എന്ത് അരോചകമാണിത്! ശിവാംഗിയെ അപമാനിക്കുന്നത് പോലെ; മീര അനിലിന് വ്യാപക വിമർശനം
സോഷ്യൽ മീഡിയയിൽ വീണ്ടും വിമർശനം നേരിട്ട് അവതാരക മീര അനിൽ. ഗായിക ശിവാംഗിയോട് അനാവശ്യമായ ചോദ്യങ്ങൾ ചോദിച്ചെന്നാണ് വിമർശനം. മെെൽസ്റ്റോൺ മേക്കേർസിന്റെ ഇവന്റിനെത്തിയതായിരുന്നു ശിവാംഗി. മീര അനിലായിരുന്നു ആങ്കർ. ശിവാംദി പ്രണയിക്കുന്നുണ്ടോ ഇഷ്ടമുള്ള വ്യക്തി ആര് എന്നെല്ലാമായിരുന്നു ചോദ്യങ്ങൾ. നടൻ ഉണ്ണി മുകുന്ദനോട് തനിക്ക് ക്രഷ് ഉണ്ടെന്ന് ശിവാംഗി പറഞ്ഞതോടെ മീര അനിൽ ഗായിക സ്റ്റേജിൽ നിന്നും ഇറങ്ങുന്നത് വരെ ഈ വിഷയം വിട്ടില്ല. തിരിച്ചും മറിച്ചും ഇതേ കാര്യം തന്നെ ചോദിച്ചു. ഈ പെെസയെല്ലാം ശിവാംഗി എന്ത് ചെയ്യുന്നു എന്നായിരുന്നു മീര അനിലിന്റെ ഒരു ചോദ്യം.
മീരയുടെ സംസാരം അരോചകമായി തോന്നുന്നെന്നാണ് നെറ്റിസൺസിന്റെ അഭിപ്രായം. അവർ എന്ത് ചോദ്യം ചോദിക്കുന്നത്. ഒരു വിവരം ഇല്ലാത്ത ചോദ്യങ്ങൾ, മീരക്ക് എന്തോ ഒരു കുഴപ്പം ഉണ്ട് അതോ ഇനി ലൈൻ സെറ്റാക്കുന്ന ബ്രോക്കർ ആണോ കണ്ണിൽ കാണുന്നവരെ എല്ലാം ശിവാംഗി ചെയ്യണോ എന്നിങ്ങനെ നിരവധി കമന്റുകൾ വരുന്നുണ്ട്.
വേദികളിൽ കാണുന്ന തനിക്ക് മറ്റൊരു വശമുണ്ടെന്ന് അറിയിക്കാൻ അവസരം ലഭിക്കാറില്ലെന്നും വെെറൽ ചോദ്യങ്ങളുമായി വരുന്ന തനിക്ക് ട്രോളുകൾ നേരിടേണ്ട സാഹചര്യമാണെന്നും മീര അനിൽ മുമ്പൊരിക്കൽ പറഞ്ഞിരുന്നു.

മീരയുടെ ആങ്കറിംഗ് സോഷ്യൽ മീഡിയയിൽ മിക്കപ്പോഴും ചർച്ചയാകാറുണ്ട്. കോമഡി സ്റ്റാർസ് എന്ന ഷോയിൽ ആങ്കറായി എത്തിയതോടെയാണ് മീര ജനശ്രദ്ധ നേടുന്നത്. അനുചിതമായ ചോദ്യങ്ങൾ അതിഥികളോട് ചോദിക്കുന്നു എന്നാണ് മീര അനിൽ നേരിടേണ്ടി വരാറുള്ള പ്രധാന വിമർശനം. ആടുജീവിതം എന്ന സിനിമയുടെ ഇവന്റിൽ മോഹൻലാലിനോട് ചോദിച്ച ചോദ്യവും നടൻ നൽകിയ മറുപടിയും ഏറെ ചർച്ചയായതാണ്.
അതേസമയം ഇത്തരം ചോദ്യങ്ങൾക്ക് പിന്നിലെ കാരണത്തെക്കുറിച്ച് മീര അനിൽ ഒരിക്കൽ സംസാരിച്ചിട്ടുണ്ട്. ഷോയുടെ പിന്നിലുള്ള കാര്യങ്ങൾ ആരും അറിയുന്നില്ല. ഡയരക്ടേർസിന്റെ കമാൻഡുകൾ മനസിലെടുത്തായിരിക്കും പ്രസന്റ് ചെയ്യേണ്ടത്. ഇതൊരിക്കലും നമ്മുടെ പേഴ്സണൽ ചോയ്സുകൾ ആകാറില്ല. വേണ്ടിയിരുന്നില്ല എന്ന് തോന്നിയ കാര്യങ്ങൾ ഒരുപാടുണ്ടെന്നും മീര അനിൽ അന്ന് പറഞ്ഞു. അമ്പെയ്ത്തുകൾ വരുമ്പോൾ എല്ലാം ഞാൻ ഏറ്റുവാങ്ങുക എന്നേയുള്ളൂ. അതിപ്പോൾ ശീലമായി. നമ്മൾ ആരാണെന്ന് നമുക്ക് ചുറ്റും നിൽക്കുന്ന അഞ്ച് പേർക്ക് അറിഞ്ഞാൽ പോരെ. എല്ലാവരെയും അറിയിച്ച് മുന്നോട്ട് പോകാൻ ഈ ജോലിയിൽ സാധിക്കില്ലെന്നും മീര അനിൽ ഒരിക്കൽ പറഞ്ഞു.


Click it and Unblock the Notifications















