പ്രസവിച്ച ശേഷം രണ്ട് കിലോ അരി ഇടിച്ചു, തനിക്കും രണ്ട് മക്കളില്ലേ, എങ്ങനെ പറയാൻ തോന്നി? അഖിൽ മാരാറിന് വിമർശനം
അടുത്ത കാലത്തായി സോഷ്യൽ മീഡിയയിൽ സംവിധായകനും മുൻ ബിഗ് ബോസ് താരവുമായ അഖിൽ മാരാർക്കുള്ള ജനപ്രീതി കുത്തനെ ഇടിയുകയാണ്. വിവാദ പരാമർശങ്ങളാണ് ഇതിന് പ്രധാന കാരണം. ബിഗ് ബോസിന്റെ സമയത്ത് അഖിൽ മാരാറിനെ വോട്ട് ചെയ്ത് വിജയിപ്പിച്ചവർ പോലും ഇന്ന് അഖിലിനെ തള്ളിപ്പറയുന്നു. ഇതിനിടെ രാഷ്ട്രീയത്തിൽ സജീവമായ അഖിൽ മാരാർ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുകയും ചെയ്തു. പ്രസവത്തെക്കുറിച്ച് അഖിൽ മാരാർ നടത്തിയ പരാമർശം വിവാദമായിരിക്കുകയാണിപ്പോൾ.
പണ്ടൊക്കെ തമാശയായി ആ സ്ത്രീ പ്രസവിച്ച് പോയിരുന്ന് രണ്ട് കിലോ അരി ഇടിച്ച് വെച്ചിട്ടുണ്ടെന്ന് പറയുന്നത് കേൾക്കാമായിരുന്നു.
ഇത്ര നിസാരമായി സ്ത്രീകൾ വളരെ എൻജോയ് ചെയ്ത് ചെയ്തിരുന്ന പ്രോസസിനെ ഇവിടത്തെ കുറേ ആശുപത്രികളും രക്ഷകർത്താക്കളും പ്രസവം എന്തോ മാരക രോഗമാണെന്ന് പെൺകുട്ടിയുടെ മനസിൽ ഇട്ട് കൊടുത്ത് ഒമ്പത് മാസം പേടിപ്പിക്കുന്നു. ഇതിന് പ്രസവിക്കാനും പറ്റുന്നില്ല. സിസേറിയനായി ആകെ സങ്കീർണമാക്കുന്നു എന്നാണ് അഖിൽ മാരാർ പറഞ്ഞത്.

തീർത്തും അശാസ്ത്രീയമായ വാദമാണ് അഖിൽ മാരാർ ഉന്നയിച്ചിരിക്കുന്നത്. വീട്ടിൽ നിന്ന് പ്രസവിച്ച യുവതി മരിച്ചത് അടുത്തിടെ വലിയ വാർത്തയായതാണ്. പണ്ട് കാലത്ത് വീട്ടിൽ നിന്നാണ് സ്ത്രീകൾ പ്രസവിച്ചതെന്നത് ശരിയാണ്. എന്നാൽ അക്കാലത്ത് ശിശു മരണ നിരക്കും പ്രസവത്തിൽ മരിക്കുന്ന അമ്മമാരുടെ എണ്ണവും കൂടുതലായിരുന്നു. സോഷ്യൽ മീഡിയയിൽ നിരവധി പേർ അഖിൽ മാരാറിനെ വിമർശിക്കുന്നുണ്ട്.
ഇവൻ എത്ര പ്രസവിച്ചിട്ടുണ്ടോ ആവോ. നല്ല എക്സ്പീരിയൻസ് ഉള്ളതുപോലെ. നല്ല എൻജോയ്മെന്റ് ആണത്രേ. ലവനെ ഒന്ന് പ്രസവിപ്പിക്കാൻ പറ്റുമോ ഒന്ന് എൻജോയ് ചെയ്യിപ്പിച്ചു വിടാം, ഇയാൾ എന്തൊക്കെയാ ഇരുന്ന് പറയുന്നത്. പ്രസവിച്ചിട്ട് 2 കിലോ അരി ഇടിച്ച് വെച്ചെന്നോ. ഇയാൾക്കും 2 പെണ്മക്കൾ അല്ലേ ഉള്ളത് അവരെകൊണ്ടും ഇയാൾ ഭാവിയിൽ 4 കിലോ അരി ഇടിപ്പിക്കുമോ?, എൻജോയ് ചെയ്ത് പ്രസവിച്ചപ്പോ എത്ര ആയിരുന്നു മാതൃ ശിശു മരണനിരക്ക്, പ്രസവം എൻജോയ് ചെയ്യുന്ന ലേബർ റൂമിന്റെ വാതിലിൽ പോയി ഒന്ന് നിക്കണം... അകത്തെ എൻജോയ്മെന്റ് സൗണ്ട് കേട്ട് നീയൊക്കെ പേടിച് ഓടും,
രണ്ട് പെൺകുട്ടികളുടെ അച്ഛൻ.. എങ്ങനെ വില കുറച്ച് കാണിച്ചാലും അത് ക്രെഡിറ്റ് ആയി എടുക്കുന്ന ഭാര്യ..സ്ത്രീകളെ പലരീതിയിലും വില കുറച്ച് കാണുന്ന ഒരു പ്രത്യേകതരം ജന്മം..സ്ത്രീവിരുദ്ധ പരാമർശങ്ങൾ എല്ലാം പലവിധത്തിൽ നിന്നെ തിരിഞ്ഞുകൊത്തുന്ന കാലം വിദൂരമല്ല, പരലോകം പോയി കാണും, അപ്പൊ ആണ് എൻജോയ്മെന്റ്. ഇതിനൊക്കെ ബിഗ് ബോസ്സിൽ വോട്ട് ചെയ്ത എന്നെ ഓടിച്ചിട്ട് അടിക്കണം, എത്ര നിസാരവത്കരിച്ചു ആണ് പറഞ്ഞുവെക്കുന്നത്. പെണ്ണുമ്പിള്ളയോട് ഒന്നുകൂടി പ്രസവിക്കാൻ പറഞ്ഞിട്ട് പ്രസവത്തിനു അവരുടെ ഒപ്പം കയറ്റണം ഇങ്ങേരെ ഒക്കെ എന്നിങ്ങനെ നിരവധി കമന്റുകൾ വരുന്നുണ്ട്.


Click it and Unblock the Notifications

