പണമുണ്ടെന്ന് കരുതി എല്ലാമായോ? 41 കാരിയല്ലേ, ഇനിയൊരു കുട്ടി...; വരലക്ഷ്മിയുടേത് അഹങ്കാരമെന്ന് വിമർശനം
കാര്യങ്ങൾ തുറന്നടിച്ച് സംസാരിക്കുന്ന പ്രകൃതക്കാരിയാണ് നടി വരലക്ഷ്മി ശരത്കുമാർ. പലപ്പോഴും ഈ സ്വഭാവ രീതിക്ക് വിമർശനവും വന്നിട്ടുണ്ട്. അച്ഛൻ രണ്ടാമത് വിവാഹം ചെയ്ത നടി രാധിക തന്റെ അമ്മയല്ലെന്ന് വരലക്ഷ്മി പറഞ്ഞത് മുമ്പൊരിക്കൽ ചർച്ചയായിരുന്നു. ഇന്ന് ഈ കുടുംബ പ്രശ്നങ്ങളെല്ലാം അവസാനിച്ചു. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ വരലക്ഷ്മി പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. സാമ്പത്തിക സ്ഥിരതയില്ലാത്തവർ കുട്ടികളെയുണ്ടാക്കരുതെന്നായിരുന്നു നടിയുടെ പരാമർശം.
കുട്ടികളുണ്ട് കഷ്ടപ്പാടാണെന്ന് ചിലർ പറയും. എന്തിന് കുട്ടികളെയുണ്ടാക്കി. ആദ്യം പ്ലാൻ ചെയ്യണം. കുട്ടിയുണ്ടായിട്ട് പ്ലാൻ ചെയ്യരുത്. ഇന്നത്തെ കാലത്ത് സാമ്പത്തിക സ്ഥിതി മാറി. ഒരു കുഞ്ഞിനെ വളർത്തുകയെന്നത് ചെലവേറിയ കാര്യമാണ്. ഒരു കുഞ്ഞിനെ വളർത്താൻ പറ്റുമെന്ന് ഉറപ്പില്ലെങ്കിൽ കുഞ്ഞിനെയുണ്ടാക്കുകയും എല്ലാവരോടും യാചിക്കാതിരിക്കുകയും ചെയ്യുക. കുഞ്ഞുണ്ട്, സഹായിക്കണം എന്ന് ചിലർ എന്നോട് പറയും. ഞാനുണ്ടാക്കിയതാണോ, നിങ്ങളുണ്ടാക്കിയ കുഞ്ഞിന് ഞാനെന്തിന് സഹായം ചെയ്യണം എന്ന് ഞാൻ ചോദിക്കും.

ഒരാളെ നോക്കാനുള്ള സാമ്പത്തിക ഭദ്രതയുണ്ടാകുമ്പോൾ വിവാഹം ചെയ്യുക. സാമ്പത്തിക സ്ഥിരത വന്ന ശേഷം കുഞ്ഞിന് ജന്മം നൽകുക. കുഞ്ഞിനെയുണ്ടാക്കി അതിനെ ഞാൻ നോക്കുമെന്ന് പ്രതീക്ഷിക്കരുത്. ഞാൻ നിങ്ങളുടെ കുഞ്ഞിനെ നോക്കുമെന്ന് പ്രതീക്ഷിക്കരുത്. താനതിന് തയ്യാറല്ലെന്നും വരലക്ഷ്മി തുറന്നടിച്ചു. പലരും ഈ അഭിപ്രായത്തോട് അനുകൂലിച്ചു. എന്നാൽ എതിരഭിപ്രായങ്ങളും വരുന്നുണ്ട്. ഇന്ന് വരലക്ഷ്മി സാമ്പത്തിക ഭദ്രത നേടിയിരിക്കാം. എന്നാൽ പ്രായം 41 ആയി. ഈ പ്രായത്തിൽ കുട്ടികളെന്നത് ബുദ്ധിമുട്ടാണ്. അതിനാൽ വരലക്ഷ്മി പറഞ്ഞതിനോട് പൂർണമായും യോജിക്കാൻ പറ്റില്ലെന്നാണ് എതിർക്കുന്നവരുടെ അഭിപ്രായം.
ഇതുകൊണ്ടാണ് ഞാൻ ഒരിക്കലും നടീ നടൻമാരുടെ വാക്കുകൾ ഗൗരവത്തിലെടുക്കാത്തത്. കുറച്ച് വർഷങ്ങൾ കഴിഞ്ഞാൽ ഒരു കുഞ്ഞിന് വേണ്ടി ഈ നടി പ്രാർത്ഥിക്കും, ലക്ഷങ്ങൾ ഐവിഎഫിന് ചെലവാക്കും. വിഷാദത്തിലാകും. ഒരുപക്ഷെ നേരത്തെ കുഞ്ഞിനെയുണ്ടാക്കാൻ പ്രസംഗിക്കുകയും ചെയ്യും എന്നാണ് ഒരാളുടെ കമന്റ്. 40 ൽ കുഞ്ഞുണ്ടാകുമെന്ന് ഉറപ്പില്ലാത്ത കാര്യമാണ്, വരലക്ഷ്മിയുടെ വാക്കുകളിൽ കുഞ്ഞുങ്ങളുള്ളവരോടുള്ള അനിഷ്‌ടം പ്രകടമാണെന്നും വിമർശനം വന്നു. ചിലർ ഇത് അസൂയയായും വ്യാഖ്യാനിച്ചു.
ജീവിതത്തിൽ തനിക്ക് താൽപര്യമില്ലാത്തതോ ഇനി നടക്കാൻ സാധ്യതയില്ലാത്തതോ കാര്യത്തെ മറ്റൊരു വീക്ഷണത്തിലൂടെ കാണുന്നതും പോസിറ്റീവോടെ മുന്നോട്ട് പോകുന്നതും തെറ്റല്ല. എന്നാൽ അതിന് കുട്ടികളുള്ളവരെ അപമാനിക്കുന്ന തരത്തിൽ സംസാരിക്കുന്നത് എന്തിനെന്നും ചോദ്യങ്ങൾ വരുന്നുണ്ട്. വരലക്ഷ്മിയുടെ ഭർത്താവ് നിക്കോളായ് സച്ച്ദേവ് ആദ്യ വിവാഹബന്ധം വേർപിരിഞ്ഞതാണ്. ഒരു മകളുമുണ്ട്. ധനികനാണ് നിക്കോളായ്. സാമ്പത്തിക ഭദ്രത മാത്രമല്ല കുടുംബ ജീവിതത്തിന്റെ അടിത്തറയെന്ന് ഇതിൽ നിന്നും മനസിലാക്കി കൂടേയെന്നും ചോദ്യങ്ങൾ വരുന്നു.


Click it and Unblock the Notifications
















