ഒമ്പത് വർഷങ്ങൾക്കുശേഷം അത് സംഭവിച്ചു, പക്ഷെ വൈബ് മിസ്സിങ്, ഡിക്യുവും ടൊവിയുമൊന്നും നിവിന്റെ ലിസ്റ്റിലില്ല?
കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ വൈറലാകുന്നത് നിവിൻ പോളിയും ദുൽഖർ സൽമാനും ഒരുമിച്ചുള്ള ഫോട്ടോകളും വീഡിയോകളുമാണ്. ഇന്ത്യൻ ഫിലിം അക്കാദമി അവാർഡിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇരുവരും. എട്ട്, ഒമ്പത് വർഷങ്ങൾക്കുശേഷമാണ് ഒറ്റ ഫ്രെയിമിൽ രണ്ടുപേരെയും കിട്ടുന്നത് എന്നതുകൊണ്ട് തന്നെയാണ് ഫോട്ടോകളും വീഡിയോയും വൈറലായതും.
എന്നാൽ ഇവ വൈറലായതിനൊപ്പം പുതിയ ചർച്ചയും സിനിമാപ്രേമികൾക്കിടയിൽ ആരംഭിച്ചു. ആ പഴയ വൈബ് ഇരുവർക്കും ഇടയിൽ മിസ്സിങ്ങാണെന്നാണ് ഏറെയും കമന്റുകൾ. വളരെ നാളുകൾക്കുശേഷം ഒരുമിച്ച് പങ്കെടുക്കുന്ന ഫങ്ഷനായിട്ട് പോലും രണ്ടുപേർക്കും ഇടയിൽ സൗഹൃദ സംസാരമോ പഴയ സന്തോഷമോ കാണാൻ കഴിഞ്ഞില്ലെന്നാണ് ചിലരുടെ നിരീക്ഷണം.

ഇവർ തമ്മിൽ എന്താണ് പ്രശ്നം?. തുടക്ക കാലത്ത് ഇവർ നല്ല കൂട്ട് ആയിരുന്നു. പക്ഷെ പിന്നീട് ഇവർ തമ്മിൽ പിണക്കത്തിലായോ?. ഇന്നലെ വർഷങ്ങൾക്ക് ശേഷമാണ് ഇവർ ഒരുമിച്ച് ഒരു പരിപാടിയിൽ വരുന്നത്. പക്ഷെ അടുത്തിരുന്നു എന്നല്ലാതെ തമ്മിൽ വലിയ സംസാരമൊന്നും ഉണ്ടായില്ല. ഇവർ തമ്മിൽ അകൽച്ചയിലാണോ?, റീച്ചിനും ഡോളറിനും വേണ്ടി കഥകൾ മെനയുന്നവർ ഉണ്ടാക്കിയ പുതിയ കഥയാണ് ഇത്.
അല്ലതെ ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉള്ളതായി തോന്നുന്നില്ല. പിന്നെ ഇവരുടെ രണ്ടാളുടേയും സിനിമാ സെലക്ഷനുകൾ വളരെ വ്യത്യസ്തമാണ്. അതുകൊണ്ട്തന്നെ ഇവർ കണ്ട് മുട്ടൻ പോലും വഴിയില്ല. പ്രണവും ദുൽഖറും ഇടയ്ക്കിടെ കണ്ടുമുട്ടുന്നവരും സൗഹൃദം പങ്കിടുന്നവരും അല്ലല്ലോ. അതുപോലെ ഇതിനേയും കണ്ടാൽ പോരേ?.
നല്ല ബന്ധം ഉണ്ടാവും സോഷ്യൽമീഡിയയിൽ പ്രദർശിപ്പിക്കുന്നില്ലാത്തതാകും, നിവിൻ അവാർഡ് മേടിക്കുമ്പോൾ ആയാലും പ്രസംഗം കഴിഞ് ഇറങ്ങുമ്പോൾ ആയാലും ദുൽഖറിന്റെ റിയാക്ഷനൊക്കെ നല്ല പ്ലസന്റ് ആയിരുന്നു. പ്രശ്നം ഉണ്ടായിരുന്നതായി തോന്നുന്നില്ല, നിവിന് അല്ലേലും ബാക്കി സ്റ്റാർസുമായൊക്കെ ഇഷ്യൂസ് ഉണ്ടെന്ന് കേട്ടിട്ടുണ്ട്. കസിനായ ടോവിനോയുടെ അടുത്തുപോലും, ഇരുവരും തമ്മിലുള്ള ബോണ്ട് പോയി ദുൽഖറാണ് നിവിനോട് അടുക്കാൻ താൽപര്യം കാണിക്കാത്തത് എന്ന് തോന്നുന്നു,
സുഹൃത്തുക്കളും സഹപ്രവർത്തകരും ചിലപ്പോൾ ഇങ്ങനെയൊക്കെയാകും. നിവിന്റെ ഫ്രണ്ട്സ് സർക്കിൾ ആലുവ ഗ്യാങ്ങിനെ ചുറ്റിപറ്റിയല്ലേ. ദുൽഖറിന്റെ സുഹൃത്ത് വലയത്തിൽ നസ്രിയയും ടൊവിനോയും പൃഥ്വിയുമൊക്കെയാണ് എന്നിങ്ങനെയായിരുന്നു ഫോട്ടോ ചർച്ചയായപ്പോൾ വന്ന പ്രതികരണങ്ങൾ.

മലയാളത്തിലെ മുൻനിര നടന്മാരിൽ പലരുമായും നിവിൻ സൗഹൃദത്തിൽ അല്ലെന്ന രീതിയിൽ മുമ്പും ചർച്ചകൾ സോഷ്യൽമീഡിയയിൽ ഉണ്ടായിട്ടുണ്ട്. ദുൽഖറിന്റെ സോഷ്യൽമീഡിയ പേജുകൾ നിവിൻ ഫോളോ ചെയ്യുന്നില്ലെന്നതാണ് ഇത്തരം ചർച്ചകൾക്ക് കാരണമായത്. ബാംഗ്ലൂർ ഡെയ്സിലാണ് നിവിനും ദുൽഖറും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. നസ്രിയയായിരുന്നു നായികമാരിൽ ഒരാൾ.
പിന്നീട് ദുൽഖർ നായകനായ വിക്രമാദിത്യനിൽ കാമിയോ റോളിലും നിവിൻ എത്തി. ശേഷം ഇരുവരും ഒരുമിച്ച് സിനിമ ചെയ്തിട്ടില്ല. ഒരിടവേളയ്ക്കുശേഷം നിവിന് നല്ലൊരു ഹിറ്റ് ലഭിച്ചത് സർവ്വം മായ വഴിയാണ്. മോഹൻലാൽ കഴിഞ്ഞ കേരളത്തിൽ സ്ലീപ്പർ സെൽ ഫാൻസുള്ള നടനാണ് നിവിൻ. മമ്മൂട്ടിയുടെ മകനായിട്ടും പാൻ ഇന്ത്യൻ താരമായിട്ടും ആ സ്ഥാനം പിടിച്ച് എടുക്കാൻ ദുൽഖറിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
പ്രതിച്ഛായയാണ് അവസാനമായി റിലീസിന് എത്തിയ നിവിന്റെ സിനിമ. കിങ് ഓഫ് കൊത്തയ്ക്കുശേഷം ദുൽഖറിന്റേതായി മലയാളത്തിൽ ഒരു സിനിമയും റിലീസ് ചെയ്തിട്ടില്ല. ലോകയിൽ ഒരു കാമിയോ റോളിൽ പ്രത്യക്ഷപ്പെടുക മാത്രമാണ് ചെയ്തത്. കൊത്ത പ്രതീക്ഷിച്ചതുപോലെ വിജയമാകാതിരുന്നത് നടന് വലിയ നിരാശ ജനിപ്പിച്ചിരുന്നു. ഡിക്യുവിന്റെ മലയാളത്തിലേക്കുള്ള തിരിച്ച് വരവിനായി ആരാധകരും കാത്തിരിക്കുകയാണ്.


Click it and Unblock the Notifications


