ഇത്തവണയും ഒറ്റ ഭാവം, കുറ്റപ്പെടുത്തുന്ന മീഡിയകളില്ലായിരുന്നെങ്കിൽ നിഖിലയുടെ അവസ്ഥ...; ചർച്ച

കേരളത്തിൽ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ചർച്ചയായ നടികളിൽ മുൻപന്തിയിലാണ് നടി നിഖില വിമൽ. സോഷ്യൽ മീഡിയ ആ​ഘോഷിച്ച നടിയുമാണ് നിഖില. എന്നാൽ ഈ ​ഹെെപ്പും ചർച്ചകളും നിഖിലയുടെ സിനിമകളുമായി ബന്ധപ്പെട്ടായിരുന്നില്ല. നിഖിലയുടെ നിലപാടുകൾ സംബന്ധിച്ചായിരുന്നു. മീഡിയ ക്യാമറകളിൽ ച‌ടുലമായി സംസാരിക്കുന്ന നിഖിലയ്ക്ക് സിനിമാ കാൻവാസിൽ തിളങ്ങാനാകുന്നില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

13 വർഷത്തെ കാത്തിരിപ്പ്, കുടുംബാം​ഗങ്ങളുടെ സമ്മതത്തോടെ ജോഷിനയ്ക്ക് മാം​ഗല്യം, ഹിന്ദു ആചാരപ്രകാരം ചടങ്ങുകൾ!
13 വർഷത്തെ കാത്തിരിപ്പ്, കുടുംബാം​ഗങ്ങളുടെ സമ്മതത്തോടെ ജോഷിനയ്ക്ക് മാം​ഗല്യം, ഹിന്ദു ആചാരപ്രകാരം ചടങ്ങുകൾ!

കഴിഞ്ഞ ദിവസമാണ് നിഖിലയുടെ പെണ്ണ് കേസ് എന്ന സിനിമ ഒടിടി റിലീസ് ചെയ്തത്. നിഖില പ്രധാന വേഷം ചെയ്യുന്ന സിനിമയാണിത്. ആക്ടിം​ഗിന് സാധ്യതകളുള്ള സിനിമ. പല ​ഗെറ്റപ്പിൽ ഈ ചിത്രത്തിൽ നിഖില എത്തുന്നുണ്ട്. അഭിനയ മികവ് തെളിയിക്കാൻ പറ്റിയ സിനിമയായിരുന്നു നിഖിലയ്ക്ക് പെണ്ണ് കേസ്. എന്നാൽ ഇത്തവണയും നിഖില നിരാശപ്പെടുത്തി എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായം.

Nikhila Vimal

മിക്ക സീനിലും പുച്ഛഭാവമാണ് നിഖിലയ്ക്ക് തോന്നുന്നതെന്ന് പ്രേക്ഷകർ പറയുന്നു. പല തരത്തിലുള്ള കമന്റുകളാണ് ഇത്തരത്തിൽ വരുന്നത്. പൊതുവെ ഓൺലെെൻ, പാപ്പരാസി മീഡിയകളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നിഖില. ഇവരെ രൂക്ഷമായും പരിഹസിച്ചും വിമർശിക്കാറുമുണ്ട്. എന്നാൽ സോഷ്യൽ മീഡിയ, ഓൺലെെൻ മീഡിയ പ്ലാറ്റ്ഫോമുകൾ കാരണം മാത്രം ഹെെപ്പ് കിട്ടിയ നടിയാണ് നിഖിലയെന്നത് വസ്തുതയാണെന്നും വാദമുണ്ട്.

വർഷങ്ങളായുള്ള പ്ലാൻ, തകർന്നത് അഹാനയുടെ സ്വപ്നങ്ങൾ; കൃഷ്ണകുമാറിന്റെ വാക്കുകൾ ചർച്ചയാകുമ്പോൾ
വർഷങ്ങളായുള്ള പ്ലാൻ, തകർന്നത് അഹാനയുടെ സ്വപ്നങ്ങൾ; കൃഷ്ണകുമാറിന്റെ വാക്കുകൾ ചർച്ചയാകുമ്പോൾ

നിഖിലയുടെ ത​ഗ് മറുപടികൾ സോഷ്യൽ മീഡിയയിൽ കുറേ നാളുകളായി ശ്രദ്ധ നേടുന്നുണ്ട്. ടെലിവിഷൻ ചാനൽ, ഓൺലൈൻ മീഡിയ രം​ഗത്തെ ഒരു ആങ്കർക്കും ഇന്ന് നിഖിലയുടെ ത​ഗ് മറുപടികളോ‌ടൊപ്പം പിടിച്ച് നിൽക്കാനാകുന്നില്ല. അതേസമയം നിഖില ത​ഗ് മറുപടിയെന്ന പേരിൽ മുന്നിലിരിക്കുന്ന ആങ്കറെ പരിഹസിക്കുകയാണ് ചെയ്യുന്നതെന്ന വിമർശനവുമുണ്ട്.

അതേസമയം തന്റെ അഭിനയത്തിൽ പോരായ്മകളുണ്ടെന്ന് സമ്മതിക്കുന്നയാളാണ് നിഖില വിമൽ. നിലവിൽ മലയാളത്തിൽ മാർക്കറ്റ് വാല്യുവും നിഖില എന്ന അഭിനേത്രിക്കുണ്ട്. അതേസമയം നിഖില വിമലിനെ വിമർശിക്കുന്നതിനെ എതിർത്തും വാദങ്ങൾ വരുന്നുണ്ട്. ന‌ടിമാരുടെ കാര്യത്തിൽ മാത്രമാണ് പലപ്പോഴും അഭിനയം പോരെന്ന വാദം വരാറുള്ളത്. മലയാളത്തിൽ മികച്ച കഥാപാത്രങ്ങൾ തുടരെ ചെയ്ത നടിയാണ് ഐശ്വര്യ ലക്ഷ്മി. ഐശ്വര്യ ലക്ഷ്മിക്കും അടുത്ത കാലത്ത് ഇതേ വിമർശനം കേൾക്കേണ്ടി വന്നു. ഒരേ ഭാവങ്ങളാണെന്നാണ് വിമർശനം.

ശ്രദ്ധേയമായ റോളുകൾ ചെയ്ത നടി നിമിഷ സജയനും ഇതേ വിമർശനം കേൾക്കേണ്ടി വന്നു. മലയാളത്തിലെ മുൻനിര നായകന‌ടൻമാരെല്ലാം വലിയ അഭിനയ മികവുള്ളവരല്ല. പലരും ക്രമേണയാണ് മെച്ചപ്പെടുന്നത്. ഇവർക്കാർക്കും ഇത്തരത്തിലുള്ള പരിഹാസങ്ങൾ നേരിടേണ്ടി വരുന്നില്ലല്ലോയെന്ന ചോദ്യവുമുണ്ട്.

More from Filmibeat

Read more about: nikhila vimal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X