രണ്ട് ലക്ഷം പേർ അൺഫോളോ ചെയ്തു! പേളി മാണി സ്വപ്നത്തിൽ പോലും വിചാരിക്കാത്ത തിരിച്ചടി; സാഹചര്യം മോശം
നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെയുള്ള വിദ്യാർത്ഥി പ്രതിഷേധത്തിൽ വലഞ്ഞ് പ്രതികരിക്കാൻ മടിച്ച ഇൻഫ്ലുവൻസർമാർ. യുവജനത കൂട്ടമായി ഇവരുടെ സോഷ്യൽ മീഡിയ പേജ് അൺഫോളോ ചെയ്യുന്നു. പേളി മാണിയാണ് ഇപ്പോൾ പ്രധാനമായും വിമർശനം നേരിടുന്നത്. പ്രതിഷേധത്തെ പേളി അനുകൂലിക്കുന്നില്ലെന്നും പരോക്ഷമായി സർക്കാരിനെ പിന്തുണയ്ക്കുന്നെന്നും ആരോപണം വന്നു. വിമർശനം കടുത്തപ്പോൾ പേളി നടത്തിയ പ്രതികരണം ഇതിലേറെ വിനയായി. പ്രകോപിതരായ സമരാനുകൂലികൾ പേളിയെ കൂട്ടമായി അൺഫോളോ ചെയ്തു. ഇൻസ്റ്റഗ്രാമിൽ 57 ലക്ഷം ഫോളോവേഴ്സ് പേളിക്കുണ്ടായിരുന്നു. ഇന്ന് അത് 55 ലക്ഷമായി കുറഞ്ഞിരിക്കുന്നു. യൂട്യൂബിലും അൺസബ്സ്ക്രെെബിംഗ് നടക്കുന്നുണ്ട്.
പേളി സ്വപ്നത്തിൽ പോലും വിചാരിക്കാത്ത തിരിച്ചടിയാണിതെന്ന് ജനം പറയുന്നു. പൊതുവെ വിവാദങ്ങളിലൊന്നും അകപ്പെടാതിരിക്കാൻ പരമാവധി ശ്രമിക്കുന്നയാളാണ് പേളി. എന്നാൽ ഇത്തവണ താരത്തിന് പാളി. അവസരം മുതലെടുത്ത് പേളിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നവരാണ് കൂടുതലും.

പേളിക്കെതിരെയുള്ള വിമർശനങ്ങളെ അനുകൂലിക്കാത്തവരുമുണ്ട്. അലോസരപ്പെടുത്തുന്ന തരത്തിൽ നിരന്തരം നെഗറ്റീവ് കമന്റുകൾ നിറയുകയായിരുന്നു പേളിയുടെ കമന്റ് ബോക്സിൽ. ഇതിൽ സഹികെട്ടാണ് പേളി സംവിധായകൻ സിബി മലയിലിന്റെ മകൻ ജോ മലയിലിനെ പരാജയപ്പെട്ട ഫിലിം മേക്കർ എന്ന് വിളിച്ചത്. എന്നാൽ പേളി തന്റെ പിതാവ് സിബി മലയിലിനെയാണ് പരാജയപ്പെട്ടതെന്ന് വിളിച്ചതെന്ന് ജോ മലയിൽ വാദിച്ചു. ഇത് പേളിക്കെതിരെ വ്യാപക വിമർശനത്തിന് വഴി വെച്ചു. ഒരു തന്റെ നിലപാട് വ്യക്തമാക്കുന്നതോ വ്യക്തമാക്കാതിരിക്കുന്നതോ ഓരോരുത്തരുടെയും ഇഷ്ടമാണ്. അതിന് ഇത്രയും സെെബർ ആക്രമണം പേളിക്കെതിരെ നടത്തേണ്ടതുണ്ടോ എന്ന ചോദ്യവുമുണ്ട്.


Click it and Unblock the Notifications