ഫെയിമുണ്ടെങ്കിൽ തെറ്റുകളും ക്യൂട്ട് ആകും, സാധാരണക്കാരന്റെ കുഞ്ഞാണെങ്കിൽ അത് വളർത്ത് ദോഷം; ചർച്ചയായി കുറിപ്പ്

കഴിഞ്ഞ ദിവസം പേളി മാണി പങ്കുവെച്ച പുതിയ വ്ലോ​ഗിൽ താരത്തിന്റെ മക്കളായ നിലയും നിറ്റാരയും കളിയായി പാടിയ പാരഡി പാട്ട് വൈറലായിരുന്നു. ഉണ്ണി വാവാവോ എന്ന പാട്ടിലെ ഉണ്ണി എന്ന വാക്ക് മാറ്റി അവിടെ ശരീരത്തിലെ ഒരു ഭാ​ഗത്തിന്റെ പല പേരുകൾ കൂട്ടിച്ചേർത്താണ് നിലയും നിറ്റാരയും പാടിയത്. മക്കൾ അത്തരത്തിൽ പാട്ട് പാടിയതുകണ്ട് നിസ്സഹായ അവസ്ഥയിൽ എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുകയാണ് പേളി.

'ലാലേട്ടനെ അവർ യൂസ് ചെയ്തു', മാസ് അല്ല, വേറെ ലെവൽ ട്രീറ്റ്മെന്റെന്ന വാദം പൊളിച്ച് അശ്വന്തിന്റെ റിവ്യൂ
'ലാലേട്ടനെ അവർ യൂസ് ചെയ്തു', മാസ് അല്ല, വേറെ ലെവൽ ട്രീറ്റ്മെന്റെന്ന വാദം പൊളിച്ച് അശ്വന്തിന്റെ റിവ്യൂ

വ്ലോ​ഗും പാട്ടും വൈറലായപ്പോൾ ലഭിച്ചത് ഏറെയും പോസിറ്റീവ് കമന്റുകളാണ്. ഇപ്പോഴിതാ ഈ വിഷയവുമായി ബന്ധപ്പെട്ടുള്ള മലയാളികളുടെ ഇരട്ടത്താപ്പിനെ ചൂണ്ടികാണിക്കുന്ന ഒരു കുറിപ്പാണ് സോഷ്യൽമീ‍ഡിയയിൽ ചർച്ചയാകുന്നത്. ഫെയിം ഉണ്ടെങ്കിൽ തെറ്റുകളും ക്യൂട്ട് ആകുന്ന അവസ്ഥയാണ് കേരളത്തിലെന്ന് കുറിപ്പിൽ പറയുന്നു.

Pearle Maaney

ആ കുറിപ്പ് ഇങ്ങനെയാണ്... ഒരു മാസം മുമ്പ് ഒരു വീഡിയോ ഫേസ്ബുക്കിൽ കണ്ടു. ഒരു അമ്മ തന്റെ കണ്ടാൽ രണ്ട് വയസ് പ്രായം തോന്നുന്ന കുഞ്ഞിന്റെ വീഡിയോ ഷെയർ ചെയ്തിരിക്കുന്നു. മില്യൺ വ്യൂസ് കിട്ടിയ ആ വീഡിയോ നിങ്ങളിൽ പലരും അത് കണ്ട് കാണും. ആ വീഡിയോയിൽ ആ കുഞ്ഞ് പറയുന്നത് മീനിന്റെ പിൻഭാ​ഗം വേണം എന്ന് പച്ച മലയാളത്തിൽ പറയുകയാണ്.

കുഞ്ഞ് ഉദ്ദേശിച്ചത് മീനിന്റെ ബാക്ക് പീസ് വേണം കഴിക്കാൻ എന്നാണ്. ആ വീഡിയോക്ക് താഴെ വന്ന കമന്റ്‌സ് കണ്ടാൽ സഹിക്കാൻ കഴിയില്ല. ആ കുഞ്ഞിനെ ഭാവിയിലെ പീഡനവീരൻ വരെയാക്കി കമന്റ്‌ ഇട്ടവർ വരെയുണ്ട്. അവർക്കൊക്കെ കുറഞ്ഞത് ഒരു നാൽപ്പതിന് മുകളിൽ പ്രായവുമുണ്ട്. എന്ന് വെച്ചാൽ അവർ ഒന്നും ലൈഫിൽ ഇതുവരെ ആ കുഞ്ഞ് ഉപയോ​ഗിച്ച വാക്ക് ഉപയോഗിക്കാത്തവരാണെന്ന് തോന്നിപ്പോകും.

സീമ ഭീഷണിപ്പെടുത്തി കെട്ടിയതാണോ?; കണ്ണൻ ഒറ്റമോൻ, കുടുംബത്തിൽ നിന്നും എതിർപ്പ്, മെസേജും കോളും ഇപ്പോൾ കുറഞ്ഞു!
സീമ ഭീഷണിപ്പെടുത്തി കെട്ടിയതാണോ?; കണ്ണൻ ഒറ്റമോൻ, കുടുംബത്തിൽ നിന്നും എതിർപ്പ്, മെസേജും കോളും ഇപ്പോൾ കുറഞ്ഞു!

വീട്ടുകാരുടെ സംസ്ക്കാരം അല്ലേ കുഞ്ഞും കാണിക്കുക എന്ന് പറ‍ഞ്ഞ് പലരും അപ്പനേയും അമ്മയേയും തെറി വിളിക്കൽ തുടങ്ങി. ഇത് സോഷ്യൽ മീഡിയയിലെ ഒരു സാധാരണ സൈക്കോളജിയാണ്. 'ആരാണ് പറയുന്നത്' എന്നതാണ് പലപ്പോഴും 'എന്താണ് പറയുന്നത്' എന്നതിനെക്കാൾ കൂടുതൽ പ്രാധാന്യം നേടുന്നത്.

ഒരു സെലിബ്രിറ്റി എന്തെങ്കിലും ചെയ്താൽ ക്യൂട്ട്, നാച്വറൽ, റിലേറ്റബിൾ. അതേ കാര്യം ഒരു സാധാരണ മനുഷ്യൻ ചെയ്താൽ കുട്ടിയെ ശരിയാക്ക്, മാനേഴ്സ് പഠിപ്പിക്കണം എന്നൊക്കെയുള്ള ഉപദേശമാകും. ഇത് ഡബിൾ സ്റ്റാൻഡേഡ് അല്ലേ?. ഞാൻ ഈ പ്രായത്തിലും പറയാറ് മീനിന്റെ വാല് വേണം എന്നാണ്. കുഞ്ഞുങ്ങൾ പെട്ടെന്ന് നെഗറ്റീവ് വേർഡ്‌സ് ക്യാപ്ച്ചർ ചെയ്യും. അത് വീട്ടിൽ നിന്ന് തന്നെ വേണം എന്നില്ല. സിനിമ, സോഷ്യൽമീഡിയ പ്ലാറ്റഫോം എന്നിവയിൽ നിന്നുമാകാം.

Pearle Maaney

കഴിഞ്ഞ ദിവസത്തെ വ്ലോ​ഗിൽ പേളി മാണി തന്റെ മൂത്ത കുഞ്ഞിനോട് ഉണ്ണി വാവാവോ എന്ന സോങ് നിലുവിന്റെ സ്റ്റൈലിൽ പാടാൻ പറഞ്ഞു... നില നേരത്തെ മറ്റേ കുഞ്ഞ് പറഞ്ഞ അതേ പ​ദം കൂടി ചേർത്ത് നിലുവിന്റേതായ രീതിയിൽ പാടി. പേളിയുടെ രണ്ടാമത്തെ കുഞ്ഞ് നിറ്റാരയും അതുകേട്ട് അവളുടേതായ രീതിയിൽ അപ്പി വാവാവോ എന്നും പാടി. ഏറ്റവും കോമഡി എന്താണെന്നാൽ അവരുടെ കമന്റ്‌ ബോക്സ് നിറയെ പോസറ്റീവ് കമന്റ്സ് മാത്രമെ ഈ വിഷയത്തിൽ ഉള്ളൂവെന്നതാണ്.

ഇത്രയും വലിയ ഉയരങ്ങളിലുള്ള പേളി മാണി എത്ര സാധാരണകാരെപോലെയാണ് മക്കളെ വളർത്തുന്നത്, എല്ലാവർക്കും മാതൃകയാണ് പേളി എന്ന അമ്മ എന്നിങ്ങനെയാണ്. പേളിയെ സപ്പോർട്ട് ചെയ്താണ് 99 ശതമാനം കമന്റും. അതേസമയം സാധാരണക്കാരന് വന്നത് 99 ശതമാനവും വെറുപ്പ് നിറഞ്ഞ കമന്റ്സ്. എന്തിനാണ് ഇങ്ങനെ ഇരട്ടതാപ്പ്?. ഇതിൽ നിന്നും മനസിലാക്കാം നമ്മൾ ഉള്ളടക്കം കാണുന്നില്ല വ്യക്തിയെയാണ് കാണുന്നത്.

നയൻതാരയെ എന്തിന് കൊണ്ട് വന്നു? പാട്രിയറ്റിൽ വലിയ താരങ്ങൾ, പക്ഷെ...; റിലീസിന് പിന്നാലെ വിമർശനം
നയൻതാരയെ എന്തിന് കൊണ്ട് വന്നു? പാട്രിയറ്റിൽ വലിയ താരങ്ങൾ, പക്ഷെ...; റിലീസിന് പിന്നാലെ വിമർശനം

ഫെയിം ഉണ്ടെങ്കിൽ തെറ്റുകളും ക്യൂട്ട് ആകും. മലയാളികൾക്ക് വല്ലാത്തൊരു സ്പെഷ്യൽ ടൈപ് സ്വഭാവമാണ്. രേണു സുധി അടക്കം പലരോടും മലയാളികൾ കാണിക്കുന്ന മെയിൻ സ്വഭാവമാണ് ഈ ഇരട്ടതാപ്പ് എന്നായിരുന്നു കുറിപ്പ്. അല്ലെങ്കിലും മലയാളികൾ ആ കാര്യത്തിൽ മുന്നിലാണ്.
ഉള്ളവർ, ഇല്ലാത്തവർ, കറുത്തവർ, വെളുത്തവർ ഇങ്ങനെയുള്ള വേർതിരുവുകളിൽ സംസ്ക്കാരത്തിന് സ്ഥാനം പണം ഉള്ളവന്റെ കൂടെയാണെ എന്നായിരുന്നു കുറിപ്പ് വായിച്ച് അനുകൂലിച്ചവർ കുറിച്ചത്.

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X