ആ ഭാഗം കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടതാണ്! തൃഷയെക്കുറിച്ച് മോശം പറഞ്ഞതോ? പാര്‍ത്ഥിപന്റെ വിശദീകരണം ഇങ്ങനെ

തൃഷയെക്കുറിച്ചുള്ള പരാമര്‍ശം തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടുവെന്ന് പാര്‍ത്ഥിപന്‍. തൃഷയുടെ ഫോട്ടോ സ്‌ക്രീനില്‍ കാണിച്ച് ഇവരെക്കുറിച്ച് എന്താണ് പറയാനുള്ളതെന്നായിരുന്നു അവതാരകരുടെ ചോദ്യം. അവാര്‍ഡ് പരിപാടിയില്‍ സംസാരിക്കവെ ആയിരുന്നു അദ്ദേഹം തൃഷയെക്കുറിച്ച് സംസാരിച്ചത്. തൃഷ അവതരിപ്പിച്ച കഥാപാത്രമായ കുന്ദവൈ എന്ന പേര് പറഞ്ഞായിരുന്നു പ്രതികരണം. കുന്ദവൈയെ വീട്ടിലിരുത്തിയാല്‍ പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കും, കുന്ദവൈ അല്പം കുന്തവിക്കാതിരുന്നാല്‍ നല്ലത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ആ മറുപടിയില്‍ സദസിലുള്ളവരെല്ലാം കൈയ്യടിക്കുകയായിരുന്നു. ഈ വീഡിയോ ആയിരുന്നു കഴിഞ്ഞ ദിവസം വൈറലായത്. പാര്‍ത്ഥിപനെ അനുകൂലിച്ചും, രൂക്ഷമായി വിമര്‍ശിച്ചുമുള്ള പ്രതികരണങ്ങളായിരുന്നു വന്നത്.

സിനിമ വേണ്ടിയിരുന്നില്ലെന്ന് ചിന്തിച്ചു! നാല് വർഷമെടുത്തു സെറ്റായി വരാൻ! സംവൃത അന്ന് പറഞ്ഞത്
സിനിമ വേണ്ടിയിരുന്നില്ലെന്ന് ചിന്തിച്ചു! നാല് വർഷമെടുത്തു സെറ്റായി വരാൻ! സംവൃത അന്ന് പറഞ്ഞത്

ഇത്രയൊക്കെ കേട്ടിട്ടും എന്തുകൊണ്ട് തൃഷ പ്രതികരിക്കുന്നില്ലെന്നായിരുന്നു ആരാധകരുടെ ചോദ്യം. പേര് പറയാതെയുള്ള മറുപടിയുമായി നടി എത്തിയതും ചര്‍ച്ചയായിരുന്നു. ഇത് അദ്ദേഹത്തിനുള്ള മറുപടിയാണെന്നായിരുന്നു ഫാന്‍സിന്റെ വിലയിരുത്തല്‍. സംഭവം വിവാദമായതോടെ വിശദീകരണവുമായി പാര്‍ത്ഥിപനും എത്തിയിരുന്നു. വോയ്‌സ് മെസേജിലൂടെയായിരുന്നു അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. കുറേ സെലിബ്രിറ്റികളുടെ ഫോട്ടോ കാണിച്ച്, അവരെക്കുറിച്ചുള്ള അഭിപ്രായം ചോദിച്ചിരുന്നു. അതിലാണ് തൃഷയുടെ ഫോട്ടോയും വന്നത്. ആ ഫോട്ടോ വന്നപ്പോള്‍ തന്നെ കുന്ദവൈ എന്ന് എല്ലാവരും വിളിച്ച് പറയുന്നുണ്ടായിരുന്നു. അങ്ങനെയാണ് കുന്ദവൈയെക്കുറിച്ച് പറഞ്ഞത്. അത് കേട്ടതും നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്.

Parthiban s comment about Trisha
Photo Credit: Parthiban / Trisha / Instagram

ആ ഭാഗം വേണ്ടിയിരുന്നില്ലെന്ന് രംഗരാജ് പാണ്ഡി പറഞ്ഞപ്പോള്‍ അത് കട്ട് ചെയ്യണം എന്ന് ആവശ്യപ്പെട്ടതുമാണ്. എന്നാല്‍ എങ്ങനെയാണെന്നറിയില്ല ആ വീഡിയോ പുറത്ത് വരികയായിരുന്നു. അത് ചിലരെ വേദനിപ്പിച്ചു എന്നറിഞ്ഞതില്‍ അതിയായ സങ്കടമുണ്ട്. അത് ഇത്രയും വലിയ വിവാദമായി മാറുമെന്ന് കരുതിയില്ല. കോളേജുകളിലെ പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ പെണ്‍ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്ന ആളാണ് ഞാന്‍. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ എല്ലാവരും സ്വതന്ത്ര്യരായി ജീവിക്കണമെന്ന് പറയാറുണ്ട് ഞാന്‍. ഈ ലോകത്ത് പകുതിയിലധികവും സ്ത്രീകളാണ്, ബാക്കി അവരുടെ മക്കളും എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

മരണവീട്ടിലും മേക്കപ്പ്! അവിടെ എനിക്കത് ചെയ്യേണ്ടി വന്നു! കാരണം പറഞ്ഞ് പൊന്നു! വിമര്‍ശനങ്ങള്‍ക്ക് മറുപടി
മരണവീട്ടിലും മേക്കപ്പ്! അവിടെ എനിക്കത് ചെയ്യേണ്ടി വന്നു! കാരണം പറഞ്ഞ് പൊന്നു! വിമര്‍ശനങ്ങള്‍ക്ക് മറുപടി

വിജയ്-സംഗീത വിവാഹമോചനം സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയാണ് ഇപ്പോഴും. ഇവരുടെ പഴയ അഭിമുഖങ്ങളും, ഒന്നിച്ചുള്ള ചിത്രങ്ങളും, വീഡിയോകളുമെല്ലാം വീണ്ടും വൈറലായിരുന്നു. മാതൃക ദാമ്പത്യമെന്നായിരുന്നു നേരത്തെ ആരാധകര്‍ ഇവരെ വിശേഷിപ്പിച്ചിരുന്നത്. 2021 മുതല്‍ പിരിഞ്ഞാണ് താമസം എന്ന സംഗീതയുടെ തുറന്നുപറച്ചിലില്‍ ഞെട്ടിയെന്നായിരുന്നു എല്ലാവരും പറഞ്ഞത്. തൃഷയുമായുള്ള ബന്ധമാണ് കുടുംബ ജീവിതത്തില്‍ വിള്ളല്‍ വരുത്തിയതെന്നായിരുന്നു വിമര്‍ശനങ്ങള്‍. സ്‌ക്രീനിലെ കെമിസ്ട്രി ജീവിതത്തിലേക്ക് പകര്‍ത്താനുള്ള തീരുമാനത്തിലാണ് ഇവരെന്നുള്ള റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്. നടിയുമായുള്ള ബന്ധം അറിഞ്ഞപ്പോള്‍ തന്നെ വിലക്കിയതാണ്. അതില്‍ നിന്നും മാറുമെന്ന് വാക്ക് തന്നതാണ്. ഇപ്പോഴും അത് തുടരുന്നുണ്ടെന്നും സംഗീത പരാതിപ്പെട്ടിരുന്നു. ആ നടി തൃഷ തന്നെയാണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.

നവദമ്പതികളെപ്പോലെ തൃഷയും വിജയും ഒന്നിച്ചുള്ള വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. പ്രമുഖ നിര്‍മ്മാതാവിന്റെ വിവാഹത്തിന് ഇരുവരും ഒന്നിച്ചെത്തിയത് വലിയ ചര്‍ച്ചയായിരുന്നു. ഇത്രയും വിവാദങ്ങള്‍ നടക്കുന്ന സമയത്ത് ഇതെങ്ങനെയാണ് ഒന്നിച്ച് വരുന്നത്. സംഗീതയോട് ഇങ്ങനെ വേണ്ടായിരുന്നു. തൃഷയേയും വിജയിനെയും രൂക്ഷമായി വിമര്‍ശിച്ചായിരുന്നു പ്രതികരണങ്ങളെല്ലാം. സിനിമാമേഖലയില്‍ നിന്നുള്ളവരും പരസ്യമായി ഇവരെ വിമര്‍ശിച്ചിരുന്നു. ഇതിനിടയിലായിരുന്നു തൃഷയെക്കുറിച്ചുള്ള പാര്‍ത്ഥിപന്റെ കമന്റും വൈറലായത്.

More from Filmibeat

Read more about: trisha parthipan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X