'നയൻതാരയെ നോക്കുകയാണെന്ന് കരുതി, തോക്കെടുത്ത് ബോഡി​ഗാർഡ്; വരുന്നതിന് മുമ്പ് സാനിറ്റെെസർ ചീറ്റും'

സൂപ്പർതാരത്തിന്റതായ ചട്ടക്കൂടുകളിലാണ് നയൻതാര എപ്പോഴും. കരിയറിൽ താരമായി വളർന്ന കാലഘട്ടത്തിൽ തന്നെ തന്റേതായ നിബന്ധനകളും കാർക്കശ്യവും നയൻതാരയ്ക്കുണ്ട്. താരത്തെക്കുറിച്ച് നട‌ൻ ജാഫർ ഇടുക്കി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഒ2 എന്ന തമിഴ് സിനിമയിൽ നയൻ‌താരയ്ക്കൊപ്പം ജാഫർഡ ഇടുക്കി അഭിനയിച്ചിട്ടുണ്ട്. അന്നുണ്ടായ സംഭവമാണ് കാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ജാഫർ ഇടുക്കി പരാമർശിച്ചത്.

ആ പടത്തിൽ എനിക്ക് ഭയങ്കര താടിയാണ്. അതേതാടി വെച്ച് ബ്രോ ഡാഡിയിൽ അഭിനയിക്കാൻ പോയി. ഒരു ദിവസം കൊണ്ട് ആ ഷൂട്ട് ചെയ്തു. എന്നെ കണ്ടാൽ കിളവനായ, ഭയങ്കരനായ ഒരാൾ. ഷൂട്ട് കഴിഞ്ഞ് ഒ2 വിന്റെ സെറ്റിലെത്തി. കൊറോണ കത്തി നിൽക്കുന്ന സമയമാണ്. നയൻസ് വരുമ്പോഴേക്കും രണ്ട് പേർ സാനിറ്റെെസർ ചീറ്റിക്കൊണ്ട് വരും. സീറ്റ് സാനിറ്റെെസ് ചെയ്ത് റെഡിയാക്കി വെക്കും.

Nayanthara  Jaffer Idukki

നയൻസിന്റെയും കുഞ്ഞിന്റെയും സീനെടുക്കുകയായിരുന്നു. കുഞ്ഞിന്റെ മൂക്കിലെ ഓക്സിജൻ ട്യൂബ് ഇടയ്ക്ക് ഊരിപ്പോകും. ഷൂട്ടിനിടയിലെ ഈ രസകരമായ നിമിഷങ്ങൾ നോക്കി നിൽക്കുകയായിരുന്നു ഞാൻ. ഡേയ് എന്നഡാ പാത്തിട്ടിരിക്കേ, യാരടാ നീ എന്ന് ഒരാൾ പതിയെ ചെവിയിൽ ചോദിച്ചു. മലയാളം ഫിലിം ആക്ടർ എന്ന് ഞാൻ മറുപടി നൽകി. എങ്ക നടിച്ച്, എന്നഡാ നീ പാത്തിട്ടിരിക്കെ എന്നായി അയാൾ. ഇത് സംവിധായകനും കൺട്രോളറും കണ്ടു. അവന്റെ കയ്യിൽ തോക്കുണ്ട്.

ഇവർ വിചാരിച്ചത് അവിടെയുള്ള ഏതോ ഒരാൾ ഇതിൽ കയറി നയൻതാരയെ നോക്കിക്കൊണ്ടിരിക്കുകയാണെന്ന്. അവർക്ക് ആറേഴ് സെക്യൂരിറ്റിയുണ്ട്. അതിലുള്ള സെക്യൂരിറ്റിയായിരുന്നു. കാര്യം പറഞ്ഞ് മനസിലാക്കി കൊടുത്തു. ആക്ടറാണെന്ന് അറിഞ്ഞപ്പോൾ അവർ ഭയന്നെന്നും ജാഫർ ഇടുക്കി പറഞ്ഞു. നയൻതാരയുടെ നിബന്ധനകൾ അടുത്ത കാലത്ത് സിനിമാ ലോകത്ത് ചർച്ചയായതാണ്. സെറ്റിൽ തനിക്ക് വേണ്ട സൗകര്യങ്ങൾക്കപ്പുറം സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ നയൻതാരയ്ക്ക് വലിയ ശ്രദ്ധയില്ലാതായെന്ന് വിമർശനങ്ങൾ വന്നു. താരജാഡയുള്ളയാളാണ് നയൻതാരയെന്ന് പ്രചരണമുണ്ടായി.

ഇത് ഇമേജിനെ ബാധിച്ചു. ഹിറ്റുകളില്ലാത്തതും ഇതിന് ആക്കം കൂട്ടി. . നയൻതാരയ്ക്ക് തന്റേതായ പ്രേക്ഷകർ ഇപ്പോഴുമുണ്ട്. എന്നാൽ നടിക്ക് 2025 ൽ നല്ല പ്രൊജക്ടുകൾ ലഭിച്ചില്ല. എന്നാൽ 2026 ൽ താരത്തിന് മികച്ച തുടക്കമാണ്. തെലുങ്ക് ചിത്രം മനശങ്കര വരപ്രസാദ് ​ഗാരു മികച്ച വിജയം നേടി. ചിരഞ്ജീവിയാണ് ചിത്രത്തിലെ നായകൻ. മൂക്കുത്തി അമ്മൻ 2 ഉൾ‌പ്പെടെയുള്ള സിനിമകൾ ഒരുങ്ങുന്നു. മലയാളത്തിൽ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പാട്രിയോട് എന്ന ചിത്രത്തിലും നയൻതാരയാണ് നായിക. കന്നഡയിൽ ടോക്സിക്ക് എന്ന യാഷ് ചിത്രത്തിലും നയൻതാര പ്രധാന വേഷങ്ങളിലൊന്ന് ചെയ്യുന്നു.

More from Filmibeat

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X