എന്നെയും സന്തോഷേട്ടൻ ബോംബെയിലേക്ക് കൊണ്ടുപോയി.

ഞാനും ചേട്ടനും മാത്രമെ ആ വീട്ടിലുള്ളു. എന്റെ വീട് കൂട്ടുകുടുംബമാണ്. അപ്പൂപ്പനും അമ്മൂമ്മയും അടക്കം വീട്ടിൽ ഒരുപാട് അം​ഗങ്ങളുണ്ട്. അതുപോലെ ഞാൻ‌ വർക്ക് ചെയ്തിരുന്നതും ഒരുപാട് ആളുകൾക്കിടയിലാണ്. ദിവസവും നൂറ്, നൂറ്റിയമ്പത് ആളുകളെയാണ് കാണുന്നത്. ഫങ്ഷൻ‌സിനും ഷൂട്ടിനും അടക്കം ഒരുപാട് ആളുകൾ ഉണ്ടാകും.

നരകം പോര നിനക്ക്! അപ്പൂപ്പന്റെ മരണം കണ്ടന്റ് എന്ന് പരിഹാസം! വായടപ്പിച്ച് അഹാനയുടെ മറുപടി
നരകം പോര നിനക്ക്! അപ്പൂപ്പന്റെ മരണം കണ്ടന്റ് എന്ന് പരിഹാസം! വായടപ്പിച്ച് അഹാനയുടെ മറുപടി

മാത്രമല്ല ഫ്ലാറ്റിൽ ജീവിച്ചുള്ള പരിചയം എനിക്കില്ല. വീടും പറമ്പുമായി മാത്രമെ ഞാൻ ജീവിച്ചിട്ടുള്ളു. അത് എനിക്കൊരു വലിയ ബുദ്ധിമുട്ടായിരുന്നു. രാവിലെ ചേട്ടൻ ഓഫീസിലേക്ക് പോകും. ഞാൻ മാത്രം ഫ്ലാറ്റിൽ ഒറ്റയ്ക്കാകും. കല്യാണം കഴിഞ്ഞാൽ ബാക്കി എല്ലാ ജോലികളോടും ഒത്തുപോകുന്ന ഒരു ജോലിയെ നമുക്ക് ചെയ്യാൻ പറ്റു. ചേട്ടൻ എന്നോട് പറഞ്ഞിരുന്നു അദ്ദേഹത്തിന്റെ കമ്പനിയിൽ ജോലി ചെയ്തോളാൻ. ​

എനിക്ക് ഒരു ഇന്ററസ്റ്റും ഇല്ലാത്ത ജോലിയാണെങ്കിൽ പോലും ഞാൻ അടക്കമുള്ള സ്ത്രീകൾ ആ ജോലി ചെയ്യും. ഞാൻ പക്ഷെ ചെയ്തില്ല. എനിക്ക് താൽപര്യമില്ലായിരുന്നു. ചെറുപ്പം മുതൽ യുപിഎസ്സി എഴുതാനായിരുന്നു താൽപര്യം. കുട്ടിക്കാലം മുതൽ ആ​ഗ്രഹമുണ്ടായിരുന്നു. പക്ഷെ വൈകാതെ ​ഗർഭിണിയായി. അതൊന്നും നമുക്ക് വേണ്ടായെന്ന് വെക്കാൻ പറ്റില്ല. അതുകൊണ്ട് തന്നെ അതുമായി മുന്നോട്ട് പോയി.

Navya Nair

എത്ര വയസ് വരെ യുപിഎസ്സി പരീക്ഷ എഴുതാം എന്നതെല്ലാം ഞാൻ നോക്കിവെച്ചിരുന്നു. എയ്ജ് ലിമിറ്റ് ഉണ്ടല്ലോ. കുഞ്ഞായശേഷവും എനിക്ക് പരീക്ഷ എഴുതാമായിരുന്നു. പക്ഷെ ചേട്ടൻ പറഞ്ഞു മോൻ ചെറുതാണെന്ന്. അവന് വാഷ്റൂമിൽ തനിയെ പോകാനും കാര്യങ്ങൾ ചെയ്യാനും അറിയാവുന്ന പ്രായവുമല്ല. അവന് അതൊക്കെ ചെയ്ത് കൊടുക്കാൻ ചേട്ടനും ബുദ്ധിമുട്ടാണ്.

പിന്നെ കുഞ്ഞ് വലുതായപ്പോഴേക്കും ഞാൻ എയ്ജ് ഓവറായി. അത് എനിക്കൊരു വിഷമമായിരുന്നു. വീട്ടിൽ വെറുതെ ഇരിക്കുകയായതുകൊണ്ട് ശാസ്ത്ര യൂണിവേഴ്സിറ്റിയിൽ ശ്രമിച്ചപ്പോൾ എനിക്ക് ഇന്റർവ്യു കോൾ വന്നു. ഇതിന് എന്നെ സഹായിച്ചത് ചേട്ടൻ തന്നെയായിരുന്നു. പക്ഷെ ഇന്റർവ്യു കോൾ വന്നപ്പോൾ പോകേണ്ടെന്ന് ചേട്ടൻ പറഞ്ഞു. എന്തിന് അങ്ങനെ ചെയ്തുവെന്ന് അറിയില്ല. ഞാൻ കുറേ പറഞ്ഞ് നോക്കി.

പെട്ടിയിൽ എന്താണെന്ന് അറിയണമല്ലേ..?, ബോധിപ്പിക്കേണ്ടവരെ ബോധിപ്പിച്ചിട്ടാണ് ഫ്ലൈറ്റ് കയറി ഇറങ്ങുന്നത്; രേണു!
പെട്ടിയിൽ എന്താണെന്ന് അറിയണമല്ലേ..?, ബോധിപ്പിക്കേണ്ടവരെ ബോധിപ്പിച്ചിട്ടാണ് ഫ്ലൈറ്റ് കയറി ഇറങ്ങുന്നത്; രേണു!

മോൻ ചെറുതാണ് പോകേണ്ടെന്ന് എന്നോട് പറഞ്ഞു. ഇങ്ങനെയാണ് നമ്മൾ പലപ്പോഴും നിസ്സഹായരായി പോകുന്നത്. ചിലർ തിരിച്ചറിഞ്ഞ് കഴിയുമ്പോൾ വർഷങ്ങൾ കടന്ന് പോകും എന്നാണ് നവ്യ പറഞ്ഞ്. ആ​ഗ്രഹിച്ച കാര്യങ്ങൾ ഭർത്താവിനും മകനും വേണ്ടി ഉപേക്ഷിക്കേണ്ടി വന്നതിനെ കുറിച്ച് സംസാരിക്കുമ്പോൾ നവ്യയുടെ കണ്ണുകൾ ഈറനണിയുന്നുണ്ടായിരുന്നു. നടിയുടെ വാക്കുകൾ വൈറലായപ്പോൾ സമാനമായ അവസ്ഥയിലൂടെ കടന്ന് പോയവരും അനുഭവങ്ങൾ പങ്കിട്ടു.

സ്നേഹിച്ച് സ്നേഹിച്ച് അങ്ങ് ഒതുക്കി കളയും ചില ഭർത്താക്കന്മാർ. തിരിച്ചറിവ് വരുമ്പോൾ എല്ലാം നഷ്ടപ്പെട്ട് കഴിഞ്ഞിട്ടുണ്ടാവും, ഒരുപാട് ഭാവി ഉള്ള കുട്ടിയായിരുന്നു നവ്യ. നല്ല പൊസിഷനിൽ ഇരിക്കേണ്ട ഒരു വ്യക്തി. ബുദ്ധിയും കഴിവുമുണ്ടായിരുന്നു, നവ്യയ്ക്ക് ഒരു പോയിന്റിൽ എത്തിയപ്പോൾ തിരിച്ചറിവുണ്ടായല്ലോ. ഞാനൊക്കെ നിസ്സഹായരായി പെട്ട് പോയ സ്ത്രീയാണ് എന്നിങ്ങനെയായിരുന്നു ലഭിച്ച പ്രതികരണങ്ങൾ.

More from Filmibeat

Read more about: navya nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X