ഈ ഓട്ടമൊക്കെ വെറുതെ! എന്തൊക്കെ പ്രഹസനമാണ്! അഞ്ജലി നായരെ വിമര്‍ശിച്ച് സോഷ്യല്‍മീഡിയ

കേരളം തിരഞ്ഞെടുപ്പ് ചൂടിലാണ്. പ്രചാരണം അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. സ്ഥാനാര്‍ത്ഥികളെല്ലാം വിജയം ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ്. വീടുകളും, കടകളുമൊക്കെ കയറിയിറങ്ങിയാണ് വോട്ട് ചോദിക്കുന്നത്. സിനിമ മേഖലയില്‍ നിന്നുള്ളവരും, ബിഗ് ബോസ് താരങ്ങളുമെല്ലാം ഇത്തവണ മത്സര രംഗത്തുണ്ട്. അഭിനയം പോലെ അത്ര എളുപ്പമല്ല രാഷ്ട്രീയം എന്നായിരുന്നു ആളുകളെല്ലാം താരങ്ങളോട് പറഞ്ഞത്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി ശ്രദ്ധിക്കപ്പെട്ട അഞ്ജലി നായരും ഇത്തവണ മത്സരിക്കുന്നുണ്ട്. വോട്ട് ചോദിക്കുന്നതും, ആളുകളുമായി ഇടപെടുന്നതിന്റെയുമെല്ലാം വീഡിയോ സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു. ദൃശ്യത്തില്‍ ലാലേട്ടനെ പറ്റിച്ച ആളാണ്, വോട്ട് ചെയ്യണമോയെന്ന് ഞങ്ങളൊന്ന് ആലോചിക്കാം എന്നൊക്കെയാണ് ആളുകള്‍ പറയുന്നത്.

പൂര്‍ണത്രയീശന്റെ മണ്ണാണ് തൃപ്പൂണിത്തുറ എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ആ ഒരു ചൈതന്യത്തെ കളങ്കപ്പെടുത്തുന്ന ഒരു നീക്കവും എന്റെ ഭാഗത്ത് നിന്നുണ്ടാവില്ല. മറിച്ച് ജനങ്ങള്‍ക്ക് വേണ്ട, ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാനാണ് താല്‍പര്യം. ഇവിടെയൊരു പൊതുഗ്രൗണ്ടില്ല. അത് ഞാന്‍ ചെയ്ത് തരും എന്ന് പറഞ്ഞിട്ടുണ്ട്. ഇതേക്കുറിച്ച് ഒരുപാട് ട്രോള്‍ വന്നതാണ്. പുലിമുരുകനില്‍ ലാലേട്ടന്റെ അമ്മയാണ്, ദൃശ്യത്തില്‍ ലാലേട്ടനെ പറ്റിച്ചു. ഒപ്പത്തില്‍ അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങിയില്ല എന്നൊക്കെ അവര്‍ തമാശയ്ക്ക് പറഞ്ഞതാണ്. എന്നാല്‍ ആ രംഗം മാത്രമെടുത്ത് സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കുകയായിരുന്നു ചിലര്‍. സിനിമയിലെ, കഥാപാത്രങ്ങളുടെ എണ്ണം പറഞ്ഞ് വോട്ട് ചോദിച്ചൊരാളെന്ന വിമര്‍ശനം വന്നിരുന്നു. വ്യക്തമായ പ്ലാനും സ്ട്രാറ്റജിയുമായാണ് ഞങ്ങള്‍ ഇറങ്ങുന്നത്.

Anjali Nair s comment about Jackfruit
Photo Credit: Anjali Nair / Facebook

എന്റെ ചിഹ്നം ചക്കയാണ്. അതില്‍ കുറച്ചുപേര്‍ക്ക് നീരസമുണ്ടെന്ന് തോന്നുന്നു. ചക്ക പൊളിക്കുമ്പോള്‍ അത് താമരയുടെ ഇതളുകള്‍ പോലെയാണെന്ന് പറഞ്ഞത് ട്രോളായിരുന്നു. പെട്ടെന്ന് അത് കണക്റ്റാവുന്നില്ലെന്നായിരുന്നു ആളുകള്‍ പറഞ്ഞത്. ഞാനൊരു ക്ഷേത്രത്തില്‍ പോയ സമയത്ത് പ്രായമുള്ളൊരു അപ്പൂപ്പന്‍ നിങ്ങള്‍ അഭിനയിക്കുകയാണ്, ആത്മാര്‍ത്ഥതയോടെയല്ല വോട്ട് ചോദിക്കുന്നത് എന്ന് പറഞ്ഞിരുന്നു. അങ്ങനെയൊരു കാര്യം ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. അപ്പുറത്തിരുന്ന ഒരു അമ്മൂമ്മ വന്നിട്ട് എന്തിനാണ് കുട്ടിയെ അങ്ങനെ പറയുന്നതെന്ന് ചോദിച്ചത്. മോളേ ചക്ക തന്നെയാണ് താമര, താമര തന്നെയാണ് ചക്ക എന്നായിരുന്നു അവര്‍ പറഞ്ഞത്. ചക്ക തുറക്കുമ്പോള്‍ താമര ഇതളുകള്‍ പോലെയുണ്ടെന്ന് വിശ്വസിക്കുക. അതുപോലെ വോട്ട് ചോദിക്കുക. അങ്ങനെയാണ് ഞാന്‍ അതേറ്റെടുക്കുന്നത്.

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ചക്കയ്ക്ക് വോട്ട് ചെയ്യുക എന്നതാണ് പ്രധാനം. എനിക്ക് വന്ന ട്രോളുകളെല്ലാം ഗുണകരമായി വന്നിട്ടേയുള്ളൂ. എല്ലാം ഞാന്‍ ആസപ്റ്റ് ചെയ്യുന്നു. ഇതൊക്കെ മനസിലാക്കി തന്നെയാണ് പോവുന്നതെന്നുമായിരുന്നു അഞ്ജലി പറഞ്ഞത്. ചക്ക പഴങ്ങളുടെ രാജാവാണെന്നായിരുന്നു ഇടയ്ക്ക് അഞ്ജലി നടത്തിയ പരാമര്‍ശം, അപ്പോള്‍ മാങ്ങയോ എന്നായിരുന്നു വീഡിയോ കണ്ടവരുടെ ചോദ്യം.

More from Filmibeat

Read more about: anjali nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X