ഞാൻ അധിക്ഷേപം നേരിടുന്നു, വിളിച്ചിട്ടും മമ്മൂട്ടിയുടെ പ്രസ്താവന പുറത്ത് വന്നത് വെെകി: പാർവതി തിരുവോത്ത്
മമ്മൂട്ടി നായകനായ കസബ എന്ന സിനിമയിലെ സ്ത്രീ വിരുദ്ധത ചൂണ്ടിക്കാട്ടിയതിന്റെ പേരിൽ കടുത്ത സെെബർ ആക്രമണവും കരിയറിൽ തിരിച്ചടികളും നടി പാർവതി തിരുവോത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. അന്ന് മമ്മൂട്ടിയുടെ ഭാഗത്ത് നിന്നുണ്ടായ നിരുത്തരവാദപരമായ സമീപനത്തെക്കുറിച്ച് പാർവതി തിരുവോത്ത് പുതിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
മമ്മൂട്ടി സാറും ഞാനും സംസാരിച്ചു. അദ്ദേഹം ചിൽ ആയിരുന്നു. നിങ്ങൾ ചിൽ ആണോയെന്നല്ല, ആളുകൾ അങ്ങനെയല്ല അതിനാൽ പ്രസ്താവന പുറത്ത് വിടണം. ഈ സംഭവത്തിന് ശേഷം ഒരാഴ്ചയ്ക്കുള്ളിൽ ഞാൻ അദ്ദേഹത്തിന്റെ നമ്പറിൽ വിളിച്ചു. പക്ഷെ അദ്ദേഹത്തിന്റെ പ്രസ്താവന പുറത്ത് വന്നത് കുറേക്കഴിഞ്ഞാണ്. അപ്പോഴേക്കും സാഹചര്യം ഭീകരമായിരുന്നു. പുറത്തിറങ്ങാൻ എനിക്ക് ഭയമായി. കൊലവിളികളുണ്ട്. അന്നത്തെ മാനസിക സംഘർഷം പിന്നീട് എന്റെ ആരോഗ്യത്തെ ബാധിച്ചു.

വിവാദത്തിനിടെയാണ് എനിക്ക് ഒരു അവാർഡ് ലഭിക്കുന്നത്. പ്രശ്നം രൂക്ഷമായ സമയം. ഞാൻ സ്റ്റേജിലേക്ക് കയറി. പതിനായിരക്കണക്കിന് ആളുകളുണ്ട്. അവരെല്ലാം കൂവുകയാണ്. ജീവിതം മാറ്റി മറിച്ച അനുഭവമായിരുന്നു അത്. എന്നാൽ ആ കൂവലുകൾ കാരണം താൻ പതറിയില്ലെന്നും പാർവതി തിരുവോത്ത് ഓർത്തു. തനിക്ക് പിന്തുണ നൽകിയ വലിയ സൗഹൃദ വലയങ്ങളുണ്ടായിരുന്നെന്നും പാർവതി തിരുവോത്ത് ഓർത്തു.


Click it and Unblock the Notifications















