സ്വന്തം കുഞ്ഞിനെ സേഫ് ആക്കിയല്ലോ, ഇത് തെറ്റാണ്; വാക്സിനേഷനെതിരെയുള്ള ദിയയുടെ സ്റ്റോറി വിവാദത്തിൽ

ഇൻഫ്ലുവൻസർ ദിയ കൃഷ്ണയെക്കുറിച്ച് വിമർശനങ്ങൾ വരാത്ത നാളുകൾ സോഷ്യൽ മീഡിയയിൽ കുറവാണ്. ഒന്നല്ലങ്കിൽ മറ്റൊരു വിവാദവുമായി ദിയ എപ്പോഴും ചർച്ചകളിലുണ്ടാകും. അമ്മയായ ശേഷം ദിയ പങ്കുവെക്കുന്ന പല പോസ്റ്റുകളും യൂട്യൂബ് ചാനലിലെ പരാമർശവുമെല്ലാം വിമർശിക്കപ്പെട്ടിട്ടുണ്ട്. കുഞ്ഞിന്റെ കാര്യത്തിൽ ദിയ അശ്രദ്ധ കാണിക്കുന്നെന്നായിരുന്നു ആദ്യം വന്ന വിമർശനം. മൂന്ന് മാസം പോലും പ്രായമില്ലാത്ത കുഞ്ഞിനെയും കൊണ്ട് സിനിമാ തിയറ്ററിൽ പോയതാണ് ഇതിൽ ആദ്യം വിമർശനം വന്ന കാര്യം.

എന്റെ ഒരു സിനിമയെങ്കിലും കാണൂ എന്നാണ് മക്കളോട് പറയാറ്, അവർ പറയുന്നത്: ശാലിനി
എന്റെ ഒരു സിനിമയെങ്കിലും കാണൂ എന്നാണ് മക്കളോട് പറയാറ്, അവർ പറയുന്നത്: ശാലിനി

പിന്നീട് പല വിഷയങ്ങളിൽ വിമർശനം വന്നു. എന്നാൽ സ്വന്തം കുഞ്ഞിനെ വളർത്താൻ തനിക്കറിയാമെന്നും മറ്റാരുടെയും ഉപദേശം വേണ്ടെന്നും ദിയ പല തവണ വ്ലോ​ഗുകളിൽ പറഞ്ഞു. എന്നിട്ടും ഉപദേശിക്കുന്നവർ ഏറെ. ദിയ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച വീഡിയോ ആണിപ്പോൾ റെ‍‍‍ഡിറ്റിലെ ചർച്ചാ വിഷയം. കുഞ്ഞുങ്ങൾക്ക് വാക്സിനേഷൻ നൽകുന്നതിനെതിരെയുള്ള വീഡിയോ ആണിത്. തീർത്തും അശാസ്ത്രീയവും അപകടകരവുമായ ഇത്തരത്തിലൊരു വീഡിയോ 1.5 മില്യൺ ഫോളോവേഴ്സുള്ള ഇൻഫ്ലുവൻസർ പങ്കുവെക്കുന്നത് എത്ര മാത്രം അപകടകരമാണെന്ന ചോദ്യവും റെഡിറ്റിൽ ഉയരുന്നു.

Diya Krishna
Photo Credit: Diya Krishna / Instagram

ദിയ സ്വന്തം കുഞ്ഞിന് വാക്സിനെടുക്കുന്ന പഴയ വീഡിയോയും ചിലർ പങ്കുവെച്ചു. സ്വന്തം കൊച്ചിനെ സേഫ് ആക്കി ബാക്കിയുള്ളവരുടെ മക്കൾക്ക് എന്തോ ആയിക്കോട്ടെ എന്ന് പറഞ്ഞ് ഇങ്ങനത്തെ സ്റ്റോറീസ് ഇടാനുള്ള ധെെര്യം എന്നാണ് ആശ്ചര്യത്തോടെയുള്ള ഒരു കമന്റ്.
ഇത്തരത്തിലുള്ള സെലിബ്രിറ്റികളെ വിമർശിക്കുകയും തിരുത്തുകയും വേണമെന്നും വാദം വന്നു.

More from Filmibeat

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X