അച്ഛനും കൊള്ളാം മകനും കൊള്ളാം, എന്തൊരു കുടുംബമാണിത്, സംഗീത എങ്ങനെ സഹിച്ചു; ചോദ്യങ്ങൾ
കഴിഞ്ഞ ദിവസം നടനും രാഷ്ട്രീയ നേതാവുമായ വിജയ്നെ പിന്തുണച്ച് പിതാവ് എസ്എ ചന്ദ്രശേഖർ വന്നിരുന്നു. വിജയ്ക്കെതിരെ വ്യക്തിഹത്യയാണ് നടക്കുന്നതെന്നും ഇതിന് പിന്നിൽ രാഷ്ട്രീയ എതിരാളികളാണെന്നും വിവാഹമോചനത്തെയും മറ്റുള്ള വിവാദങ്ങളെയും സൂചിപ്പിച്ച് കൊണ്ട് എസ്എ ചന്ദ്രശേഖർ പറഞ്ഞു. പരാമർശത്തിൽ എസ്എ ചന്ദ്രശേഖറിനെതിരെ വിമർശനം ഉന്നയിക്കുകയാണിപ്പോൾ നെറ്റിസൺസ്. വിജയുടെ ഭാര്യ സംഗീതയാണ് വിവാഹമോചന ഹർജി നൽകിയത്.
അതിന് മറ്റാരെയെങ്കിലും പഴിക്കുന്നത് എന്തിനെന്ന് ചോദ്യങ്ങൾ വരുന്നു. എസ്എ ചന്ദ്രശേഖറിനെതിരെ വിജയ് ഒരിക്കൽ പരാതി നൽകിയിരുന്നില്ലേയെന്നും ചോദ്യങ്ങളുണ്ട്. വിജയ് ഭാര്യയെ ഉപേക്ഷിച്ചു. അർഹമായ ജീവനാംശം കൊടുക്കാൻ പോലും തയ്യാറല്ല. വിജയുടെ അച്ഛൻ പറയുന്നു നേരത്തെ ഒത്തുതീർത്ത പ്രശ്നമാണിതെന്ന്. ഇതെന്തൊരു നാർസിസിസ്റ്റ് കുടുംബമാണ്. സംഗീത എങ്ങനെ സഹിച്ചു എന്നെല്ലാം ചോദ്യങ്ങളുണ്ട്.

ഇംഗ്ലീഷിൽ ക്യാരക്ടർ അസാസിനേഷൻ എന്ന് പറയും. വ്യക്തിഹത്യ. വിജയ് ഇത്തരക്കാരനാണ്, കുടുംബത്തിന് എതിരാണ്, അച്ഛനോടും അമ്മയോടും എതിർപ്പുണ്ട് എന്നിങ്ങനെ പറഞ്ഞ് വ്യക്തിഹത്യ നടത്തുന്നു. അതാണ് ഇപ്പോൾ പറയുന്ന വ്യക്തിപരമായ കാര്യങ്ങൾ. എപ്പോഴോ സംഭവിച്ച് സമരസപ്പെട്ട ഒരു വിഷയത്തെ ഇപ്പോൾ വലിച്ചിഴച്ചു.
കഴിഞ്ഞ കാര്യമാണ്. അത് വീണ്ടും ഈ സമയത്ത് വരുന്നതിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങളാണെന്നും എസ്എ ചന്ദ്രശേഖർ പറയുന്നു. വിജയ്ക്കെതിരെ ചില യൂട്യൂബ് ചാനലിൽ ആസൂത്രിതമായി തെറ്റായ പ്രചരണങ്ങൾ നടത്തുന്നുണ്ടെന്നും എസ്എ ചന്ദ്രശേഖർ പറയുന്നു. ആര് രാഷ്ട്രീയത്തിൽ വന്നാലും പ്രശ്നങ്ങൾ വരും. അത് മറികടന്ന് വരണമെന്നുമാണ് എസ്എ ചന്ദ്രശേഖർ പറയുന്നു.


Click it and Unblock the Notifications