കാണുമ്പോഴെല്ലാം ചീത്ത! കൊല്ലാനുള്ള ദേഷ്യം! നിങ്ങള്‍ക്കെന്തിന്റെ സൂക്കേടാണ്! അന്ന് രഞ്ജിത്തിനോട് നവ്യ പറഞ്ഞത്
ഇഷ്ടമെന്ന ചിത്രത്തിലൂടെയായിരുന്നു നവ്യ നായര്‍ സിനിമയില്‍ മുഖം കാണിച്ചത്. കുട്ടിക്കാലം മുതലേ അഭിനയം ഇഷ്ടമായിരുന്നു. കലോത്സവ വേദികളിലെല്ലാം സ്ഥിരം സാന്നിധ്യമായിരുന്നു. അങ്ങനെയൊരിക്കലായിരുന്നു അമ്പിളി ദേവിയുമായി മത്സരിച്ചത്. ഒന്നാം സ്ഥാനം ലഭിക്കാതെ പോയതിലെ നിരാശ പങ്കിട്ടുള്ള കരച്ചില്‍ അന്ന് വൈറലായിരുന്നു. പക്വതയില്ലാത്ത പ്രായത്തില്‍ സംഭവിച്ചതാണ് അത്. ഇന്നോര്‍ക്കുമ്പോഴാണ് എന്ത് മണ്ടത്തരമായിരുന്നുവെന്ന് മനസിലാക്കുന്നതെന്ന് നവ്യ തന്നെ പിന്നീട് പറഞ്ഞിരുന്നു. വിവാഹത്തോടെ അഭിനയ മേഖലയില്‍ നിന്നും മാറിയിരുന്നു നവ്യ. നീണ്ട ഇടവേള അവസാനിപ്പിച്ച് ഒരുത്തിയിലൂടെയായിരുന്നു തിരിച്ചെത്തിയത്. ഈ വരവ് ഞാന്‍ ശരിക്കും ആഗ്രഹിച്ചതാണെന്നായിരുന്നു താരം പറഞ്ഞത്. സിനിമയിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെയായി വീടിനോട് ചേര്‍ന്ന് നൃത്തവിദ്യാലയവും തുടങ്ങുകയായിരുന്നു.
മാതംഗി തുടങ്ങുമ്പോള്‍ അടുത്തുള്ളവരൊക്കെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഈ സ്ഥലത്ത് പ്രായമുള്ളവരൊക്കെ താമസിക്കുന്നതാണെന്നും, അവരുടെ സൈ്വര്യ ജീവിതത്തെ ബാധിക്കുമെന്നുമൊക്കെയായിരുന്നു വാദങ്ങള്‍. എതിര്‍പ്പുകളെയെല്ലാം മറികടന്നായിരുന്നു താരം നൃത്തവിദ്യാലയം തുടങ്ങിയത്. അന്ന് എതിര്‍ത്തവരുടെ വീട്ടിലെ കുട്ടികള്‍ വരെ ഇപ്പോള്‍ പഠിക്കാനെത്തുന്നുണ്ടെന്നും നവ്യ വ്യക്തമാക്കിയിരുന്നു. സെലിബ്രിറ്റികളടക്കമുള്ളവര്‍ മാതംഗിയിലേക്ക് എത്താറുണ്ട്. അച്ഛനും അമ്മയും മകനുമാണ് ഇപ്പോഴത്തെ ജീവിതത്തില്‍ ശക്തിയായി നില്‍ക്കുന്നത്. നല്ലൊരു വിമര്‍ശകനാണ് എന്റെ മോന്‍. അതേ സമയം തന്നെ എല്ലാ കാര്യങ്ങളിലും അവന്റെ പിന്തുണ ഉണ്ടാവാറുമുണ്ട്. യൂട്യൂബ് ചാനലിലും ഇന്‍സ്റ്റഗ്രാമിലൂടെയുമായി നവ്യ മകന്റെ വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. നന്ദനം ഷൂട്ടിംഗ് സമയത്തെ അനുഭവത്തെക്കുറിച്ചും, സംവിധായകനായ രഞ്ജിത്തിനെക്കുറിച്ചും പറഞ്ഞ കാര്യങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.

എന്റെ സിനിമ ജീവിതത്തില്‍ ഒരു കേന്ദ്രകഥാപാത്രത്തിന്റെ കാസ്റ്റിംഗുമായി ബന്ധപ്പെട്ട് കുറേയധികം അന്വേഷിച്ചത് നന്ദനത്തിലെ ബാലാമണിക്ക് വേണ്ടിയായിരുന്നു. അവസാനമാണ് നവ്യയിലേക്കെത്തിയത്. നവ്യയ്ക്ക് വളരെ ഭംഗിയായി തന്നെ ബാലാമണിയെ അവതരിപ്പിക്കാന്‍ കഴിയുമെന്ന് ആദ്യ കാഴ്ചയില്‍ തന്നെ മനസിലാക്കിയിരുന്നു. അത് പ്രേക്ഷകരും മനസിലാക്കിയ കാര്യമാണ്. ഷൂട്ടിംഗ് കഴിഞ്ഞ ശേഷമാണ് നവ്യ എന്നെ കൊല്ലാന്‍ ആഗ്രഹിച്ചിരുന്നു എന്ന കാര്യം പറഞ്ഞത്. കാരണം അത്രയുമധികം വഴക്കുകള്‍ കിട്ടിയിരുന്നു എന്റെ അടുത്ത് നിന്നും. പുതുമുഖ നടനായ പൃഥ്വിക്ക് അങ്ങനെ വഴക്ക് കേള്‍ക്കേണ്ടി വന്നിട്ടുമില്ല എന്നതാണ് നവ്യയെ ചൊടിപ്പിച്ച കാര്യം.
അത് അദ്ദേഹം വെറുതെ പറഞ്ഞതാണ്. പൃഥ്വിക്കും ഇഷ്ടം പോലെ വഴക്ക് കിട്ടിയിട്ടുണ്ട്. അഭിനയിച്ച് കൊണ്ടിരുന്ന സമയത്ത് ഞാനും രേവതി ചേച്ചിയും കലാരഞ്ജിനിയുമുള്ളൊരു സീനുണ്ടായിരുന്നു. സീനൊക്കെ പറഞ്ഞ് തന്ന സമയത്ത് എന്നോട് ലെഫ്റ്റിലേക്ക് പോവാന്‍ പറഞ്ഞു. കല ചേച്ചിയോടും അതേപോലെ പോവാന്‍ പറഞ്ഞിരുന്നു. ഷോട്ടായപ്പോള്‍ കല ചേച്ചി എന്റെ മുന്നിലാണ്. ചേച്ചി റൈറ്റിലേക്ക് പോയി, ഞാന്‍ ലെഫ്റ്റിലേക്കും. ഒരാള്‍ റൈറ്റ് പോവുമ്പോള്‍ നീയും റൈറ്റിലേക്ക് പോവണ്ടേ എന്നൊക്കെ ചോദിച്ച് ഒരൊറ്റ ചാട്ടമായിരുന്നു. എന്തൊക്കെയോ വിളിച്ചു എന്നെ അന്ന്. എനിക്ക് നല്ല വിഷമം തോന്നിയിരുന്നു. ഞാന്‍ കരഞ്ഞ് മാറിനിന്നു. ഇനി അഭിനയിക്കില്ലെന്നൊക്കെ പറഞ്ഞു.
എല്ലാവരും നിര്‍ബന്ധിച്ചപ്പോഴാണ് പിന്നീട് ആ രംഗം ചെയ്തത്. മേക്കപ്പിനായി ഇരുന്നപ്പോഴൊക്കെ ഞാന്‍ രഞ്ജിയേട്ടന്റെ കുറ്റം പറയുന്നുണ്ടായിരുന്നു. ഞാനൊരു തെറ്റും ചെയ്തിട്ടില്ല, വെറുതെ പുറകെ നടന്ന് എന്നെ ചീത്ത പറയുകയാണ്. ഇടയ്ക്ക് കാണുമ്പോള്‍ എടി, മോളേ എന്നൊക്കെ പറഞ്ഞ് തട്ട് തരും. ഷോട്ടില്‍ എത്തുമ്പോള്‍ ഇഷ്ടം പോലെ വഴക്കും പറയും. കഷ്ടകാലത്തിനാണ് അഭിനയിക്കാന്‍ വന്നത്. അന്ന് ഉച്ചയ്ക്ക് ഷൂട്ടിന് ബ്രേക്കായിരുന്നു. ലൊക്കേഷനില്‍ രഞ്ജിയേട്ടനുണ്ടായിരുന്നില്ല. പപ്പേട്ടനായിരുന്നു ഷൂട്ട് ചെയ്യുന്നതെന്ന് അറിഞ്ഞപ്പോള്‍ സന്തോഷമായിരുന്നു എനിക്ക്.
അങ്ങേര്‍ക്ക് എന്തിന്റെ സൂക്കേടാണെന്ന് ഞാന്‍ മോശം രീതിയില്‍ പറഞ്ഞതിന്റെ വിഷമത്തിലാണ് രഞ്ജിയേട്ടന്‍ എന്ന് പിന്നെയാണ് ഞാന്‍ അറിയുന്നത്. പൊതുവെ ഞാന്‍ അച്ഛനോടൊക്കെ എന്തിന്റെ സൂക്കേടാണ് എന്നൊക്കെ ചോദിക്കാറുണ്ട്. ഞാന്‍ വിഷമം വന്നപ്പോള്‍ എന്തൊക്കെയോ പറഞ്ഞ കൂട്ടത്തില്‍ വന്നതാണ് ആ വാക്കും. അദ്ദേഹത്തെ ഫോണില്‍ വിളിച്ചപ്പോള്‍ നീ ആ വാക്ക് പറഞ്ഞോയെന്ന് ചോദിച്ചിരുന്നു. വിഷമം വന്ന് ഓരോന്ന് വിളിച്ച് പറയുന്നതില്‍ ആ വാക്കും ഉണ്ടായിരിക്കാം എന്നായിരുന്നു അദ്ദേഹത്തോട് നവ്യ പറഞ്ഞത്. പറഞ്ഞില്ലെന്ന് പറഞ്ഞ് നീ ഇത് നിഷേധിച്ചിരുന്നുവെങ്കില്‍ ജീവിതത്തിലും നടിയായേനെ. ഇതെന്തായാലും ഉള്ളതുപോലെ പറഞ്ഞല്ലോയെന്നായിരുന്നു രഞ്ജിയേട്ടന്‍ പറഞ്ഞതെന്നായിരുന്നു നവ്യ പറഞ്ഞത്.


Click it and Unblock the Notifications











