മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്ക് എത്തിനോക്കുന്നു, സ്വന്തം ജീവിതത്തെക്കുറിച്ച് പറഞ്ഞാലോ? വിമർശനം

മുൻ ബി​ഗ് ബോസ് താരം സജ്ന നൂറിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് പരാമർശങ്ങൾ നടത്തിയതിൽ യൂട്യൂബർ സായ് കൃഷ്ണയ്ക്ക് വിമർശനം. സജ്ന ഒരു പ്രമുഖ വ്യക്തിയുമായി പ്രണയത്തിലാണ് എന്നും റസൂൽ പൂക്കുട്ടിയാണ് ഈ വ്യക്തിയെന്നും സായ് കൃഷ്ണ പറയുന്നു. സജ്നയെയും റസൂൽ പൂക്കുട്ടിയെയും മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ള പരാമർശമാണ് സായ് കൃഷ്ണ നടത്തിയത്. റസൂൽ പൂക്കുട്ടിയെ കർമ്മ ബാധിക്കും.

ഇതിന്റെ പേരിൽ റസൂൽ പൂക്കുട്ടി എന്നോട് എന്ത് പുകിലിന് വന്നിട്ടും കാര്യമില്ല. അങ്ങനെ വന്നാൽ ഇതിലും വലിയ ആളുകളോട് പുകിലിന് പോയ ആളാണ് ഞാൻ. റസൂൽ പൂക്കുട്ടിയും സജ്നയും തന്റെ നാട്ടിലെ ഒരാളെ ഉപദ്രവിച്ചിട്ടുണ്ടെന്നും അതിന്റെ കർമ്മ ഉറപ്പായും കിട്ടുമെന്നും സായ് കൃഷ്ണ പറഞ്ഞു.

Sajna Noor  Sai Krishna

അതേസമയം സായ് കൃഷ്ണയ്ക്ക് കമന്റ് ബോക്സിൽ വ്യാപക വിമർശനമാണ് വരുന്നത്. എന്തിന് മറ്റൊരാളുടെ സ്വകാര്യതയിൽ ഒളിഞ്ഞ് നോക്കുന്നെന്നാണ് ചോദ്യങ്ങൾ. അനുകൂലിച്ചുള്ള കമന്റുകൾ കുറവാണ്. മറ്റുള്ളവന്റെ ജീവിതത്തിൽ എത്തി നോക്കുന്നതും അതിനെ വിലയിരുത്തന്നതും ഒരു ജോലി ആണെന്ന് ഇപ്പഴാ അറിയാൻ കഴിഞ്ഞത്.. പണി എടുത്ത് ജീവിക്കേടെ, വേറെ പണിയെടുത്തു ജീവിക്കടേയ്... കണ്ടവന്റെ സ്വകാര്യ ജീവിതം കയ്യിട്ടുവാരി പണം ഉണ്ടാക്കിയാൽ ഈ തള്ളിമറിക്കുന്ന 'കർമ' നിനക്കും കിട്ടും

നിങ്ങൾക്ക് ഇതൊരു ജോലിയാണ് മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്ക് എത്തിനോക്കി അതൊരു കുറ്റവും കുറവും നോക്കി അവര് പറഞ്ഞത് തന്നെ വീണ്ടും വന്നു സ്വന്തം ചാനലിൽ പറയുന്നു പണ്ഡിത പാടവരമ്പത്തും ചായക്കടയിലും ഒക്കെ പറഞ്ഞിരുന്ന പരദൂഷണങ്ങളും ഏഷണികളുമായിരുന്നു ഇന്ന് അതൊരു ജോലിയാക്കി നിങ്ങൾ ചെയ്യുന്ന ഈ ജോലി ഒരു കാശും വാങ്ങാതെ ഇപ്പോഴും നിലനിൽക്കുന്നുണ്ട്, നിന്റെ ലൈഫ് ഇപ്പോൾ സ്മൂത്ത് ആയി പോവുന്നു എന്ന് നിനക്ക് തോന്നാം. നിന്റെ ജീവിതത്തിലും സംഭവിക്കില്ല എന്നൊന്നും പറയാൻ പറ്റില്ലാലോ. അപ്പോ നീയും പറയരുത് എത്തി നോക്കല്ലേ എന്ന്, എല്ലാരും റിപ്പോർട്ട്‌ അടിക്കുക...മറ്റുള്ളവരുടെ ജീവിതത്തിലേക്കു കേറി അവരെ കുറ്റം പറഞ്ഞുഇരിക്കാ പൊട്ടൻ എല്ലാവരും റിപ്പോർട്ട്‌ അടിക്കാ ഈ കമന്റ്‌ ഇടുന്നവർ മൊത്തം എന്നിങ്ങനെ കമന്റുകൾ വരുന്നുണ്ട്. ‌

Read more about: resul pookkutty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X