അശ്വിൻ ദിയയുടെ ജോലിക്കാരനെ പോലെയായി, ഇതിനാണോ ഇത്രയും പഠിച്ചത്; ഐടി ജോലി വിട്ടു?
സോഷ്യൽ മീഡിയയിൽ എപ്പോഴും ചർച്ചാ വിഷയമാണ് ദിയ കൃഷ്ണ. കുടുംബത്തിൽ എല്ലാവരും സോഷ്യൽ മീഡിയ താരങ്ങളാണ്. എന്നാൽ ഇവരിൽ ഏറ്റവും കൂടുതൽ വിമർശനം നേരിടേണ്ടി വരുന്നത് ദിയയാണ്. ഭർത്താവ് അശ്വിൻ ഗണേശിനോടുള്ള സമീപനമാണ് ഇതിന് പ്രധാന കാരണം. അശ്വിനോട് യാതൊരു മര്യാദയുമില്ലാതെയാണ് ദിയ സംസാരിക്കുന്നതെന്ന് ദിയയുടെ ആരാധകർ പോലും വിമർശിക്കാറുണ്ട്. എന്നാൽ സുഹൃത്തുക്കളെ പോലെയാണ് ദിയയും അശ്വിനും. ദിയ തമാശയോടെ പറയുന്ന പല കാര്യങ്ങളും പലർക്കും ഉൾക്കൊള്ളാനാകുന്നില്ല. ഇതേക്കുറിച്ച് റെഡിറ്റിൽ നടക്കുന്ന പുതിയ ചർച്ചയാണിപ്പോൾ ശ്രദ്ധ നേടുന്നത്.
അശ്വിനെ ദിയ തന്റെ സ്ഥാപനമായ ഓ ബെെ ഓസിയിലെ ജോലിക്കാരനെ പോലെ കാണുന്നു എന്നാണ് വിമർശനം. ഒരു ജോലിക്കാരനോടെന്ന പോലെ അശ്വിനോട് ദിയ അശ്വിനോട് ആജ്ഞാപിക്കുന്നു. അശ്വിൻ ഷോപ്പിലെ നെക്ലേസുകൾ കാണിക്കുന്നു. തെറ്റ് വരുത്തുമ്പോൾ ദിയ അശ്വിനെ തിരുത്തുന്നു. ഇതിനാണോ അശ്വിൻ എഞ്ചിനീയറിംഗ് പഠിച്ചത്. ആഭരണങ്ങളുടെ വിവരണം നൽകാൻ? സ്വന്തം ഭാര്യയുടെ ജോലിക്കാരനാകാതിരിക്കാൻ അശ്വിനെന്ത് കൊണ്ട് നട്ടെല്ലില്ല. ഭർത്താവും ഭാര്യയും ഒരുമിച്ച് വർക്ക് ചെയ്യുന്ന ഒരുപാട് ബ്രാൻഡുകളുണ്ട്. അവിടെ രണ്ട് പേരും തുല്യ പങ്കാളിത്തമാണ് കാണുന്നത്. അവിടെ ദിയയുടെ ജോലിക്കാരനെ പോലെയാണ് അശ്വിനെന്നാണ് റെഡിറ്റിൽ വന്ന പോസ്റ്റ്.

ദിയയെ അനുകൂലിച്ചും പോസ്റ്റിന് കമന്റുകൾ വരുന്നുണ്ട്. കോർപറേറ്റ് ജോലി ചെയ്യുന്നതിനേക്കാൾ ശമ്പളം ഇപ്പോൾ അശ്വിന് ലഭിക്കുന്നുണ്ടാകും. അശ്വിൻ ഓഫീസിലെ കാര്യങ്ങൾ നോക്കുന്നത് കൊണ്ട് ദിയക്ക് സ്വസ്ഥമായി കുഞ്ഞിനെ പരിപാലിക്കാം എന്നാണ് ഒരു അഭിപ്രായം. എന്താണെങ്കിലും ഇരയാകുന്നത് അശ്വിനാണെന്നും വാദമുണ്ട്. ഈയടുത്താണ് അശ്വിൻ തന്റെ കോർപറേറ്റ് ജോലി വിട്ടെന്ന വാർത്ത പ്രചരിച്ചത്.


Click it and Unblock the Notifications















