ജീവനില്ലാത്ത വാക്കുകൾ, മഞ്ജുവിൽ വിരസതയും ഡിപ്ലോമസിയും; ​മനസിൽ തൊട്ട് സംസാരിക്കുക കാവ്യ; താരതമ്യം

മലയാളികൾ മഞ്ജു വാര്യരെ പോലെ ആഘോഷിക്കുന്ന മറ്റൊരു നടിയില്ല. ഇന്ന് തമിഴ് സിനിമാ രം​ഗത്തും മഞ്ജുവിന് ആരാധകരുണ്ട്. സിനിമാ നടിയെന്നതിനപ്പുറം മഞ്ജുവെന്ന വ്യക്തിയെയും ഇഷ്‍‌ടപ്പെടുന്നവർ ഏറെയാണ്. നിരവധി പേർക്ക് പ്രചോദനമാണ് മ‍ഞ്ജുവിന്റെ ജീവിതം. എന്നാൽ ഒരിക്കലും മഞ്ജു ആളുകളെ ഉപദേശിക്കുന്നയാളല്ല. കഴിഞ്ഞ ദിവസം തമിഴകത്തെ അറിയപ്പെടുന്ന ആങ്കറും ഇൻഫ്ലുവൻലറുമായി രമ്യക്ക് മഞ്ജു വാര്യർ അഭിമുഖം നൽകി. പൊതുവെ സ്ത്രീകൾക്ക് ഉപദേശങ്ങളും പ്രചോദനമാകുന്ന വാക്കുകളും പങ്കുവെക്കുന്നയാളാണ് രമ്യ. തന്റെ അഭിമുഖങ്ങളിലെ ചോദ്യങ്ങളും അത്തരത്തിലായിരിക്കും.

ഞാനാണ് നിന്നെ ഇത്രയുമാക്കിയത്! അച്ഛമ്മയ്‌ക്കൊപ്പം കിച്ചു! ഈ മറുപടി രേണുവിന്! കണ്‍നിറയെ കാണട്ടെ
ഞാനാണ് നിന്നെ ഇത്രയുമാക്കിയത്! അച്ഛമ്മയ്‌ക്കൊപ്പം കിച്ചു! ഈ മറുപടി രേണുവിന്! കണ്‍നിറയെ കാണട്ടെ

മഞ്ജു വാര്യരോടും ഇത്തരം ചോദ്യങ്ങൾ വന്നു. എന്നാൽ മഞ്ജുവിൽ നിന്ന് കാര്യമായ മറുപടികളൊന്നും വന്നില്ല. പല ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞ് മാറുന്ന തരത്തിലായിരുന്നു മറുപടികൾ. നിങ്ങളെ നിരാശപ്പെടുത്തിയില്ലെന്ന് കരുതുന്നെന്ന് മഞ്ജു അഭിമുഖത്തിന്റെ അവസാനം പറയുകയും ചെയ്തു. ലെെഫ് സ്റ്റെെലിൽ വരുത്തിയ മാറ്റങ്ങൾ ചോദിച്ചപ്പോഴും ഒഴുക്കൻ മട്ടിലുള്ള മറുപടിയാണ് മഞ്ജു നൽകിയത്. ‌

Manju Warrier  Kavya Madhavan

കുറച്ച് കൂടെ ആത്മാർത്ഥമായും മനസ് തുറന്നും മഞ്ജു അഭിമുഖങ്ങളിൽ സംസാരിക്കണമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. അമിതമായ ഡിപ്ലോമസി, ഉള്ളിൽ തൊടാതെ പറയുന്നതെന്ന് തോന്നുന്ന തരത്തിലുള്ള പ്രശംസകൾ എന്നിവയെല്ലാം മഞ്ജുവിന്റെ അഭിമുഖങ്ങളെ വിരസമാക്കുന്നു. ഒരു ചെറിയ കാര്യം പറയുമ്പോൾ പോലും വലിയ ശ്രദ്ധയോടെയാണ് മഞ്ജു വാക്കുകൾ ഉപയോ​ഗിക്കുന്നത്. മഞ്ജു വാര്യരുടെ ഇന്നത്തെ അഭിമുഖവും പത്ത് വർഷം മുമ്പുള്ള അഭിമുഖവും എടുത്താൽ വലിയ വ്യത്യാസമൊന്നും ജനങ്ങൾക്ക് തോന്നുന്നില്ല. കാര്യമായൊന്നും അന്നും ഇന്നും നടിക്ക് സംസാരിക്കാനില്ല.

മൂന്ന് വർഷമായി ചെയ്യുന്നു, മധുരവും ഒഴിവാക്കി, ഈ മാറ്റത്തിന് പിന്നിൽ; വിട്ട് പറയാതിരിക്കാൻ ശ്രമിച്ച് മഞ്ജു
മൂന്ന് വർഷമായി ചെയ്യുന്നു, മധുരവും ഒഴിവാക്കി, ഈ മാറ്റത്തിന് പിന്നിൽ; വിട്ട് പറയാതിരിക്കാൻ ശ്രമിച്ച് മഞ്ജു

മഞ്ജുവുമായി എപ്പോഴും താരതമ്യം താരതമ്യം നടക്കുന്ന നടി കാവ്യ മാധവനാണ്. മഞ്ജുവിൽ നിന്നും തീർത്തും വ്യത്യസ്തയാണ് ഇക്കാര്യത്തിൽ കാവ്യ. വിരസതയില്ലാതെ ഉള്ള് തുറന്നുള്ള സംസാരം, ആത്മാർത്ഥതയോടെയുള്ള പ്രശംസകളും വാക്കുകളും അമിതമായ ഡിപ്ലോമസിയില്ലായ്മ എന്നിവയെല്ലാം കാവ്യയുടെ അഭിമുഖങ്ങൾക്ക് ജീവൻ നൽകുന്നു. അതേസമയം ന‌ടി അഭിമുഖങ്ങൾ നൽകിയിട്ട് ഏറെക്കാലമായി. എന്നാൽ ചില ഇവന്റുകളിലും മറ്റും കാവ്യ സംസാരിക്കാറുണ്ട്.

അടുത്തിടെ മെന്റലിസ്റ്റ് അനന്ദുവിന്റെ പ്രോ​ഗ്രാമിനിടെ കണ്ണ് നിറഞ്ഞിരിക്കുന്ന കാവ്യയുടെ ദൃശ്യങ്ങൾ വെെറലായിരുന്നു. മനസറിഞ്ഞുള്ള വാക്കുകളാണ് വെെകാരികമായി കാവ്യ അന്ന് മീഡിയകൾക്ക് മുന്നിൽ പറഞ്ഞത്. എന്നാൽ മഞ്ജു ഇങ്ങനെ ഒരാളെ അല്ല. എത്ര വെെകാരികതയുള്ള സ്ഥലത്താണെങ്കിലും സംയമനം പാലിക്കും.

More from Filmibeat

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X