മാസ് കൊമേഷ്യൽ തക്കിട തരികിടയല്ല, ഫാൻസിനെ തൃപ്തിപ്പെടുത്താൻ എടുത്തതുമല്ല, തിരിച്ചടിയാകാൻ പോകുന്നത്...; സായ്
ഒരു വലിയ ഇടവേളയ്ക്കുശേഷം മലയാളത്തിലെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിച്ച സിനിമ എന്ന രീതിയിൽ പാട്രിയോട്ട് പ്രഖ്യാപനം മുതൽ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുള്ള സിനിമയാണ്. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര, ദർശന തുടങ്ങിയവരാണ് സിനിമയിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്. ആദ്യ ഷോ കണ്ടിറങ്ങിയ മുൻ ബിഗ് ബോസ് താരം പാട്രിയോട്ട് നൽകിയ അനുഭവം വീഡിയോയായി പങ്കുവെച്ചു.
ഫാൻസിനെ തൃപ്തിപ്പെടുത്താൻ എടുത്തതല്ല പാട്രിയോട്ട് എന്നത് മേക്കിങിൽ വ്യക്തമാണെന്നും മഹേഷ് നാരായണൻ എന്ന സംവിധായകന്റെ സിനിമയാണ് പാട്രിയോട്ട് എന്നും സായ് കൃഷ്ണ പറയുന്നു. പാട്രിയോട്ട് ഒരു ക്ലാസ് മൂവി. മോഹൻലാലും മമ്മൂക്കയും ചേരുന്ന സമയത്തുള്ള മാസ് മസാല കൊമേഷ്യൽ തക്കിട തരികിട തിത്തിതെയ് അല്ല ഈ സിനിമ.

അതുകൊണ്ട് തന്നെ രോമാഞ്ചം തരുന്ന സീനുകളോ, എഡ്ജ് ഓഫ് ദി സീറ്റ് എക്സ്പീരിയൻസോ പൊട്ടിത്തെറി സാധനങ്ങളോ പ്രതീക്ഷിക്കരുത്. ഡയലോഗ്സിൽ പോലും ബ്ലാസ്റ്റ് പ്രതീക്ഷിക്കരുത്. ഇത് മഹേഷ് നാരായണൻ മൂവിയാണ്. അല്ലെങ്കിൽ സംവിധായകന്റെ സിനിമയാണ്. ലാലേട്ടന്റേയോ മമ്മൂക്കയുടേയോ ഹീറോയിക്ക് എലമെന്റ് കൂട്ടിവെച്ച് അവരുടെ സൂപ്പർ സ്റ്റാർഡം മുന്നിൽ വെച്ച് കൊണ്ടുപോയ സിനിമയല്ല. സ്പൈ ത്രില്ലറാണ്.
മമ്മൂക്കയുടെ കഥാപാത്രം ഇന്റലിജൻസിന് പ്രവർത്തിക്കുന്നയാളാണ്. തുടക്കത്തിൽ തന്നെ ആരാണ് വില്ലൻ, എന്താണ് വില്ലൻ എലമെന്റ്, എങ്ങനെയാണ് വില്ലനിലേക്ക് എത്താൻ പോകുന്നത് എന്നത് ക്ലിയർ കട്ടായി സ്പൂൺ ഫീഡ് ചെയ്ത് തരുന്നുണ്ട്. ഫസ്റ്റ് ഹാഫിൽ മമ്മൂക്കയുടെ കഥാപാത്രത്തെ ചുറ്റിപറ്റിയാണ് സിനിമ സഞ്ചരിക്കുന്നത്.
ബിജിഎം എല്ലാം ക്ലാസി. ഛായാഗ്രഹണം അടിപൊളി. ഗ്രാഫിക്സിന് എല്ലാം ഹൈ ക്വാളിറ്റിയാണ്. പൈസ ഇറക്കി എന്നുള്ളത് സിനിമയുടെ ഓരോ ഫ്രെയിമിലും കാണാനുണ്ട്. പക്ഷെ ആദ്യ ഭാഗത്തിന് വല്ലാത്തൊരു ഇഴച്ചിലുണ്ടായിരുന്നു. ചുരുക്കി പറഞ്ഞാൽ മതിയായിരുന്നു. ത്രില്ലടിപ്പിക്കാനുള്ള നറേഷൻ കഥയിൽ ഉണ്ടായിരുന്നില്ല. സെക്കന്റ് ഹാഫ് ആയപ്പോൾ എപ്പോൾ ലാലേട്ടൻ വരും എന്നതിനെ പ്രതീക്ഷിച്ചാണ് ഇരുന്നത്.
ലാലേട്ടന്റേയും മമ്മൂക്കയുടേയും എൻട്രികൾ തണുപ്പൻ മട്ടിലായിരുന്നു. ഒരു ബ്ലാസ്റ്റ് പ്രതീക്ഷിച്ചിരുന്നു. അതുണ്ടായില്ല. ലാലേട്ടൻ വന്നപ്പോൾ തിയേറ്റർ കുലുങ്ങി. അത് ലാലേട്ടൻ വന്നത് കണ്ടതുകൊണ്ടുള്ള സന്തോഷത്തിൽ കുലുങ്ങിയതാണ്. അല്ലാതെ സിനിമയിൽ അതിനായി ഒന്നും ഉണ്ടായിരുന്നില്ല. മഹേഷ് നാരായണന്റെ ട്രീറ്റ്മെന്റ് കറക്ടായിരുന്നു. പക്ഷെ ഓഡിയൻസിൽ എങ്ങനെയാകും എത്തുകയെന്ന് അറിയില്ല.

ലാലേട്ടനും മമ്മൂക്കയും ഒന്നിക്കുമ്പോൾ തീപ്പൊരി ഡയലോഗുകളും ഭയങ്കരമാന ഫ്രെയിമുകളും കാഴ്ചക്കാർ പ്രതീക്ഷിക്കും. പക്ഷെ അങ്ങനൊരു സിനിമയല്ല ഇത്. എല്ലാം വളരെ സർട്ടിലായാണ് ചെയ്തിരിക്കുന്നത്. മമ്മൂക്കയും ലാലേട്ടനും തമ്മിലുള്ള കാറിനുള്ളിലെ സംഭാഷണം കേട്ട് ഞാൻ തന്നെ ക്രിഞ്ച് അടിച്ചുപോയി. അതുപോലെ ലാലേട്ടന്റെ കഥാപാത്രം അങ്ങനെയാകുമെന്ന് അറിഞ്ഞാൽ ഒരു നടനും ചെയ്യാൻ മുതിരില്ല. പക്ഷെ ലാലേട്ടൻ എന്നിട്ടും ആ കഥാപാത്രം ചെയ്തു.
എന്താണെന്നത് ഇപ്പോൾ ഇവിടെ പറയാനാവില്ല. ഫഹദിന് കേക്ക്വാക്ക് റോളാണ്. സിംപിളായി അയാൾ അത് ചെയ്ത് പോയി. സെൻട്രൽ ഗവൺമെന്റിനേയും സ്റ്റേറ്റ് ഗവൺമെന്റിനേയും ഇടയ്ക്കിടെ കൊട്ടുന്നുണ്ട്. നയൻതാരയ്ക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. ഫാൻസിനെ സംതൃപ്തിപ്പെടുത്താൻ എടുത്ത സിനിമയല്ല.
കഥ ഡിമാന്റ് ചെയ്തത് മഹേഷ് നാരായണൻ എടുത്ത് വെച്ചു. നല്ലോണം പണിയെടുത്തിട്ടുണ്ട്. നല്ല ക്ലാസുണ്ട്. പക്ഷെ ആ ക്ലാസുമായി ഓഡിയൻസ് കണക്ടാവില്ല എന്നതാണ് റിയാലിറ്റി. മലയാളികൾ ഫെസ്റ്റിവൽ വൈബിലുള്ളത് പേട്രിയോട്ടിൽ പ്രതീക്ഷിക്കും. പക്ഷെ അത് കിട്ടാതെ വരുമ്പോൾ സിനിമയ്ക്ക് തിരിച്ചടിയാകും. ക്ലാസ് സാധനം പിടിക്കുമ്പോൾ തിയേറ്ററിൽ എന്താകും എന്നത് ഡെയ്ഞ്ചറസ് സോണിലാണ്. ഭയങ്കര ബഡ്ജറ്റുള്ള സിനിമയാണെന്നും സായ് കൃഷ്ണ പറഞ്ഞു.


Click it and Unblock the Notifications