അച്ഛനായ അശ്വിന് ഒരു റോളുമില്ല, മുത്തശ്ശനേക്കാൾ വലുതല്ലേ അച്ഛൻ? ദിയ കൃഷ്ണയ്ക്ക് വിമർശനം

By Desk

സോഷ്യൽ മീഡിയയിലെ സജീവ ചർച്ചയാണ് ഇൻഫ്ലുവൻസർ ദിയ കൃഷ്ണ. ആരാധകരും ഹേറ്റേഴ്സും ഒരുപോലെയുള്ള താരം. പല തവണ ദിയക്ക് വിമർശനവും ട്രോളുകളും നേരിടേണ്ടി വന്നിട്ടുണ്ട്. അമ്മയായ ശേഷം മകൻ ഓമിയാണ് ദിയയുടെ ലോകം. മകനോട് തനിക്കുള്ള സ്നേഹം എത്രത്തോളമെന്ന് ദിയ സോഷ്യൽ മീഡിയയിലൂ‍ടെ പ്രകടിപ്പിക്കാറുണ്ട്. ദിയയുടെ കുടുംബവും വലിയ വാത്സല്യം ഓമിയോട് കാണിക്കുന്നു. എന്നാൽ ഭർത്താവ് അശ്വിന്റെ കുടുംബത്തിനൊപ്പം ഓമിയെ കാണാറേയില്ലല്ലോ എന്നാണ് ഇപ്പോൾ നെറ്റിസൺസിന്റെ ചോദ്യം.

സിനിമ കണ്ടാൽ ആളുകൾ ഇൻഫ്ലൂവൻസാകും, ബീഫ് ഒഴിവാക്കിയത് യൂറിക്ക് ആസിഡ് കൂടിയതിനാൽ‌; ബിന്നിയും നൂബിനും പറയുന്നു
സിനിമ കണ്ടാൽ ആളുകൾ ഇൻഫ്ലൂവൻസാകും, ബീഫ് ഒഴിവാക്കിയത് യൂറിക്ക് ആസിഡ് കൂടിയതിനാൽ‌; ബിന്നിയും നൂബിനും പറയുന്നു

റെഡിറ്റിലാണ് ഇതേക്കുറിച്ച് ചർച്ച നടക്കുന്നത്. അശ്വിന് ഇപ്പോൾ ദിയയുടെ ജീവിതത്തിൽ വലിയ റോൾ ഇല്ലെന്ന് റെഡിറ്റേർസ് വാദിക്കുന്നു. കുഞ്ഞിന് അശ്വിന്റെ ഛായ ആണെന്ന് പറയുന്നത് ദിയക്കിഷ്ടമല്ലെന്ന് തോന്നുന്നെന്നും എപ്പോഴും ഈ വാദത്തെ തിരസ്കരിക്കാനുള്ള ശ്രമങ്ങൾ ദിയയുടെ ഭാ​ഗത്ത് നിന്നും ഉണ്ടാകുന്നെന്നും വിമർശനമുണ്ട്. കുഞ്ഞ് തന്നെയും തന്റെ വീട്ടുകാരെയും പോലെയാണെന്ന് ദിയ ആവർത്തിക്കുന്നു. ഭർത്താവിനെ പോലെയല്ലെന്നും. എനിക്കത് മനസിലാകുന്നില്ല.

Aswin Ganesh  Diya Krishna
Photo Credit: Instagram / Krishna Kumar, Aswin Ganesh

മിക്ക അമ്മമാർക്കും കുഞ്ഞ് അച്ഛനെ പോലെയാണെന്ന് പറഞ്ഞാൽ സന്തോഷമായിരിക്കും. എന്നാൽ ഇവിടെ കുഞ്ഞ് തന്റെ അച്ഛൻ കൃഷ്ണകുമാറിന്റെ ജൂനിയറാണെന്നും കുഞ്ഞിന് കൃഷ്ണകുമാറിനൊപ്പം നിൽക്കാനാണ് താൽപര്യമെന്നും പറയുന്നു. ഇത് ശരിയായി തോന്നുന്നില്ല എന്നാണ് റെഡിറ്റിൽ വന്നിരിക്കുന്ന അഭിപ്രായം. ഈ വാദം അം​ഗീകരിച്ച് കൊണ്ട് നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. ദിയക്ക് ശരിക്കും അശ്വിനെ ഇഷ്ടമല്ലേ? അശ്വിനെ പോലെ ആണെന്ന് പറയുന്നത് ദിയക്ക് ഉൾക്കൊള്ളാൻ പറ്റുന്നില്ല. പുരികം അശ്വിനെ പോലെയാണെന്ന് എല്ലാവരും പറഞ്ഞു, പക്ഷെ അത് സൂപ്പർസ്റ്റാർ അമ്മയുടേത് പോലെയാണെന്ന് ദിയ സ്റ്റോറി ഇട്ടിട്ടുണ്ട്. എന്താണിങ്ങനെയെന്നാണ് റെഡിറ്റിൽ വന്ന കമന്റുകളിലൊന്ന്.

ഉദ്ഘാടനം കിട്ടാൻ ശരീരം പ്രദർശിപ്പിക്കുന്നു, കിച്ചു ലഹരിയും മദ്യവും ഉപയോ​ഗിക്കുന്നു; മറുപടിയുമായി രേണു!
ഉദ്ഘാടനം കിട്ടാൻ ശരീരം പ്രദർശിപ്പിക്കുന്നു, കിച്ചു ലഹരിയും മദ്യവും ഉപയോ​ഗിക്കുന്നു; മറുപടിയുമായി രേണു!

നിഓം അശ്വിൻ കൃഷ്ണ എന്നാണ് ദിയയുടെ കുഞ്ഞിന്റെ മുഴുവൻ പേര്. അശ്വിന്റെ പേര് ചേർത്തത് തന്നെ ഭാ​ഗ്യം, അശ്വിനും കുടുംബത്തിനും കുഞ്ഞിന്റെ കാര്യത്തിൽ ഒരു റോളും ഇല്ല. അഹാനയോ ഇഷാനിയോ വിവാഹം ചെയ്യുമ്പോൾ കാര്യങ്ങൾ മാറും. അപ്പോഴെങ്കിലും ദിയ കൃഷ്ണയ്ക്ക് തെറ്റ് മനസിലാകുമെന്ന് തോന്നുന്നു, മുത്തശ്ശനേക്കാൾ വലുതല്ലേ അച്ഛൻ എന്നെല്ലാം കമന്റുകളുണ്ട്.

More from Filmibeat

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X