ആ കുട്ടിയെ വിശ്വസിച്ച് അന്ന് മോനെ തല്ലി, ആ ദിവസം ഇന്നും ഓർക്കുന്നു, സായ് നല്ല കുട്ടി; മകനെ കുറിച്ച് നവ്യ നായർ!

നവ്യ നായരെ പോലെ തന്നെ താരത്തിന്റെ ഏക മകൻ സായ് കൃഷ്ണയും പ്രേക്ഷകർക്ക് സുപരിചിതനാണ്. അമ്മയുടെ വ്ലോ​ഗുകളിലൂടെയും സോഷ്യൽമീഡിയ പോസ്റ്റുകളിലൂടെയുമാണ് സായിയെ പ്രേക്ഷകർ ഇഷ്ടപ്പെട്ട് തുടങ്ങിയത്. പതിനഞ്ചുകാരനായ സായ് കൃഷ്ണ അമ്മയായ നവ്യയുടെ കരുത്ത് കൂടിയാണ്. ഇരുവരും ഒരുമിച്ചുള്ള വൈറൽ വീഡിയോകൾ നിരവധിയാണ്. മുംബൈ വിട്ട് നവ്യയ്ക്കൊപ്പം കേരളത്തിലേക്ക് എത്തിയ സായ് ഇവിടെയാണ് പഠിക്കുന്നത്.

കലയോട് താൽപര്യമുണ്ട് താരപുത്രന്. ഇപ്പോഴിതാ മകനെ കുറിച്ച് നവ്യ നായർ മനസ് തുറക്കുന്നു. മനോരമ മാക്സ് ഓഫ് സ്ക്രിപ്റ്റ് ഷോയിൽ പങ്കെടുത്ത് വിശേഷങ്ങൾ പങ്കുവെയ്ക്കവെയാണ് മകനിൽ നിന്നും താൻ പഠിച്ച കാര്യങ്ങൾ നവ്യ വെളിപ്പെടുത്തിയത്.

Navya Nair

പല കാര്യങ്ങളിലും തന്നെ ​ഗൈഡ് ചെയ്യുന്നൊരാൾ കൂടിയാണ് മകനെന്ന് നടി പറയുന്നു. ഞാൻ ഭയങ്കര സെൻസിറ്റീവാണ്. പെട്ടന്ന് കരയും. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ പെട്ടന്ന് വിശ്വസിക്കും. അവരോട് സിംപതി തോന്നി പെരുമാറുകയും ചെയ്യും. ആളുകളെ കണ്ണ‌ടച്ച് വിശ്വസിക്കരുതെന്ന് എന്നോട് പറയാറുള്ളത് മോനാണ്. തീരുമാനമെടുക്കും മുമ്പ് രണ്ട് വട്ടം ചിന്തിക്കണമെന്നും പറയും. അവൻ ആ കാര്യത്തിലൊക്കെ വളരെ ബ്രില്യന്റാണ്.

മാദം​ഗിയിൽ കൂടുതൽ ഡാൻസ് ഫോമുകൾ പഠിപ്പിക്കണമെന്ന് എന്നെ അവൻ ഉപദേശിക്കാറുണ്ട്. ബിസിനസിനെ പറ്റി നല്ലൊരു കാഴ്ചപ്പാടുള്ളയാളാണ്. ഞാൻ ഒരു പ്രൗഡ് മദറാണ്. അവൻ വളരെ അണ്ടർസ്റ്റാന്റിങ്ങാണ്. ഞാൻ പ്രോ​ഗ്രാം കഴിഞ്ഞ് വന്ന് വിശ്രമിക്കുകയാണെങ്കിൽ അവൻ എന്നെ ഡിസ്റ്റർബ് ചെയ്യില്ല.

അവൻ പ്ലാൻ ചെയ്ത കാര്യമാണെങ്കിൽ പോലും എനിക്ക് വയ്യെന്ന് പറഞ്ഞാൽ അവൻ അത് മാറ്റിവെയ്ക്കും. അവൻ നല്ല കുട്ടിയാണ്. തല്ലേണ്ട ആവശ്യം വന്നിട്ടില്ല. 2022 ഫെബ്രുവരി 16ന് മാത്രമാണ് ഞാൻ അവനെ തല്ലിയിട്ടുള്ളു. എന്റെ ജീവിതത്തിലെ മിസ്റ്റേക്കുള്ള ദിവസമായതുകൊണ്ട് ഞാൻ അത് ഓർത്തിരിക്കുന്നു. എടുത്ത് ചാടി ഒന്നും ചെയ്യില്ല.

പക്ഷെ അവൻ ഒരു കാര്യം ചെയ്തുവെന്ന് എന്നെ ഒരു കുട്ടി പറഞ്ഞ് വിശ്വസിപ്പിച്ചു. പക്ഷെ അവൻ അത് ചെയ്തിട്ടില്ലെന്ന് പിന്നീട് ഞാൻ തിരിച്ചറിഞ്ഞു. ഒരു ഇഷ്യു വന്നാൽ അവൻ പെട്ടന്ന് സ്റ്റാക്കാകും. അവന്റെ ഭാ​ഗത്ത് തെറ്റില്ലെന്ന് പറയാൻ അവന് കഴിയില്ല. അങ്ങനൊരാളല്ല അവൻ. കുറേ സമയം എടുക്കും. അതുകൊണ്ട് അവൻ കുറ്റക്കാരനാണെന്ന് നമ്മൾ വിശ്വസിച്ച് പോകും. ഇപ്പോൾ ഞാൻ സമയം കൊടുക്കും. അവന് അത് പറയാൻ വേണ്ടി.

Navya Nair

ഇതൊക്കെ അവനിൽ നിന്നും ഞാൻ പഠിച്ചു. മറ്റുള്ളവർ നമ്മളെപോലെയാകണമെന്ന് പറയാൻ പറ്റില്ലെന്നും നവ്യ നായർ പറയുന്നു. കുഞ്ഞുനാൾ മുതലേ അമ്മയുടെ ബെസ്റ്റ് ഫ്രണ്ട് കൂടിയാണ് സായ് കൃഷ്ണ. അമ്മയുടെ സന്തത സഹചാരി ആരെന്ന് ചോദിച്ചാൽ സായിയുടെ പേര് തന്നെ പറയാം. വിവാഹം കഴിഞ്ഞ് വൈകാതെ തന്നെ നവ്യയ്ക്കും സന്തോഷിനും ഇടയിലേക്ക് സായ് എത്തിയിരുന്നു.

വിവാഹം കഴിഞ്ഞ് ഭാര്യയായി എന്ന അമ്പരപ്പ് മാറും മുമ്പ് അമ്മയായ ആളാണ് താനെന്ന് നവ്യ നായർ മുമ്പ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. കുഞ്ഞുനാളിൽ വളരെ ചബ്ബിയായിരുന്ന സായ് കൃഷ്ണയെ പെൺകുഞ്ഞിനെ പോലെ വേഷം കെട്ടിച്ച് പകർത്തിയ ഒരു വീഡിയോയും നവ്യ നായർ പോസ്റ്റ് ചെയ്തിരുന്നു. ഗുണ്ടുമണി വാവ എന്നാണ് നവ്യ അന്ന് മകനെ സ്നേഹത്തോടെ വിളിച്ചിരുന്നത്.

എത്ര തിരക്കുണ്ടെങ്കിലും സായിയുടെ കാര്യങ്ങൾ അവൻ വളരെ കൃത്യമായി പൂർത്തിയാക്കും എന്നുറപ്പ് വരുത്തിയ ശേഷം മാത്രമെ നവ്യ ഇറങ്ങാറുള്ളൂ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അമ്മയേയും മകനേയും മാത്രമെ കാണാറുള്ളു. ഭർത്താവ് സന്തോഷുമായി നവ്യ വേർപിരിഞ്ഞുവെന്ന തരത്തിലും റിപ്പോർട്ടുകളുണ്ട്.

Read more about: navya nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X