'ലാലേട്ടനെ അവർ യൂസ് ചെയ്തു', മാസ് അല്ല, വേറെ ലെവൽ ട്രീറ്റ്മെന്റെന്ന വാദം പൊളിച്ച് അശ്വന്തിന്റെ റിവ്യൂ

പാട്രിയേറ്റ് മാസ് സിനിമയല്ല, മറിച്ച് ക്ലാസ് മേക്കിം​ഗിലുള്ള സിനിമയാണെന്ന് റിലീസിന് പിന്നാലെ അഭിപ്രായങ്ങൾ വരവെ സിനിമയെ രൂക്ഷമായി വിമർശിച്ച് റിവ്യൂവർ അശ്വന്ത്. തീർത്തും നിരാശപ്പെടുത്തിയ സിനിമയാണിതെന്ന് അശ്വന്ത് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. ഒരു ​ഗോ ഫാക്‌ടറും ഒരു ഇലവേഷനുമില്ല. അത് പറയുമ്പോൾ അങ്ങനെയുള്ള ട്രീറ്റ്മെന്റല്ലെന്ന് പറയുന്നു. ഇത്രയും പെെസ കൊടുത്തിട്ട് എങ്ങനെയുള്ള ട്രീറ്റ്മെന്റാണ് ഇവർ ഉദ്ദേശിക്കുന്നത്. എന്നാൽ പിന്നെ വല്ല ടൊവിനോ തോമസിനെയും പിടിച്ച് പ‌ടമെടുത്താൽ പോരായിരുന്നോ.

നയൻതാരയെ എന്തിന് കൊണ്ട് വന്നു? പാട്രിയറ്റിൽ വലിയ താരങ്ങൾ, പക്ഷെ...; റിലീസിന് പിന്നാലെ വിമർശനം
നയൻതാരയെ എന്തിന് കൊണ്ട് വന്നു? പാട്രിയറ്റിൽ വലിയ താരങ്ങൾ, പക്ഷെ...; റിലീസിന് പിന്നാലെ വിമർശനം

ഇത്രയും ആൾക്കാരെ കൊണ്ട് വന്നതെന്തിനാണ്. പ്രത്യേകിച്ചും ലാലേട്ടനെ. എന്ത് കാര്യത്തിനായിരുന്നു. ഫഹദിന് മൂട്ടിന് തീ പിടിച്ചത് പോലെ. ഹെെപ്പറായി ഓടിക്കളിക്കുന്നു. കുഞ്ചാക്കോ ബോബന് തണുപ്പൻ ക്യാരക്ടർ. നയൻതാരയൊക്കെ എന്തിനാണ് വന്നത് പോയത് എന്ന് എനിക്ക് മനസിലായിട്ടില്ല. നയൻതാരയ്ക്ക് ഇതിൽ സംസാര ശേഷിയുണ്ടെന്ന് മനസിലാകുന്നത് തന്നെ അപൂർവമായാണ്. വല്ലപ്പോഴുമാണ് ഡയലോ​ഗ് പറയുന്നത്.

Patriot

പെെസയ്ക്ക് വേണ്ടിയാണ് ലാലേട്ടൻ ഈ പടം ചെയ്തതെന്ന് പറയാനാകില്ല. ഭ ഭ ബ പോലെ ചെയ്തതാണ്. എന്നാൽ മമ്മൂക്കയുമായുള്ള പ്രൊജക്ട് വരുമ്പോൾ അതിലെന്തെങ്കിലും വേണ്ടേ. ആന്റണി പെരുമ്പാവൂരെങ്കിലും സ്ക്രിപ്റ്റ് വായിക്കേണ്ടേ. സത്യം പറഞ്ഞാൽ പ്രൊമോഷൻ സമയത്ത് ലാലേട്ടനെ യൂസ് ചെയ്തത് പോലെയാണ് ഇപ്പോൾ ആലോചിക്കുമ്പോൾ എനിക്ക് തോന്നുന്നത്. ലാലേട്ടൻ ഇതൊന്നും കാര്യമാക്കുന്ന ആളല്ലെന്നും അശ്വന്ത് പറയുന്നു. എഡിറ്റിം​ഗും മ്യൂസിക്കും വളരെ നന്നായി. എന്നാൽ സിനിമ മോശമാണെന്ന് അശ്വന്ത് തുറന്നടിച്ചു.

സീമ ഭീഷണിപ്പെടുത്തി കെട്ടിയതാണോ?; കണ്ണൻ ഒറ്റമോൻ, കുടുംബത്തിൽ നിന്നും എതിർപ്പ്, മെസേജും കോളും ഇപ്പോൾ കുറഞ്ഞു!
സീമ ഭീഷണിപ്പെടുത്തി കെട്ടിയതാണോ?; കണ്ണൻ ഒറ്റമോൻ, കുടുംബത്തിൽ നിന്നും എതിർപ്പ്, മെസേജും കോളും ഇപ്പോൾ കുറഞ്ഞു!

125 കോടിയിലേറെയാണ് പാട്രിയറ്റിന്റെ ബഡ്ജറ്റ് എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. കഴിഞ്ഞ ദിവസം ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. 125 കോടിക്കു മുകളിലാണ് ചിത്രത്തിൻ്റെ മുൽമുടക്കെന്നാണ് അറിയാൻ കഴിഞ്ഞത്. നിർമ്മാതാവാകുന്നതിനു മുമ്പ് തന്നെ എനിക്ക് ആൻ്റൊ ജോസഫിനെ അറിയാം. ഒരുപാട് ക്ലേശങ്ങളും തിരച്ചടികളും അതിജീവിച്ചാണ് ആൻ്റൊ മലയാള സിനിമയിലെ ഏറ്റവും വലിയ നിർമ്മാതക്കളിലൊരാളായത്. മഹേഷും ആൻ്റോയും ഈ സിനിമയെ കുറിച്ച് സംസാരിക്കാൻ ശ്രീ.മോഹൻലാലിനെ സമീപിച്ച ദിവസം ഞാനോർക്കുന്നു. മഹേഷിൻ്റെ വലിയൊരു സ്വപ്നത്തിൻ്റെ കൂടെ എത്ര ദൃഢതയോടെയാണ് ആൻ്റൊ ആ ദിവസം മുതൽ നിന്നത് എന്നുളളത് എനിക്ക് ബോധ്യമുള്ള കാര്യമാണ്.

മലയാള സിനിമയുടെ വാണിജ്യ സമവാക്യങ്ങളെ മാത്രമല്ല, സാങ്കല്പികാതിർത്തികളേയും പൊളിച്ചെഴുതാൻ ഇത്തരം ധീരമായ ശ്രമങ്ങൾക്ക് കഴിയും. മുമ്പ്, 'എംമ്പുരാ'നിലൂടെ ആൻ്റെണി പെരുമ്പാവൂർ നടത്തിയതും ഇങ്ങനെയുള്ള ധീരമായ ഒരു വഴിമാറി നടക്കലായിരുന്നു എന്നാണ് ബി ഉണ്ണികൃഷ്ണന്റെ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞത്.

Read more about: review social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X