പൃഥ്വിരാജുമായുള്ള ഹോട്ട് രംഗങ്ങള്‍ വിവാദമായി! അച്ഛനും അമ്മയും അന്ന് പ്രതികരിച്ചതിനെക്കുറിച്ച് നവ്യ നായര്‍
നാടന്‍ പെണ്‍കുട്ടിയായിട്ടായിരുന്നു നവ്യ നായരുടെ വരവ്. ഇന്റിമേറ്റ് സീനുകളോ, ഗ്ലാമറസ് പ്രകടനങ്ങളൊന്നുമില്ലായിരുന്നു തുടക്കത്തില്‍. എന്നാല്‍ വെള്ളിത്തിര റിലീസ് ചെയ്തതോടെയായിരുന്നു നടിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. പൃഥ്വിരാജുമായുള്ള രംഗങ്ങള്‍ അന്ന് വന്‍ചര്‍ച്ചയായിരുന്നു. നവ്യയെ കല്യാണം കഴിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ പൃഥ്വിരാജുമായുള്ള ആ രംഗങ്ങള്‍ കണ്ടതോടെയായിരുന്നു തീരുമാനം മാറ്റിയതെന്ന് ആരാധകര്‍ വരെ പറഞ്ഞിരുന്നു. ജെബി ജംഗക്ഷനില്‍ അതിഥിയായി എത്തിയപ്പോള്‍ നവ്യ തന്നെ ഇതേക്കുറിച്ച് വിശദീകരിച്ചിരുന്നു. പൃഥ്വിരാജും ഞാനും കൂടെ ഭയങ്കര ഹോട്ട് ആയി അഭിനയിച്ചു എന്നായിരുന്നു വിവാദം. ഇപ്പോഴത്തെ പോലെ പ്രതികരിക്കാനോ, തുറന്നുപറയാനോ ഉള്ള ധൈര്യമില്ലായിരുന്നു അന്ന്. ഇത് ഇത്ര വലിയ വിവാദമായി മാറുമെന്ന് അന്നറിയില്ലായിരുന്നു. അത്രയും വൃത്തികേടുണ്ടോ, ഇപ്പോഴും എനിക്കത് മനസിലായിട്ടില്ല. പക്ഷേ, അതെന്താണ് വിവാദമായതെന്ന് അറിയില്ല.
ഇഴുകിച്ചേര്‍ന്ന് അഭിനയിച്ചു, ഭയങ്കര ഹോട്ട് സീന്‍ എന്നൊക്കെയാണ് അന്ന് പറഞ്ഞത്. ജീവിതത്തില്‍ വലിയൊരു സങ്കടം നേരിട്ട് കൊണ്ടിരിക്കുമ്പോഴായിരുന്നു ആ രംഗം ചിത്രീകരിക്കുന്നത്. അമ്മയുടെ ചേച്ചിയുടെ മകളുടെ ഭര്‍ത്താവിന്റെ അപ്രതീക്ഷിത മരണം അറിഞ്ഞത് അന്നായിരുന്നു. ആ ചേച്ചി ഒന്‍പത് മാസം ഗര്‍ഭിണിയായിരുന്നു. അവരുടെ കല്യാണം കഴിഞ്ഞിട്ട് 11 മാസമായിരുന്നു. ഓരോ ഷോട്ട് കഴിഞ്ഞും ഞാന്‍ അവിടെയിരുന്ന് കരഞ്ഞോണ്ടിരിക്കുകയായിരുന്നു. അന്നേരമാണ് ഇതൊക്കെ ചിത്രീകരിക്കുന്നത്. ഷൂട്ടുള്ളതിനാല്‍ എനിക്ക് അച്ഛനോടും, അമ്മയോടുമൊപ്പം പോവാന്‍ പറ്റിയിരുന്നില്ല. ഒരു ആന്റിയായിരുന്നു അന്ന് എന്റെ കൂടെയുണ്ടായിരുന്നത്. മൂന്ന് ദിവസം കൊണ്ട് ആ പാട്ട് ചിത്രീകരിക്കണമായിരുന്നു. സിനിമയില്‍ കാണുന്ന പോലെയൊരു ഫ്‌ളോ ഒരിക്കലും ഷൂട്ടിംഗിലുണ്ടാവില്ല.

ബ്രേക്ക് ചെയ്താണ് എടുക്കുന്നത്. അത് ആള്‍ക്കാരില്‍ ഇത്രയ്ക്ക് വലിയ ഇംപാക്റ്റുണ്ടാക്കുമെന്ന് എനിക്കറിയില്ലായിരുന്നു. നടി എന്ന രീതിയില്‍ ഞാന്‍ അഭിനയിച്ചുവെന്നേയുള്ളൂ. എന്നെ അന്ന് ആളുകള്‍ അംഗീകരിച്ചിരുന്നത് ഒരു മകളെപ്പോലെയോ, സഹോദരിയെപ്പോലെയോ ഒക്കെയാണ്. പെട്ടെന്ന് വേറൊരു ലെവലിലേക്ക് പോയത് അവര്‍ക്കൊന്നും ഇഷ്ടമായില്ല. വിവാദമായപ്പോള്‍ എനിക്കും വിഷമം തോന്നിയിരുന്നു. മാഗസിനുകളില്‍ കൊടുത്ത ഇന്റര്‍വ്യൂ ഒക്കെ അവര്‍ ഒരുപാട് മാറ്റിയെഴുതി. അതെന്താണെന്നും എനിക്ക് പിടികിട്ടിയിട്ടില്ല. വളരെ കാര്യമായി വന്ന് എന്നോട് ചോദ്യങ്ങള്‍ ചോദിക്കും. വീഡിയോ ഇന്റര്‍വ്യൂ അല്ല, പറഞ്ഞത് പോലെയേ അല്ല, വേറെ ആംഗിളിലാണ് അവര്‍ എഴുതിപ്പിടിപ്പിക്കുന്നത്. അങ്ങനെ കുറേ ഇന്റര്‍വ്യൂസ് വന്നിട്ടുണ്ട്.
എനിക്കൊരു അച്ഛനെപ്പോലെ ഫീല്‍ ചെയ്തിട്ടുള്ള സംവിധായകനാണ് ഭദ്രന്‍ സാര്‍. കാരണം ഭദ്രന്‍ സാറിന്റെ മോള്‍ ലൊക്കേഷനിലുണ്ടായിരുന്നു. ഞാനുമായി നല്ല കൂട്ടായിരുന്നു. ചെറിയ ഗെയിമുകളൊക്കെ കളിക്കുമായിരുന്നു. ചാണകം തേക്കുന്ന രംഗം മാത്രമേ എനിക്ക് ബുദ്ധിമുട്ടായി തോന്നിയിട്ടുള്ളൂ. കറക്റ്റ് എരുമ ചാണകം തന്നെ എന്നെക്കൊണ്ട് തേപ്പിച്ചു. അതില്‍ മാത്രമേ ബുദ്ധിമുട്ടായിട്ടുള്ളൂ. വേറൊരു പ്രശ്‌നവുമില്ലായിരുന്നു. വീട്ടിലും, സമൂഹത്തിലുമെല്ലാം ഇത് വലിയ ചര്‍ച്ചയായിരുന്നു. അച്ഛനും അമ്മയ്ക്കുമൊക്കെ ഞാന്‍ അഭിനയിക്കുന്നത് അറിയാവുന്നതാണല്ലോ, എല്ലാം കഴിഞ്ഞ് കട്ട് ചെയ്യാന്‍ പറയാന്‍ പറ്റില്ലല്ലോ.
ഞാനെന്ത് ചെയ്താലും സപ്പോര്‍ട്ട് ചെയ്യുന്ന ആളാണ് അച്ഛന്‍. ഞാന്‍ അഭിനയം നിര്‍ത്തിയതോടെ സിനിമ കാണുന്ന ശീലം അച്ഛന്‍ ഉപേക്ഷിച്ചിരുന്നു. എന്നെ അത്രയും സ്‌നേഹിക്കുകയും, എവിടെയൊക്കെയോ ആരാധിക്കുകയും ചെയ്ത ആളാണ് എന്റെ അച്ഛന്‍. എന്റെ മോളാണ് ഏറ്റവും കഴിവുള്ള നടി എന്നാണ് അച്ഛന്റെ വിചാരം. ആ അച്ഛനെയല്ലാതെ ലോകത്ത് വേറെയാരെ ഞാന്‍ ഇത്രയധികം സ്‌നേഹിക്കും.


Click it and Unblock the Notifications
















