കുഞ്ഞ് സ്വന്തം അച്ഛനോട് അടുക്കുന്നത് പോലും ഇഷ്ടമല്ല, ദിയയുടെ ഈ പോക്ക്..., എല്ലാം സഹിച്ച് അശ്വിൻ? വിമർശനം

ദിയ കൃഷ്ണയെ പോലെ വിമർശനം നേരിടേണ്ടി വരുന്ന ഇൻഫ്ലുവൻസർമാർ കേരളത്തിൽ വിരളമാണ്. ദിയ എന്ത് ചെയ്താലും അതിൽ കുറ്റം കണ്ടുപിടിക്കുന്നവരുണ്ടെന്നാണ് ആരാധകർ പറയുന്നത്. ദിയ ചെയ്യുന്നതിൽ കുറ്റമല്ലാതെ മറ്റെന്തിങ്കിലുമുണ്ടോ എന്നാണ് വിമർശിക്കുന്നവരുടെ മറുചോദ്യം. കഴിഞ്ഞ കുറേ നാളുകളായി ദിയയുടെ വിവാഹ ജീവിതമാണ് വിമർശകരു‌ടെ ചർച്ചാ വിഷയം. പങ്കാളിത്തമെന്ന് പറയാൻ പറ്റാത്ത അടിമ-ഉടമ സമ്പ്രദായം പോലെയാണ് ദിയയുടെയും അശ്വിൻ ​ഗണേശിന്റെയും വിവാഹ ജീവിതമെന്ന് റെ‍ഡിറ്റ് യൂസേർസ് പറയാറുണ്ട്.

മതമില്ല അന്ധവിശ്വാസമില്ല, ഞാൻ ചെറുപ്പത്തിൽ ഹിന്ദുവായിരുന്നു, അച്ഛൻ മുസ്ലീമായി; മകളുടെ ഫോട്ടോ പങ്കിട്ട് തൻവി!
മതമില്ല അന്ധവിശ്വാസമില്ല, ഞാൻ ചെറുപ്പത്തിൽ ഹിന്ദുവായിരുന്നു, അച്ഛൻ മുസ്ലീമായി; മകളുടെ ഫോട്ടോ പങ്കിട്ട് തൻവി!

പങ്കാളിയെന്ന നിലയിൽ അശ്വിന് യാതൊരു ബഹുമാനം ലഭിക്കുന്നില്ല, പറ്റുമ്പോഴെല്ലാം അശ്വിന്റെ വീട്ടുകാരെ പരോക്ഷമായി സോഷ്യൽ മീഡിയയിലൂടെ ഇകഴ്ത്തുന്നു എന്നിങ്ങനെ ദിയക്കെതിരെയുള്ള വിമർശനങ്ങൾ നീളുന്നു. എന്നാൽ തന്റെ സ്വഭാവ രീതികളിൽ യാതൊരു മാറ്റവും വരുത്താൻ ദിയ തയ്യാറല്ല. അശ്വിന് ദിയയുടെ സ്വഭാവത്തിൽ പ്രശ്നങ്ങളുമില്ല. എന്നാൽ അശ്വിന്റെ ഈ മനോഭാവവും പോസിറ്റീവായി എടുക്കാൻ നെറ്റിസൺസ് തയ്യാറല്ല. വിദേശ യാത്രകൾ കിട്ടിയാൽ അശ്വിന് പിന്നെ ബഹുമാനക്കുറവൊന്നും ഒരു പ്രശ്നമല്ലെന്നാണ് റെഡിറ്റ് യൂസേർസിന്റെ പരിഹാസം.

Diya Krishna
Photo Credit: Aswin Ganesh / Instagram

ഇപ്പോഴിതാ ദിയക്കെതിരെ അടുത്ത വിമർശനത്തിനുള്ള വിഷയം ലഭിച്ചിരിക്കുകയാണ് നെറ്റിസൺസിന്. ദിയ പങ്കുവെച്ച പുതിയ വ്ലോ​ഗിൽ മകൻ ഓമിയെയും കാണിക്കുന്നുണ്ട്. കുഞ്ഞ് സംസാരിക്കാൻ തുടങ്ങിയിട്ടില്ല. അമ്മയെന്ന് വിളിക്കാൻ പറഞ്ഞപ്പോൾ കുഞ്ഞ് വിളിച്ചില്ല. അപ്പ എന്ന് പറയുന്ന തരത്തിൽ ചില ശബ്ദങ്ങളുണ്ടാക്കി. ഇത് ഒരാൾ ചൂണ്ടിക്കാട്ടി. കുഞ്ഞ് പപ്പ, അപ്പ എന്നാണ് വിളിക്കാൻ നോക്കുന്നത് മമ്മയെന്ന് അല്ലെന്നായിരുന്നു കമന്റ്.

വലിയ തുകയിറക്കി ബിസിനസ്, വൻ മാർക്കറ്റിം​ഗ്, പക്ഷെ നയൻതാരയുടെ ബിസിനസിന് സംഭവിച്ചത്; കാരണങ്ങൾ
വലിയ തുകയിറക്കി ബിസിനസ്, വൻ മാർക്കറ്റിം​ഗ്, പക്ഷെ നയൻതാരയുടെ ബിസിനസിന് സംഭവിച്ചത്; കാരണങ്ങൾ

നെ​ഗറ്റീവായി ഇട്ട കമന്റല്ല ഇതെങ്കിൽ പോലും ദിയക്ക് ഈ കമന്റ് ഇഷ്ടപ്പെട്ടില്ല. കുഞ്ഞ് എന്റെ മുഖത്ത് നോക്കിയാണ് വിളിച്ചത്. അവൻ വാക്കുകൾ പറയാൻ തുടങ്ങിയതേയുള്ളൂ. ഈ ഭൂമിയിൽ മറ്റാരേക്കാളും അവനെ അറിയുന്ന അമ്മയെന്ന നിലയിൽ അവൻ അവന്റെ ഭാഷയിൽ മമ്മയെന്ന് എന്നെ വിളിക്കുകയാണെന്ന് ഉറപ്പിച്ച് പറയാൻ കഴിയും എന്നാണ് ദിയ കൃഷ്ണ നൽകിയ മറുപടി.

കുഞ്ഞിന്റെ അച്ഛനല്ലേ, അച്ഛനോട് കുഞ്ഞ് സ്നേഹം കാണിക്കുന്നത് പോലും ദിയക്ക് സഹിക്കുന്നില്ലേയെന്നാണ് നെറ്റിസൺസിന്റെ ചോദ്യങ്ങൾ. സ്വന്തം കുഞ്ഞ് അച്ഛനെ സ്നേ​ഹിക്കുന്നത് പോലും ഇഷ്ടപ്പെടാത്തയാളുടെ വിവാഹ ജീവിതം എങ്ങനെ നല്ല രീതിയിൽ മുന്നോട്ട് പോകുമെന്ന ചോദ്യങ്ങളുണ്ട്. വ്ലോ​ഗിന് താഴെ കുഞ്ഞിന്റെ കാര്യത്തിൽ ഇങ്ങനെ പൊസസീവാകരുതെന്ന് നിരവധി കമന്റുകളുണ്ട്. ഇതോടെ അശ്വിൻ ​ഗണേശ് മറുപടിയുമായെത്തി. ദെെവത്തിനും മുമ്പിലാണ് അമ്മ. ഓമി എപ്പോഴും ദിയയെ അപ്പ എന്നാണ് വിളിക്കാറെന്നാണ് അശ്വിന്റെ കമന്റ്.

മാതൃത്വം ആസ്വദിക്കുകയാണ് ദിയ കൃഷ്ണ ഇന്ന്. മകൻ ഓമിയാണ് ദിയയുടെ ലോകം. സോഷ്യൽ മീഡിയയിൽ ദിയ ഇപ്പോൾ പഴയത് പോലെ സജീവമല്ല. നിരന്തരമായി തന്നെ വിമർശിക്കുന്ന കമന്റുകൾ വന്നതോടെയാണ് ദിയ വ്ലോ​ഗുകൾ അധികം പങ്കുവെക്കാതായത്. കുഞ്ഞിനെ വളർത്തുന്ന രീതിയിൽ ദിയക്ക് തുടരെ ഉപദേശങ്ങൾ കമന്റ് ബോക്സിൽ വന്നിരുന്നു. തന്റെ ജീവിതത്തിൽ കയറി നിരന്തരം അഭിപ്രായ പ്രകടനങ്ങൾ നടത്തരുതെന്ന് ഒരു വ്ലോ​ഗിൽ ദിയ തുറന്നടിക്കുകയും ചെയ്തിട്ടുണ്ട്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X