എനിക്കൊരു കടം വീട്ടാനുണ്ട്! കിരീടം ട്രെയിലര്‍ ലോഞ്ചിലേക്ക് പാര്‍വതി ജയറാം വന്നതിന് കാരണം?
ഒരുകാലത്ത് സിനിമയില്‍ തിളങ്ങി നിന്ന താരമായിരുന്നു പാര്‍വതി ജയറാം. സിനിമ മേഖലയില്‍ നിന്നുള്ള ആള്‍ മരുമകനായി വരുന്നതില്‍ ആദ്യം അമ്മയ്ക്ക് എതിര്‍പ്പായിരുന്നു. ജയറാമുമായുള്ള പ്രണയം ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് അംഗീകരിക്കുകയായിരുന്നു. വിവാഹത്തോടെയായി അഭിനയ മേഖലയോട് ബൈ പറയുകയായിരുന്നു പാര്‍വതി. അവസരങ്ങള്‍ ഏറെ വന്നിരുന്നുവെങ്കിലും വേണ്ടെന്ന് വെക്കുകയായിരുന്നു അവര്‍. അക്കാര്യത്തില്‍ പാര്‍വതി തന്നെയാണ് തീരുമാനങ്ങള്‍ എടുത്തതെന്നായിരുന്നു ജയറാം പറഞ്ഞത്. വീട്ടിലെയും, മക്കളുടെയും കാര്യങ്ങളുമൊക്കെ നോക്കി നല്ല തിരക്കിലായിരുന്നു തുടക്ക കാലത്ത്. കാര്യങ്ങളെല്ലാം പാര്‍വതിയാണ് ചെയ്തിരുന്നത്. യാതൊരുവിധ ടെന്‍ഷനും തന്നെ അറിയിച്ചിട്ടില്ലെന്ന് ജയറാമും പറഞ്ഞിരുന്നു.
അച്ഛനും അമ്മയ്ക്കും പിന്നാലെയാണ് മകനും സിനിമയില്‍ അരങ്ങേറിയത്. ബാലതാരമായി തുടങ്ങി വര്‍ഷങ്ങള്‍ക്ക് ശേഷം നായകനായി സജീവമാവുകയായിരുന്നു കാളിദാസ്. മലയാളത്തില്‍ മാത്രമല്ല തമിഴില്‍ നിന്നുള്ള അവസരങ്ങളും താരപുത്രന്‍ സ്വീകരിച്ചിരുന്നു. അച്ഛനെപ്പോലെ തന്നെ മിമിക്രിയിലും കഴിവുണ്ട് മകന്. സ്‌റ്റേജ് ഷോയിലൊക്കെ അനുകരണവുമായി കാളിദാസ് എത്താറുണ്ട്. മികച്ച അവസരം ലഭിച്ചാല്‍ അഭിനയ മേഖലയിലേക്ക് വരുമെന്നായിരുന്നു മാളവികയും പറഞ്ഞത്. സ്‌പോര്‍ട്‌സ് മേഖലയില്‍ ജോലി ചെയ്യാനാണ് ആഗ്രഹമെന്നും താരപുത്രി തുറന്നുപറഞ്ഞിരുന്നു. മകന്റെയും, മകളുടെയും വിവാഹവും, മറ്റ് വിശേഷങ്ങളുമെല്ലാം വൈറലായിരുന്നു.

പൊതുവേദികളിലും, സിനിമയുമായി ബന്ധപ്പെട്ട പരിപാടികളിലുമെല്ലാം പാര്‍വതിയും പങ്കെടുക്കാറുണ്ട്. ഇപ്പോഴിതാ കിരീടം ട്രെയിലര്‍ ലോഞ്ചിലെ വിശേഷങ്ങളാണ് ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. കിരീടം എന്ന സിനിമ റിലീസ് ചെയ്തിട്ട് 37 വര്‍ഷം കഴിഞ്ഞു. ഞാനെവിടെപ്പോയാലും ഇന്നും ആളുകള്‍ എന്നോട് അതിലെ ദേവിയെ പറ്റി ചോദിക്കാറുണ്ട്. അന്ന് തൊട്ട് ഇന്നുവരെ എനിക്ക് അംഗീകാരം കിട്ടിയ ക്യാരക്ടറാണ്. രണ്ടുമൂന്ന് ദിവസം മുന്നേ എന്നെ ഈ പരിപാടിയിലേക്ക് സിബി സാര്‍ വിളിച്ചപ്പോള്‍ ഞാന്‍ ഉറപ്പായിട്ടും വരാമെന്ന് പറഞ്ഞു. എനിക്കൊരു കടം വീട്ടാനുണ്ട്. ഇത്രയും വര്‍ഷമായിട്ട് ആരോടും ഞാനൊരു നന്ദി പോലും പറഞ്ഞിട്ടില്ല. എന്നെ വിശ്വസിച്ച് ഇത്രയും നല്ലൊരു അവസരവും, ക്യാരക്ടറും എനിക്ക് തന്നതിന് സിബി സാറിനോട്, ഉണ്ണിച്ചേട്ടനോട്, ദിനേഷ് പണിക്കര്‍ എല്ലാവരുടെയും പേര് പറയണമെന്നുണ്ട്.
ഏറ്റവും കൂടുതല്‍ നന്ദി പറയാനുള്ളത് ലാലേട്ടനോടാണ്. നല്ലൊരു സപ്പോര്‍ട്ടിംഗ് കോസ്റ്റാറായി നിന്നതിന്. എനിക്കറിയില്ല, ഇതില്‍ കൂടുതല്‍ എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന്. അത്രയും സന്തോഷമുണ്ട്. എല്ലാവരെയും കാണാന്‍ സാധിച്ചതിനും, ഇവിടെ നില്‍ക്കാന്‍ പറ്റിയതിലും സന്തോഷം എന്നുമായിരുന്നു പാര്‍വതി പറഞ്ഞത്. അന്നത്തെ പോലെ തന്നെ, ഇപ്പോഴൊരു മാറ്റവും ഇല്ലല്ലോ എന്ന് പറഞ്ഞപ്പോള്‍ എനിക്ക് പ്രായമൊക്കെയായി എന്നായിരുന്നു പാര്‍വതി പറഞ്ഞത്.


Click it and Unblock the Notifications