കുടുംബത്തിലെ പ്രശ്നങ്ങൾക്കിടയിൽ ഇതും, ജേസണിന്റെ മനക്കട്ടി...; മീനാക്ഷിയുമായി താരതമ്യം ചെയ്ത് ആരാധകർ

വിജയുടെ കുടുംബം തകർന്നതിൽ വിജയ്നേക്കാൾ വിഷമം താരത്തിന്റെ ആരാധകർക്കാണെന്ന് തോന്നിക്കുന്ന തരത്തിലാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ. ഭാര്യ സം​ഗീത ​ഗുരുതരമായ ആരോപണങ്ങളാണ് വിജയ്ക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. ഒരു നടിയുമായി വിജയ്ക്ക് ബന്ധമുണ്ടെന്നാണ് സം​ഗീതയു‌ടെ ആരോപണം. ജേസൺ സഞ്ജയ്, ദിവ്യ സാഷ എന്നിവരാണ് വിജയുടെയും സം​ഗീതയുടെയും മക്കൾ. ദിവ്യ വിദേശത്ത് പഠിക്കുന്നു. ജേസൺ താൻ ആദ്യമായി സംവിധാനം ചെയ്യുന്ന സി​ഗ്മ എന്ന സിനിമയുടെ തിരക്കുകളിലാണ്.

താരപുത്രനായ ജേസൺ സഞ്ജയ് ഒരുപക്ഷെ നേരിട്ട് കൊണ്ടിരിക്കുന്ന വിഷമങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. റിപ്പോർട്ടുകൾ പ്രകാരം അച്ഛനുമായി ജേസൺ സഞ്ജയ് അകൽച്ചയിലാണ്. അമ്മ സം​ഗീതയുടെ കുടുംബമാണ് ജേസണിന് സംവിധാന രം​ഗത്തേക്ക് കടന്ന് വരാൻ എല്ലാ വിധ സൗകര്യങ്ങളും ചെയ്തത്.

Jason Sanjay

ലെെക പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. 2023 ലാണ് സി​ഗ്മ പ്രഖ്യാപിച്ചത്. 2026 ഏപ്രിലിൽ ചിത്രം റിലീസ് ചെയ്തേക്കും. കുടുംബ പ്രശ്നങ്ങൾക്കിടയിൽ ആദ്യ സിനിമ ഒരിക്കേണ്ടി വന്ന ജേസണിന്റെ അവസ്ഥയെക്കുറിച്ചാണ് നെറ്റിസൺസ് സംസാരിക്കുന്നത്. ഏപ്രിൽ 20 നാണ് സം​ഗീത നൽകിയ ഡിവോഴ്സ് പെറ്റീഷൻ കോടതി പരി​ഗണിക്കുന്നത്.

ഇതിനിടെ ജേസണിന്റെ സിനിമയും വരുന്നു. സിനിമാ പ്രൊമോഷനുകളിൽ നിന്നും ജേസണിന് മാറി നിൽക്കാനാകില്ല. മക്കളുടെ മാനസികാവസ്ഥ വിജയ് മനസിലാക്കേണ്ടതായിരുന്നെന്ന് നെറ്റിസൺസ് പറയുന്നു. ജേസണിന്റെ സിനിമയുടെ പ്രൊഡക്ഷൻ ഏറെക്കാലമായി നീണ്ട് പോകുകയായിരുന്നു. ഒടുവിൽ ചിത്രം റിലീസിനൊരുങ്ങുന്നത് വിവാദങ്ങൾക്ക് നടുവിലും.

മലയാളത്തിൽ ജേസൺ സഞ്ജയ്നെ പോലെ ചർച്ചയാകുന്ന താരപുത്രി മീനാക്ഷി ദിലീപാണ്. ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളാണ് മീനാക്ഷി. മീനാക്ഷിയുടെ മാതാപിതാക്കളുടെ വ്യക്തി ജീവിതത്തിൽ നടന്ന സംഭവങ്ങളാണ് മീനാക്ഷി എപ്പോഴും ജനശ്രദ്ധയിലേക്ക് വരുന്നതിന് കാരണം. ദിലീപ്-മഞ്ജു വാര്യർ വിവാഹമോചന സമയത്ത് ഏറ്റവും കൂടുതൽ ചർച്ചയായത് മീനാക്ഷിയാണ്. അച്ഛനൊപ്പം നിൽക്കാനായിരുന്നു അന്ന് മീനാക്ഷിയുടെ തീരുമാനം. മകളുടെ തീരുമാനത്തെ മഞ്ജു വാര്യർ അം​ഗീകരിച്ചു.

മീനാക്ഷിയും മഞ്ജുവും അകൽച്ചയിലാണെന്ന് ഏറെക്കാലമായി സംസാരമുണ്ട്. ഡിവോഴ്സിന് ശേഷം മഞ്ജുവിനൊപ്പം മീനാക്ഷിയെ കണ്ടിട്ടില്ല. ഒരുമിച്ചുള്ള ഫോട്ടോ പോലും പിന്നീട് പുറത്ത് വന്നിട്ടില്ലെന്നാണ് കൗതുകകരം. മീനാക്ഷിയെ സ്നേഹിക്കുന്ന അമ്മയാണ് മഞ്ജു. മകളെ അകലെ നിന്ന് സ്നേഹിക്കുകയാണ് മഞ്ജുവെന്ന് ആരാധകർ പറയുന്നു.

More from Filmibeat

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X