പണക്കാരെ കണ്ടാൽ അജിത്തിന്റെ സ്വഭാവം മാറും, സാധാരണക്കാരായ ആരാധകരോട് പുച്ഛം: വിമർശനം
കഴിഞ്ഞ ദിവസം നടന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ നിരവധി സിനിമാ താരങ്ങളെത്തി. സൂപ്പർതാരം അജിത്തും വോട്ടിനെത്തി. ആളുകൾക്കിടയിലൂടെ പൊലീസ് സുരക്ഷയിൽ പോകുന്ന അജിത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്. ആരാധകരുടെ ആരവങ്ങളിലും സ്നേഹപ്രകടനങ്ങളിലുമുള്ള അമർഷം അജിത്തിന്റെ മുഖത്ത് പ്രകടമാണ്. ഇതിൽ അജിത്തിനെ അനുകൂലിച്ചും വിമർശിച്ചും അഭിപ്രായങ്ങൾ വരുന്നുണ്ട്.
ആരാധകരോട് ഇത്ര അവജ്ഞ കാണിക്കുന്ന മറ്റൊരു താരം തമിഴകത്ത് ഇല്ലെന്നാണ് വിമർശനങ്ങൾ. പണക്കാരായിരുന്നെങ്കിൽ അജിത്തിന്റെ സമീപനം ഇങ്ങനെയായിരിക്കില്ലായിരുന്നു, കാർ റേസിംഗ് ഇവന്റുകളിൽ അത് കണ്ടതാണെന്ന് നെറ്റിസൺസ് പറയുന്നു. താഴേക്കിടയിലുള്ളവരോട് അജിത്തിനുള്ള മനോഭാവം വേറെയാണെന്ന് ഏറെക്കാലമായി വാദമുണ്ട്. തമിഴ് ജനതയെ മനസിലാക്കാൻ പറ്റുന്നയാളല്ല അജിത്തെന്നും വിമർശനങ്ങളുണ്ട്.

അതേസമയം അമിതാവേശം കാണിക്കുന്നവരാണ് തമിഴകത്തെ സൂപ്പർതാരങ്ങളുടെ ആരാധകർ. വിജയുടെ തലെെവ എന്ന സിനിമ റിലീസ് ചെയ്യാൻ വെെകിയതിന് ആത്മഹത്യ ചെയ്ത ആരാധകൻ വരെയുള്ള. അമിതമായ വെെകാരികത കാണിക്കുന്ന ഇത്തരം ആളുകളെ ഒരു പരിധി വരെ അവഗണിക്കുന്നതാണ് നല്ലതെന്നും വാദമുണ്ട്.
അജിത്തിൽ നിന്നും വ്യത്യസ്തനാണ് ഇക്കാര്യത്തിൽ വിജയ്. തന്റെ ആരാധക വൃന്ദം ഉപയോഗിച്ച് വിജയ് ഇന്ന് രാഷ്ട്രീയത്തിലേക്ക് കടന്നു. പല ആരാധകരും ഇന്ന് വിജയുടെ ടിവികെ പാർട്ടിയുടെ അനുയായികളാണ്. ജനങ്ങളെ സേവിക്കാനും അഴിമതി ഭരണത്തിൽ നിന്ന് അവരെ രക്ഷിക്കാനുമാണ് താൻ രാഷ്ട്രീയത്തിലേക്ക് വരുന്നതെന്ന് വിജയ് പറയുന്നുണ്ട്. ജനങ്ങൾക്ക് അവകാശപ്പെട്ട പണത്തിൽ നിന്നും ഒരു രൂപ പോലും തനിക്ക് എടുക്കേണ്ട ആവശ്യമില്ലെന്നും വിജയ് പറഞ്ഞു.


Click it and Unblock the Notifications