പാട്രിയറ്റ് പ്രതീക്ഷ കാത്തോ, താരരാജാക്കൻമാർ ഒന്നിച്ചെത്തിയപ്പോൾ...; പ്രേക്ഷക പ്രതികരണങ്ങൾ

മലയാളി പ്രേക്ഷകർ കാത്തിരുന്ന മഹേഷ് നാരായണൻ ചിത്രം പാട്രിയറ്റ് തിയറ്ററിൽ എത്തിയിരിക്കുകയാണ്. ഏറെക്കാലത്തിന് ശേഷം മോഹൻലാലും മമ്മൂ‌ട്ടിയും ഒന്നിച്ചഭിനയിച്ച സിനിമയായതിനാൽ പ്രേക്ഷകർക്കുള്ള പ്രതീക്ഷകൾ വലുതാണ്. പ്രഖ്യാപന സമയം മുതൽ വലിയ വാർത്താ പ്രധാന്യം നേടിയ ചിത്രമാണ് പാട്രിയറ്റ്. മോഹൻലാൽ-മമ്മൂട്ടി ആരാധകരിൽ പലരും പാട്രിയറ്റ് കാണാൻ മോണിം​ഗ് ഷോയ്ക്ക് തന്നെ തിയറ്ററിലെത്തി. പ്രേക്ഷകർ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്.

മികച്ച അഭിപ്രായങ്ങളാണ് ഭൂരിഭാ​ഗവും. മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ചുള്ള രം​ഗങ്ങൾ രോമാഞ്ചം തരുന്നതാണെന്ന് പ്രേക്ഷകർ പറയുന്നു. ഒരു മാസ് എന്റർടെയ്നറല്ല പാട്രിയറ്റ്. എന്നാൽ മാസ് രം​ഗങ്ങളുണ്ട്. മോഹൻലാലും മമ്മൂട്ടിയും പെർഫോമൻസിൽ മികച്ച് നിൽക്കുന്നു. സെക്കന്റ് ഹാഫ് പ്രേക്ഷകർക്ക് സിനിമയുടെ പീക്ക് മൊമന്റ് ആണ്. സുഷിൻ ശ്യാമിന്റെ മ്യൂസിക് വളരെ നല്ലത് എന്നിങ്ങനെ പല അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്. പാട്രിയറ്റിന് വലിയ പ്രൊമോഷൻ നടന്നി‌ട്ടില്ല. ഇത്രയും വലിയ സ്റ്റാർ കാസ്റ്റ് ഉണ്ടായിട്ടും വേണ്ട രീതിയിൽ മാർക്കറ്റ് ചെയ്തില്ല എന്ന അഭിപ്രായമുണ്ട്. രാജ്യസുരക്ഷ, വ്യക്തികളുടെ സ്വകാര്യത എന്നീ വിഷയങ്ങളെ ചുറ്റിപ്പറ്റിയാണ് പാട്രിയേറ്റിന്റെ കഥ.

Patriot Movie Review

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X