നയൻതാരയുടെ തെരഞ്ഞെടുപ്പിൽ പാളിച്ച പറ്റിയോ? പ്രഭുദേവയല്ല വിഘ്നേശ്, പക്ഷെ...; പ്രശ്നമാകില്ലെന്ന് ആരാധകർ
നയൻതാരയുടെ വ്യക്തി ജീവിതം എപ്പോഴും സിനിമാ ലോകത്ത് ചർച്ചയായതാണ്. പ്രഭുദേവയുമായുണ്ടായ പ്രണയ ബന്ധവും ബ്രേക്കപ്പും വലിയ വിവാദമായി. തന്റെ കരിയർ വേണ്ടെന്ന് വെച്ച് പ്രഭുദേവയ്ക്കൊപ്പമുള്ള വിവാഹ ജീവിതം നയിക്കാൻ അതിയായി ആഗ്രഹിച്ചതാണ് നയൻതാര. പ്രഭുദേവയുടെ നിബന്ധകളെല്ലാം നയൻതാര സമ്മതിച്ചു. റിപ്പോർട്ടുകൾ പ്രകാരം നടി മതം മാറിയത് പോലും ഇതിനാണ്. കരിയറിലെ പീക്കിൽ നിൽക്കുമ്പോൾ സിനിമാ രംഗം വിടണമെന്ന ആവശ്യം പ്രഭുദേവ ഉന്നയിച്ചു. ഇതിനും നയൻതാര തയ്യാറായി. എന്നാൽ താനാഗ്രഹിച്ചത് പോലൊരു ജീവിതമല്ല മുന്നിൽ കാത്തിരിക്കുന്നതെന്ന് വളരെ പെട്ടെന്ന് തന്നെ നയൻതാര തിരിച്ചറിഞ്ഞു.
അപ്പോഴേക്കും പ്രഭുദേവയുടെ മുൻ ഭാര്യയുടെ ആരോപണങ്ങൾ കാരണം നയൻതാരയുടെ പ്രതിച്ഛായ മോശമായിരുന്നു.
ബന്ധം പിരിഞ്ഞ ശേഷം മാനസികമായി തകർന്ന നടി സിനിമാ രംഗത്ത് നിന്നും മാറി നിന്നു. പൂർവാധികം ശക്തിയോടെ സിനിമാ ലോകത്തേക്ക് തിരിച്ചെത്തി. പിന്നീടാണ് നടിയുടെ ജീവിതത്തിലേക്ക് സംവിധായകൻ വിഘ്നേശ് ശിവൻ കടന്ന് വരുന്നത്. താനാഗ്രഹിച്ചത് പോലെയൊരു വ്യക്തിയാണെന്ന് മനസിലാക്കിയ നയൻതാര വിഘ്നേശിനോട് ഇഷ്‌ടം തുറന്ന് പറഞ്ഞു.

ഇത്രയും വലിയൊരു താരത്തിന്റെ ജീവിത പങ്കാളിയാകുക എന്നത് വിഘ്നേശ് സ്വപ്നം പോലും കണ്ടിരുന്നില്ല. കുറച്ച് ദിവസങ്ങൾക്ക് ശേഷം വിഘ്നേശും ഇഷ്ടം തുറന്ന് പറഞ്ഞു. അങ്ങനെ ഇവരൊരുമിച്ച് ജീവിതം തുടങ്ങി. എന്നാലിപ്പോൾ വിഘ്നേശിന്റെ സ്വഭാവ രീതികളെക്കുറിച്ച് റെഡിറ്റിൽ വന്നിരിക്കുന്ന പോസ്റ്റ് ആണ് ചർച്ചയാകുന്നത്. തന്റെ എൽഐകെ എന്ന സിനിമ പരാജയപ്പെട്ടത് വിഘ്നേശിന് ഉൾക്കൊള്ളാനേ പറ്റുന്നില്ലെന്നും ഇതിന് റിവ്യൂവേർസിനെ കുറ്റപ്പെടുത്തുകയാണെന്നും വിമർശനങ്ങൾ വരുന്നുണ്ട്.
താൻ ഉദ്ദേശിച്ച വിജയം സിനിമയ്ക്കുണ്ടായില്ല. അതുൾക്കൊള്ളാൻ വിഘ്നേശിന് സാധിക്കുന്നില്ല. നിരന്തരം മറ്റുള്ളവരെ പഴി ചാരുന്നു. ഇത് ബാലിശമായി തോന്നുന്നു. നയൻതാരയെ പോലെ വലിയ നേട്ടങ്ങളുള്ള ഒരാൾ എങ്ങനെ വിഘ്നേശിനെ പോലെ ഒരാളെ തെരഞ്ഞെടുത്തു. വിഘ്നേശിൽ നയൻതാരയ്ക്ക് ഇഷ്‌ടപ്പെട്ട മറ്റ് സ്വഭാവ സവിശേഷതകളുണ്ടാകും എന്നുറപ്പാണ്. എന്നാൽ ഇങ്ങനെയുള്ള പരാതിക്കാരനെ ബഹുമാനിക്കാനാകും. നയൻതാരയ്ക്ക് വിഘ്നേശിനോടുള്ള ബഹുമാനം പോകില്ലെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് റെഡിറ്റിലെ പോസ്റ്റ്.
നിരവധി പേർ ഇതേക്കുറിച്ച് അഭിപ്രായം പങ്കുവെച്ചു. നയൻതാരയുടെ തെരഞ്ഞെടുപ്പിൽ തെറ്റ് പറ്റിയിട്ടില്ലെന്നും പ്രൊഫഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ വ്യക്തി ജീവിതത്തെ ബാധിക്കില്ലെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു.


Click it and Unblock the Notifications

