ഭയങ്കര സങ്കടമാണ്! എന്നാലും ഈ തീരുമാനം എടുത്തു! മമ്മിയുടെ റിയാക്ഷന്‍ ഓര്‍ക്കുമ്പോള്‍ പേടിയെന്നും പേളി മാണി
ബിഗ് ബോസില്‍ പങ്കെടുത്തതോടെയായിരുന്നു പേളി മാണിയെ പ്രേക്ഷകര്‍ അടുത്തറിയുന്നത്. ശ്രിനിഷുമായുള്ള പ്രണയം ഷോയിലെ നിലനില്‍പ്പിന് വേണ്ടിയാണെന്നായിരുന്നു വിമര്‍ശനങ്ങള്‍. ഈ ബന്ധം ജീവിതാവസാനം വരെ കൊണ്ടുപോവാനുദ്ദേശിക്കുന്നു എന്നായിരുന്നു പേളി പറഞ്ഞത്. ഷോ കഴിഞ്ഞ് അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതരായിരുന്നു. വ്യത്യസ്ത മതമാണെങ്കിലും, അതൊന്നും തങ്ങളുടെ ജീവിതത്തെ ബാധിച്ചിട്ടേയില്ലെന്നും പേളി പറഞ്ഞിരുന്നു. വ്‌ളോഗിലൂടെയായി ജീവിത വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട് താരം. തന്റെ ഐഡന്റിറ്റിയായ ചുരുണ്ട മുടി മുറിക്കേണ്ടി വന്നതിനെക്കുറിച്ച് പറഞ്ഞായിരുന്നു പുതിയ വീഡിയോ. മുടി കുറച്ച് പൊട്ടിപ്പോയി. ആ ഒരു കട്ടി ഇപ്പോഴില്ല. താഴെ കനം കുറഞ്ഞ് വന്നു.
മുടി ഇപ്പോള്‍ അഴിച്ചിടാന്‍ പറ്റുന്നില്ല. അഴിച്ചിടുമ്പോള്‍ കട്ടിയില്ല. എന്റെ കേളി ഹെയര്‍ അഴിച്ചിടാനാണ് എനിക്കിഷ്ടം. ഈയൊരു ഹെയര്‍ കട്ടിന് ശേഷവും അഴിച്ചിടാന്‍ പറ്റുമെന്നാണ് കരുതുന്നത്. ചുരുണ്ട മുടിയുള്ളവര്‍ക്കറിയാം, അത് പെട്ടെന്നൊന്നും വളരില്ല. തോന്നിയാല്‍ അത് വളരും. നിത്തുവിനെ പ്രഗ്നന്റായിരുന്നപ്പോഴാണ് ലാസ്റ്റ് ഞാന്‍ കട്ട് ചെയ്തത്. അത് പ്ലാന്‍ ചെയ്തതായിരുന്നില്ല. അങ്ങനെ സംഭവിച്ചതാണ്. എപ്പോഴേ ഹീറ്റ് ചെയ്തപ്പോള്‍ താഴെ ഒരു ഭാഗം തന്നെ പെട്ടുപോയതാണ്. ഹീറ്റ് ചെയ്യുമ്പോള്‍ നല്ല പ്രൊട്ടക്ഷനായിരിക്കണം. എപ്പോഴാണ് പൊട്ടിയതെന്നോ, ആര് ചെയ്തിട്ടാണ് പൊട്ടിയതെന്നോ എനിക്കറിയില്ല. കുറേക്കാലം കഴിഞ്ഞാണ് ഞാന്‍ മുടി പോയത് പോലും അറിഞ്ഞില്ല.

ഇക്കാര്യത്തില്‍ എനിക്ക് ആരുടേയും അഭിപ്രായം അറിയാനില്ല. നിത്തു മൊട്ടയടിച്ചതല്ലേ, അപ്പോള്‍ ഞാന്‍ മുടിയെങ്കിലും വെട്ടേണ്ടതല്ലേ. എന്ത് നടന്നാലും നീ ഭംഗിയാണെന്നേ പറയാവൂ. നീ അത് പറഞ്ഞാലേ ഞാന്‍ ഓക്കെയാവുള്ളൂ. ആദ്യം ഈ മുടി കണ്ടപ്പോള്‍ എന്താണ് തോന്നിയതെന്ന് ചോദിച്ചപ്പോള്‍ പഞ്ഞി മിഠായി പോലെ, ഒന്ന് തൊട്ട് നോക്കട്ടെ എന്നാണ് ചോദിച്ചത്. ഇടയ്‌ക്കെപ്പോഴോ ഷോര്‍ട്ട് മുടിയിലേക്ക് പോയതല്ലേ. മുടിയുടെ നീളം കുറയ്ക്കുമ്പോള്‍ എല്ലാവരും ഇങ്ങനെയായിരിക്കുമോ ചിന്തിക്കുന്നതെന്നറിയില്ല. പേളിയെ കൂളാക്കാനുള്ള ശ്രമങ്ങളായിരുന്നു ശ്രീനി നടത്തിയത്. എനിക്കറിയാം, നീ ഇതൊക്കെ പറയുന്നതെന്തിനാണെന്ന്. എന്നാലും എന്തോ ടെന്‍ഷന്‍ മാറുന്നില്ലെന്നായിരുന്നു പേളി പറഞ്ഞത്.
ഷൂട്ടൊക്കെ വരുമ്പോള്‍ ഇടയ്ക്ക് സ്‌ട്രെയ്റ്റന്‍ ചെയ്യേണ്ടി വരാറുണ്ട്. പ്രൊട്ടക്ഷനൊക്കെ ചെയ്തിട്ട് വേണം ഇത് ചെയ്യാന്‍. സാരിയാണെങ്കിലും കേഴി ഹെയര്‍ മതി എന്ന് തീരുമാനിക്കണം. അത് ഞാനെപ്പോഴും പറയുന്നതല്ലേ, നീ കേള്‍ക്കാത്തത് കൊണ്ടല്ലേയെന്നായിരുന്നു ശ്രീനി ചോദിച്ചത്. എല്ലാ ആഴ്ചയും എണ്ണ വെക്കാറുള്ള ആളാണ് ഞാന്‍. അതിനാല്‍ ഇത് വളര്‍ന്നോളും. ഇത് ഡ്രൈ കട്ടാണ്. ആദ്യമായാണ് ഇങ്ങനെ പ്ലാന്‍ ചെയ്ത് മുടി മുറിക്കാന്‍ വരുന്നത്. ആദ്യം മുടി മുറിക്കും, അതിന് ശേഷമായാണ് കളറിംഗ് ചെയ്യുന്നത്. ചുരുണ്ട മുടി മുറിക്കുന്നതിനെക്കുറിച്ചും, നിലനിര്‍ത്തുന്നതിനെക്കുറിച്ചുമൊക്കെ വിശദമായി സംസാരിച്ചിരുന്നു.
അമ്മമാരൊക്കെ കാണുകയാണെങ്കില്‍ എന്നെ വഴക്ക് പറയുന്നുണ്ടാവും. മമ്മി ഇത് കണ്ടാല്‍ നല്ല വഴക്ക് കിട്ടും. ഈയൊരു ഹെയര്‍ സ്റ്റൈല്‍ ചെയ്യണമെന്ന് നേരത്തെ വിചാരിച്ചിരുന്നു. ഇത്രയും ഷോര്‍ട്ടാക്കാന്‍ പറ്റിയിട്ടില്ല ഇതുവരെ. നാളുകള്‍ക്ക് ശേഷമാണ് ഈ ലുക്ക് കിട്ടുന്നത്. ഇതെനിക്ക് ഇഷ്ടമായി. എന്തോ ഫ്രീയായത് പോലെ തോന്നുന്നു. ഷോര്‍ട്ടാവുമ്പോള്‍ നോക്കാനെളുപ്പമാണ്, ടെന്‍ഷനടിച്ചാണ് വന്നതെങ്കിലും ഇപ്പോള്‍ കൂളായി. റേച്ചലിനെ വിളിച്ച് ചോദിച്ചപ്പോള്‍ നല്ലതാണെന്നായിരുന്നു പ്രതികരണം, മമ്മിയെ കാണിക്കട്ടെയെന്ന് ചോദിച്ചപ്പോള്‍ നേരില്‍ കാണിക്കാമെന്നായിരുന്നു പേളി പറഞ്ഞത്.


Click it and Unblock the Notifications