ചതിയനെന്ന് മുദ്രകുത്തപ്പെട്ടു, ബോഡിഷെയ്മിം​ഗ്; വെെഷ്ണവ് നേരിട്ടത്; നിങ്ങളായിരുന്നു ശരിയെന്ന് കമന്റുകൾ

സ്വന്തം പ്രയത്നത്തിൽ ദിയ കൃഷ്ണ പടുത്തുയർത്തിയ പ്രശസ്തിയും ആരാധകവൃന്ദവും ഇല്ലാതായിക്കൊണ്ടിരിക്കുന്ന സാഹചര്യമാണിപ്പോൾ. പതിനായിരത്തിലേറെ പേർ ദിയയുടെ യൂട്യൂബ് ചാനൽ അൺസബ്സ്ക്രെെബ് ചെയ്തു. എവിടെ നോക്കിയാലും വിമർശനം മാത്രം. മുമ്പ് പിന്തുണച്ചർ പോലും ഇന്ന് തിരിഞ്ഞ് നിൽക്കുന്നു. ദിയയുടെ സംസാര രീതിയാണ് എല്ലാ പ്രശ്നങ്ങൾ‌ക്കും കാരണമായത്. വഴിയിൽ നിൽക്കുന്നവരെയൊന്നും അമ്മയെന്ന് വിളിക്കാൻ പറ്റില്ലെന്ന് ദിയ പറഞ്ഞത് ഭർത്താവിന്റെ അമ്മയെ ആന്റി എന്ന് വിളിക്കുന്നതിന് കാരണം വ്യക്തമാക്കിയപ്പോഴാണ്.

റാണയുമായുള്ള ബന്ധം, കുടുംബത്തിലേക്ക് നടിമാരെത്തുന്നതിൽ പ്രശ്നം? പിരിഞ്ഞ ശേഷം തൃഷ നേരിട്ടതിനെക്കുറിച്ച് വാദം
റാണയുമായുള്ള ബന്ധം, കുടുംബത്തിലേക്ക് നടിമാരെത്തുന്നതിൽ പ്രശ്നം? പിരിഞ്ഞ ശേഷം തൃഷ നേരിട്ടതിനെക്കുറിച്ച് വാദം

ഇത്രയും രൂക്ഷ ഭാഷയിൽ സംസാരിക്കാൻ അശ്വിന്റെ മാതാപിതാക്കൾ ദിയയുടെ ശത്രുക്കളാണോ എന്നാണ് പലരുടെയും ചോദ്യം. സ്വന്തം മാതാപിതാക്കളെ ഇകഴ്ത്തുന്ന രീതിയിൽ ദിയ സംസാരിക്കുമ്പോൾ അശ്വിൻ പ്രതികരിക്കാത്തതും ചർച്ചയാകുന്നത്. അശ്വിന്റെ കാര്യത്തിൽ പലർക്കും വിഷമം തോന്നുന്നുണ്ട്. ഒരു പ്രശ്നമല്ലെങ്കിൽ മറ്റൊരു പ്രശ്നം ചൂണ്ടിക്കാണിച്ച് അശ്വിനെ എന്നും ട്രോളാനും കുറ്റപ്പെടുത്താനും ആളുകളുണ്ട്. പ്രശ്നങ്ങളുടെ മൂല കാരണം ദിയയുടെ വാക്കുകളായിരിക്കും.

Diya Krishna
Photo Credit: Diya Krishna, Vaishnav/ Instagram

ദിയയുടെ മുൻ കാമുകൻ വെെഷ്ണവിനെയും ഇപ്പോൾ നെറ്റിസൺസ് ചർച്ചയാക്കുന്നുണ്ട്. വെെഷ്ണവിന്റെ സോഷ്യൽ മീഡിയ പേജിൽ പലരും കമന്റുകളുമായെത്തുന്നു. ദിയയുമായുള്ള ബന്ധം അവസാനിച്ചത് നന്നായി, അശ്വിൻ അനുഭവിക്കുന്നത് കണ്ടില്ലേയെന്നാണ് പല കമന്റുകളിലും പറയുന്നത്. ദെെവത്തോട് നന്ദി പറയൂ എന്നും കമന്റുണ്ട്.

പപ്പ മരിച്ചു, ഉത്തരവാദിത്വങ്ങൾ കഴിഞ്ഞു, ഇനി അധികം സമയമില്ലെന്നാണ് പറയാറ്, ഞാൻ ചെയ്യുന്നതിനെല്ലാം ഉത്തരവാദി!
പപ്പ മരിച്ചു, ഉത്തരവാദിത്വങ്ങൾ കഴിഞ്ഞു, ഇനി അധികം സമയമില്ലെന്നാണ് പറയാറ്, ഞാൻ ചെയ്യുന്നതിനെല്ലാം ഉത്തരവാദി!

ദിയയുമായുള്ള ബ്രേക്കപ്പിന് ശേഷം വെെഷ്ണവിന് നേരെ വ്യാപകമായി നെ​ഗറ്റീവ് കമന്റുകൾ വന്നിരുന്നു. ദിയയെ വെെഷ്ണവ് വഞ്ചിച്ചതാണെന്ന അഭ്യൂഹം വന്നതോടെയായിരുന്നു ഇത്. ദിയയുടെ പേരിൽ പ്രശസ്തനായ ആൾ എന്ന് പറഞ്ഞ് നിരന്തരം വെെഷ്ണവിന് പരിഹാസ കമന്റുകൾ വന്നു. ഇതിനിടെ വെെഷ്ണവിന് വണ്ണം കൂടിയതും പരിഹാസത്തിന് ആയുധമാക്കി. ബോഡി ഷെയ്മിം​ഗ് കമന്റുകൾ നിരന്തരം വന്നു.

ഇതോടെ പല പോസ്റ്റുകളിലും വെെഷ്ണവ് കമന്റ് ബോക്സ് ഓഫ് ചെയ്തു. വഞ്ചകനെന്ന ഇമേജും വന്നു. ഇന്ന് വെെഷ്ണവിനെ മനസിലാക്കാൻ പറ്റുന്നെന്ന് നെറ്റിസൺസ് പറയുന്നുണ്ട്. അശ്വിന്റെ സുഹൃത്തായിരുന്നു വെെഷ്ണവ് എന്നതിൽ പലർക്കും കൗതുകമുണ്ട്. വെെഷ്ണവ് വഴിയാണ് അശ്വിനെ ദിയ പരിചയപ്പെടുന്നത്. വെെഷ്ണവുമായി അകന്ന നാളുകളിൽ ദിയ അശ്വിനുമായി കൂടുതൽ സൗഹൃദത്തിലെത്തി. ഇവർ പ്രണയത്തിലാകുകയും വെെകാതെ വിവാ​ഹം ചെയ്യുകയും ചെയ്തു.

പിന്നീടൊരു അഭിമുഖത്തിൽ വെെഷ്ണവ് അശ്വിനെതിരെ പരോക്ഷമായി സംസാരിച്ചിരുന്നു. പ്രണയത്തിലായാൽ ഒരുപാട് സുഹൃത്തുക്കളെ എപ്പോഴും കൂടെ കൊണ്ട് നടക്കരുതെന്നാണ് വെെഷ്ണവ് പറഞ്ഞത്. കുറച്ച് സ്വകാര്യ നിമിഷങ്ങൾ വേണം. എന്റെ തെറ്റായിരുന്നു. എല്ലാവരെയും ഇഷ്ടമായത് കൊണ്ട് ഞാൻ എല്ലാവരെയും ഒരുമിച്ച് കൊണ്ട് പോയത്. സുഹൃത്തുക്കളിൽ ചിലർ നമ്മുടെ സന്തോഷങ്ങളിൽ ഹാപ്പിയായിരിക്കില്ല.
അവർക്ക് ആ സന്തോഷങ്ങൾ വേണമെന്ന് മനസിലുണ്ടാകുമെന്ന് വെെഷ്ണവ് പറയുകയുണ്ടായി. അതേസമയം അശ്വിൻ ​ഗണേശ്-ദിയ കൃഷ്ണ വിവാഹ സമയത്ത് വെെഷ്ണവ് ആശംസകൾ അറിയിച്ചിട്ടുണ്ട്. പിരിഞ്ഞെങ്കിലും സൗഹൃദമുണ്ടെന്നാണ് വെെഷ്ണവ് പറഞ്ഞത്. ദിയ ഇൻഫ്ലുവൻസറായി അറിയപ്പെട്ട് കൊണ്ടിരിക്കുന്ന കാലത്തായിരുന്നു വെെെഷ്ണവുമായുള്ള പ്രണയം. ഇന്ന് ദിയ കൃഷ്ണ കേരളമൊട്ടുക്കും അറിയപ്പെടുന്ന ഇൻഫ്ലുവൻസറാണ്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X